ജനറൽ ആശുപത്രി റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ ടാറിങ്: ബിജെപി പ്രതിഷേധ മാർച്ച് നടത്തി
BY ; JIJO MOOZHAYIL ,PALA
പാലാ: പാലാ ജനറൽ ആശുപത്രി റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയും പുനരധിവാസം നടത്താതെയും ടാറിങ് പ്രവൃത്തികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
റോഡിലെ കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ച്, അർഹരായവരെ പുനരധിവസിപ്പിച്ച് റോഡിന്റെ യഥാർത്ഥ വീതി പുനഃസ്ഥാപിച്ച ശേഷം മാത്രമേ ടാറിങ് ജോലികൾ ആരംഭിക്കാവൂ എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ജോസ് കെ. മാണി എം.പിക്ക് മുൻപിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ. ശശികുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി റോജൻ ജോർജ്, മണ്ഡലം ഐ.ടി. കൺവീനർ ജിജോ മൂഴയിൽ, നേതാക്കളായ ജയകുമാർ, പ്രശാന്ത് നന്ദകുമാർ, ശുഭ സുന്ദർരാജ്, തോമസ് കൂട്ടിയാനി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. മുരളീധരൻ നന്ദി പറഞ്ഞു.
