ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷവും നാരായണീയ സപ്താഹവും ഡിസംബർ 6 മുതൽ

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നാരായണീയ ദിനം ഡിസംബർ 14 തിങ്കളാഴ്ച വിവിധ ആധ്യാത്മിക പരിപാടികളോടെ ആഘോഷിക്കും.
ദിനാഘോഷത്തിന്റെ ഭാഗമായുള്ള നാരായണീയ സപ്താഹത്തിന് ഡിസംബർ ആറിന് വൈകുന്നേരം ക്ഷേത്രം ആധ്യാത്മിക ഹാളിൽ മാഹാത്മ്യ പാരായണത്തോടെ തുടക്കമാകും. ഡിസംബർ 13-ന് ഉച്ചയോടെ സപ്താഹം സമാപിക്കും. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി. അച്യുതൻ കുട്ടി എന്നിവരാണ് സപ്താഹത്തിന്റെ ആചാര്യന്മാർ.
നാരായണീയ ദിനമായ ഡിസംബർ 14-ന് രാവിലെ ഏഴ് മണി മുതൽ ഡോ. വി. അച്യുതൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം സമ്പൂർണ്ണ പാരായണം നടക്കും.
t
