വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) തൊഴിലവസരം; ഡിസംബർ 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്), ഫിനാൻസ് ഓഫീസർ, ജൂനിയർ പ്രൊജക്ട് ഓഫീസർ (ബ്രേക്ക്വാട്ടർ കൺസ്ട്രക്ഷൻ), അക്കൗണ്ട്സ് ക്ലർക്ക്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 09 (വൈകുന്നേരം 5 മണി വരെ) ആണ്.
തസ്തികകളും യോഗ്യതയും വേതനവും:
- അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്): സിവിൽ എഞ്ചിനീയറിങ്ങിൽ B.E/B.Tech-ഉം, സിവിൽ/ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങിൽ M.Tech അല്ലെങ്കിൽ ഓപ്പറേഷൻസ്/ലോജിസ്റ്റിക്സ്/പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റിൽ MBA/PGDM-ഉം 3 വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി: 35 വയസ്സ്. പ്രതിമാസ ശമ്പളം: 42,500 രൂപ.
- ഫിനാൻസ് ഓഫീസർ: B.Com-ഉം CA ഇന്റർ യോഗ്യതയും അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി: 45 വയസ്സ്. പ്രതിമാസ ശമ്പളം: 40,000 രൂപ.
- ജൂനിയർ പ്രൊജക്ട് ഓഫീസർ (ബ്രേക്ക്വാട്ടർ കൺസ്ട്രക്ഷൻ): സിവിൽ എഞ്ചിനീയറിങ്ങിൽ B.Tech (3 വർഷത്തെ പ്രവൃത്തിപരിചയം) അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ (5 വർഷത്തെ പ്രവൃത്തിപരിചയം). ഉയർന്ന പ്രായപരിധി: 45 വയസ്സ്. പ്രതിമാസ ശമ്പളം: 35,000 രൂപ.
- ഫീൽഡ് എഞ്ചിനീയർ: സിവിൽ എഞ്ചിനീയറിങ്ങിൽ B.E/B.Tech (1 വർഷത്തെ പ്രവൃത്തിപരിചയം) അല്ലെങ്കിൽ ഡിപ്ലോമ (3 വർഷത്തെ പ്രവൃത്തിപരിചയം). ഉയർന്ന പ്രായപരിധി: 30 വയസ്സ്. പ്രതിമാസ ശമ്പളം: 27,500 രൂപ.
- അക്കൗണ്ട്സ് ക്ലർക്ക്: B.Com യോഗ്യതയും ടാലി (Tally) പരിജ്ഞാനവും അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായപരിധി: 36 വയസ്സ്. പ്രതിമാസ ശമ്പളം: 22,240 രൂപ.
അപേക്ഷിക്കേണ്ട വിധം:
2026 നവംബർ 01 അടിസ്ഥാനമാക്കിയാണ് പ്രായപരിധിയും പ്രവൃത്തിപരിചയവും കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. സംശയങ്ങൾക്ക് 0471-2320101 (Extn: 237, 250) എന്ന ഹെൽപ്പ് ഡെസ്ക് നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ബന്ധപ്പെടാം.
t
