ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാധിക്ഷേപം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ മുട്ടയെറിഞ്ഞു

 ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാധിക്ഷേപം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ മുട്ടയെറിഞ്ഞു

സംഭവത്തിന് പിന്നാലെ അഞ്ജലി പോലീസിനെ വിവരമറിയിച്ചു (ചിത്രം: ഇൻസ്റ്റാഗ്രാം/@anjaliefied)

മെൽബൺ: ഓസ്‌ട്രേലിയയിൽ ഫുഡ് ട്രക്കിന് സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജർക്ക് നേരെ വംശീയാധിക്ഷേപവും ആക്രമണവും നടന്നതായി പരാതി. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചത്.

അഞ്ജലി ശർമ്മ എന്ന യുവതിയാണ് താൻ നേരിൽ കണ്ട സംഭവത്തിന്റെ വിവരങ്ങൾ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ജലി ഈ സംഭവത്തിന് സാക്ഷിയായത്. വഴിയോരത്തുള്ള ഒരു ഫുഡ് ട്രക്കിന് സമീപം നിന്ന് ഒരു സംഘം ഇന്ത്യക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം അതുവഴി കടന്നുവന്ന ഒരു വാഹനത്തിലുണ്ടായിരുന്നവർ (ute) യാതൊരു പ്രകോപനവുമില്ലാതെ ഇവർക്ക് നേരെ മുട്ടകൾ വലിച്ചെറിഞ്ഞ ശേഷം വാഹനമോടിച്ച് പോവുകയായിരുന്നുവെന്ന് അഞ്ജലി വീഡിയോയിൽ പറയുന്നു.

സമാധാനപരമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെയുണ്ടായ ഈ അതിക്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ നേരിടുന്ന വംശീയ വിവേചനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ചർച്ചയാവുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News