ശബരിമലയിൽ കൊള്ളവില അനുവദിക്കില്ല; 2026-27 തീർത്ഥാടനകാലത്തെ ഔദ്യോഗിക ഭക്ഷണവില പട്ടിക പുറത്തിറക്കി

 ശബരിമലയിൽ കൊള്ളവില അനുവദിക്കില്ല; 2026-27 തീർത്ഥാടനകാലത്തെ ഔദ്യോഗിക ഭക്ഷണവില പട്ടിക പുറത്തിറക്കി

BY: SHIBU K THAMPI PEERUMEDU

പത്തനംതിട്ട: 2026-27 മണ്ഡലം-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം ഔദ്യോഗിക വിലവിവരപ്പട്ടിക പുറത്തിറക്കി. സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് സ്ഥലങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ഭക്ഷണവില നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം (DSOPTA/523/2026-CS8) നിശ്ചയിച്ച നിരക്കിൽ കൂടുതൽ തുക ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിശ്ചയിച്ച ഔദ്യോഗിക ഭക്ഷണവില പട്ടിക (സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് സ്ഥലങ്ങൾ എന്ന ക്രമത്തിൽ):

  • ചായ / കാപ്പി (120 മി.ലി): ₹16, ₹14, ₹12
  • കടുംചായ / കടുംകാപ്പി (120 മി.ലി): ₹12, ₹11, ₹10
  • പരിപ്പുവട / ഉഴുന്നുവട (40 ഗ്രാം): ₹18, ₹15, ₹12
  • ദോശ (ചട്നി, സാമ്പാർ ഉൾപ്പെടെ – 1 എണ്ണം): ₹16, ₹14, ₹12
  • ഇഡ്ഡലി (ചട്നി, സാമ്പാർ ഉൾപ്പെടെ – 1 എണ്ണം): ₹17, ₹14, ₹12
  • പൊറോട്ട (1 എണ്ണം): ₹18, ₹15, ₹13
  • ചപ്പാത്തി (1 എണ്ണം): ₹16, ₹14, ₹11
  • കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ): ₹45, ₹40, ₹38
  • കപ്പ (250 ഗ്രാം): ₹38, ₹35, ₹33
  • ഊണ് (പച്ചരി): ₹82, ₹78, ₹72
  • ആന്ധ്ര ഊണ്: ₹84, ₹77, ₹72
  • വെജിറ്റബിൾ ബിരിയാണി (350 ഗ്രാം): ₹91, ₹81, ₹75
  • നാരങ്ങ ജ്യൂസ് (210 മി.ലി): ₹25, ₹23, ₹21

ഭക്ഷണശാലകളിൽ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയാൽ തീർത്ഥാടകർ നിർബന്ധമായും ബിൽ ആവശ്യപ്പെടണമെന്നും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News