സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 29-ന് പത്തേക്കർ അംഗൻവാടിയിൽ
BY; SHIBU K THAMPI ,IDUKKI
ഉപ്പുതറ: കട്ടപ്പന സഹകരണ ആശുപത്രിയുടെയും ഓർബിറ്റൽ മെൻസ് ഗ്രൂപ്പ് ഉപ്പുതറയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 നവംബർ 29 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.00 വരെ പത്തേക്കർ അംഗൻവാടിയിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധനകൾ, ഡയറ്റീഷൻ സേവനം, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം എന്നിവയുടെ സേവനങ്ങളും സൗജന്യ മരുന്നുകളും ലഭ്യമാകും.
രജിസ്ട്രേഷനായി 9447989414, 7025751727, 9446214503, 9447794314 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
t
