കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന; 48 മണിക്കൂർ നീണ്ട ദൗത്യം വിജയകരം

 കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന; 48 മണിക്കൂർ നീണ്ട ദൗത്യം വിജയകരം

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലിൽ നിന്ന് നാവികരെ സാഹസികമായി രക്ഷിച്ച് ഇന്ത്യൻ നാവികസേന. ‘അൽ കാംബർ’ എന്ന ഇറാനിയൻ കപ്പലിലെ 23 ജീവനക്കാരെയാണ് നാവികസേന സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. 48 മണിക്കൂറോളം നീണ്ടുനിന്ന അതിസങ്കീർണമായ തിരച്ചിലിനും പ്രതിരോധ ദൗത്യത്തിനും ഒടുവിലാണ് നാവികസേനയുടെ ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്നീ യുദ്ധക്കപ്പലുകൾ ചേർന്ന് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

സൊമാലിയയിലെ സൊകോത്ര ദ്വീപിന് സമീപത്തു വച്ചാണ് ഒമ്പതോളം സൊമാലിയൻ കടൽക്കൊള്ളക്കാർ ആയുധങ്ങളുമായി എത്തി കപ്പൽ പിടിച്ചെടുത്തത്. വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവികസേന പ്രദേശം വളയുകയും കൊള്ളക്കാരെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന ഒമ്പത് കടൽക്കൊള്ളക്കാരെയും സേന പിടികൂടി.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം സുരക്ഷിതമായി സ്വതന്ത്രരാക്കിയ ശേഷം, കപ്പലിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് യാത്ര തുടരാൻ സജ്ജമാക്കിയ ശേഷമാണ് നാവികസേന മടങ്ങിയത്. അറബിക്കടലിലെ അന്താരാഷ്ട്ര കപ്പൽച്ചാലുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ വലിയൊരു നേട്ടമായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News