Tags :kerala

News കോഴിക്കോട്

കാന്തപുരത്തെ ന്യായീകരിച്ച കെ.ടി. ജലീലിന് പി.കെ. ശ്രീമതിയുടെ രൂക്ഷവിമർശനം; സതീശനെതിരെ മുസ്ലിം ജമാഅത്ത്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച എൽ.ഡി.എഫ് നേതാവ് കെ.ടി. ജലീൽ അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം. “സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമർശങ്ങൾ തെറ്റില്ല എന്ന്! വിയോജിക്കുന്നവർക്ക് അതാകാമെന്നും, എന്തൊരൗദാര്യം,” എന്ന് പി.കെ. ശ്രീമതി കുറിച്ചു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നു കെ.ടി. ജലീലിന്റെ വാദം. മതപണ്ഡിതർ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്നും […]Read More

News

കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്ത്രീ സമത്വത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. രാത്രി ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കെ.പി. നൗഷാദ് അലി എം.എൽ.എയുടെ മധ്യസ്ഥതയിലാണ് ലളിതമായ ചർച്ചകൾ നടന്നത്. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖ കാന്തപുരം വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ […]Read More

CRIME News എറണാകുളം

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്: കൊച്ചിയിൽ 31 കിലോ കഞ്ചാവുമായി 4 അന്യസംസ്ഥാനക്കാർ

BY: HABEEB PALARIVATTOM കൊച്ചി: കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ (Operation Toofan Narco Hunt) ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 31.382 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി നടന്ന പരിശോധനയിൽ നാല് അന്യസംസ്ഥാന സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. DCP-മാരായ […]Read More

News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: മുൻ ഡിസിസി അംഗം ചേന്തി അനിലിന് ഉപാധികളോടെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പൊലീസിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് തിരുവനന്തപുരം കോടതി ജാമ്യം നൽകിയത്. ബിഎൻഎസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് അനിലിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് […]Read More

തിരുവനന്തപുരം

കെഎസ്ആർടിസിയിൽ വെറ്റ് ലീസ്; പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിന് കൈമാറി. മുൻ ഡിജിപിയും മുൻ ഗതാഗത കമ്മീഷണറുമായ കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ഗതാഗത മന്ത്രി സി.പി. ജോണിന് റിപ്പോർട്ട് നൽകിയത്. കെഎസ്ആർടിസി ഇതുവരെ പരീക്ഷിക്കാത്ത ‘വെറ്റ് ലീസ്’ (Wet Lease) വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുക എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. […]Read More

News

ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാം; സെപ്റ്റംബർ മാസത്തിലെ കേരളത്തിലെ ബാങ്ക് അവധി

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കലണ്ടർ പ്രകാരവും വാരാന്ത്യ അവധികൾ ഉൾപ്പെടെയുമായി കേരളത്തിലെ ബാങ്കുകൾക്ക് ബാധകമാകുന്ന അവധി ദിവസങ്ങൾ താഴെ നൽകുന്നു. ബാങ്ക് ആവശ്യങ്ങൾക്കായി ഇറങ്ങുന്നതിന് മുൻപ് ഈ ദിവസങ്ങൾ ശ്രദ്ധിക്കുന്നത് ഉപകാരപ്പെടും. കേരളത്തിലെ ബാങ്ക് അവധി ദിവസങ്ങൾ: (കുറിപ്പ്: സെപ്റ്റംബർ 6, 13, 20, 27 തീയതികളിലെ ഞായറാഴ്ചകളും സെപ്റ്റംബർ 12, 26 തീയതികളിലെ രണ്ടും നാലും ശനിയാഴ്ചകളും സാധാരണ ബാങ്ക് അവധികളാണ്. ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ […]Read More

News ഗുരുവായൂർ

ഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പൻ ‘കീർത്തി’ പങ്കെടുത്തു

തൃശൂർ: നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ശ്രീഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കുചേർന്ന് ഗുരുവായൂർ ദേവസ്വത്തിലെ പ്രശസ്ത കൊമ്പൻ ‘കീർത്തി’. ഇന്ന് ഉച്ചതിരിഞ്ഞു നടന്ന ശീവേലി എഴുന്നള്ളിപ്പിലാണ് കീർത്തിയാന പങ്കെടുത്തത്. ഏറെ നാളുകൾക്ക് ശേഷം ക്ഷേത്രത്തിനകത്തെത്തിയ കൊമ്പൻ തികച്ചും ശാന്തനായി വിജയകരമായി എഴുന്നള്ളിപ്പിന്റെ പ്രദക്ഷിണം പൂർത്തിയാക്കി. 2021-ലാണ് കീർത്തിയെ ഇതിനുമുമ്പ് ഒടുവിലായി ശീവേലിയിൽ പങ്കെടുപ്പിച്ചിരുന്നത്. പിന്നീട് ചില കാരണങ്ങളാൽ എഴുന്നള്ളിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആനയെ വീണ്ടും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാക്കാൻ കഴിഞ്ഞത് പാപ്പാൻമാരായ മഹേഷ് പി.എസ്, ഉണ്ണിക്കൃഷ്ണൻ […]Read More

Health News കോട്ടയം തിരുവനന്തപുരം

കോട്ടയം മെഡിക്കൽ കോളജിൽ ചരിത്ര നിമിഷം: ആദ്യ ചർമ്മദാനം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന പ്രക്രിയയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോട്ടയം മെഡിക്കൽ കോളജ്. ഇവിടെ പുതുതായി സജ്ജമാക്കിയ സ്‌കിൻ ബാങ്കിലെ ആദ്യത്തെ ചർമ്മദാനം വിജയകരമായി പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞ പത്തനംതിട്ട സ്വദേശി ആഷിഖ് വിജയൻ്റെ (17) ചർമമാണ് ദാനം ചെയ്‌തത്. കോട്ടയം മെഡിക്കൽ കോളജിൽ സ്‌കിൻ ബാങ്കും സ്‌കിൻ ട്രാൻസ്പ്ലാൻ്റും ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ചർമദാനമാണിത്. കഴിഞ്ഞ ജൂൺ 28ന് പത്തനംതിട്ട […]Read More

News Politics കോട്ടയം

പി.എം. ശ്രീ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി; ഡി.വൈ.എഫ്.ഐ നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന്

BY: ജിജോ മൂഴയിൽ,  പാലാ: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് വിദ്യാർത്ഥി വിരുദ്ധവും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സവുമാണെന്ന് ബി.ജെ.പി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ഈ ആവശ്യം അത്യന്തം പ്രതിഷേധാർഹവും വിദ്യാർത്ഥികളുടെ ഭാവിയോടുള്ള വെല്ലുവിളിയുമാണെന്ന് ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ആരോപിച്ചു. ബി.ജെ.പി പാലാ മുനിസിപ്പാലിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയിൽ […]Read More

News തിരുവനന്തപുരം

കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്; ആഭ്യന്തര ഓഡിറ്റിന്

BY;TS TVM തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മെഡിക്കൽ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വഴി വാങ്ങിയ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണവും വിതരണവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വയനാട് മെഡിക്കൽ കോളേജ് ഗോഡൗണിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ വർഷങ്ങളായി പെട്ടി […]Read More

Travancore Noble News