ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള (FWJK) തിരുവനന്തപുരം ജില്ലാ സമ്മേളനം സെപ്റ്റംബർ 14-ന്

 ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള (FWJK) തിരുവനന്തപുരം ജില്ലാ സമ്മേളനം സെപ്റ്റംബർ 14-ന്

തിരുവനന്തപുരം:

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള (FWJK) തിരുവനന്തപുരം ജില്ലാ സമ്മേളനം സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സ്റ്റാച്യു പ്രസ് ക്ലബ് ഹാളിൽ വച്ച് നടക്കും.

സംസ്ഥാന പ്രസിഡന്റ് ശ്രീ. എ. പി. ജീനന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോണും, രാവിലെ 11:30-ന് നടക്കുന്ന പൊതുസമ്മേളനം ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണയും ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കർമ്മവീര്യം വർദ്ധിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് ജില്ലയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News