തൃശൂർ മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

 തൃശൂർ മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

BY:Mahamooda Malappuram

തൃശൂർ:

തൃശൂർ മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ‘അമ്മയും കുഞ്ഞും’ ബ്ലോക്ക് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാരും ജീവനക്കാരും വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.

വിവരമറിഞ്ഞതിനെ തുടർന്ന് വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News