കൂപ്പുകുത്തലിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ

 കൂപ്പുകുത്തലിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് ഒറ്റയടിക്ക് കൂടിയത് 1,920 രൂപ

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്. ഇന്ന് (നവംബർ 26) ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 92,320 രൂപയും ഗ്രാമിന് 11,540 രൂപയുമായി.

ഇന്നലെ രണ്ട് തവണയായി വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ പവന് 90,400 രൂപയിലും ഗ്രാമിന് 11,300 രൂപയിലും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തിയത്.

22 കാരറ്റിന് പുറമെ 18, 14, 9 കാരറ്റ് സ്വർണവിലയിലും ഇന്ന് വർധനവുണ്ടായി:

  • 18 കാരറ്റ്: ഗ്രാമിന് 195 രൂപ വർധിച്ച് 9,440 രൂപയായി. പവന് 75,520 രൂപയാണ് ഇന്നത്തെ നിരക്ക്.
  • 14 കാരറ്റ്: ഗ്രാമിന് 155 രൂപ വർധിച്ച് 7,395 രൂപയും പവന് 59,160 രൂപയുമായി.
  • 9 കാരറ്റ്: ഗ്രാമിന് 95 രൂപ വർധിച്ച് 4,770 രൂപയിലും പവന് 38,160 രൂപയിലുമെത്തി.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 165 രൂപയായി തുടരുകയാണ്.

t

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News