ശബരിമല തീർഥാടകർക്ക് ആശ്വാസം: തെലങ്കാനയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകൾ; കേരളത്തിൽ 12 സ്റ്റോപ്പുകൾ

 ശബരിമല തീർഥാടകർക്ക് ആശ്വാസം: തെലങ്കാനയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകൾ; കേരളത്തിൽ 12 സ്റ്റോപ്പുകൾ

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ അധിക തിരക്ക് പരിഗണിച്ച് തെലങ്കാനയിൽ നിന്ന് കൊല്ലത്തേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നും സിർപൂർ കാഗസ്‌നഗറിൽ നിന്നുമാണ് ഈ സർവീസുകൾ നടത്തുന്നത്. കേരളത്തിൽ 12 പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിനുകൾ ശബരിമല തീർഥാടകർക്കും ഹൈദരാബാദിൽ നിന്ന് എറണാകുളം, കൊല്ലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനകരമാകും.

ഹൈദരാബാദ് – കൊല്ലം വീക്ക്‌ലി സ്പെഷ്യൽ (07187) സമയക്രമം:

ഡിസംബർ 4, 18 (വെള്ളിയാഴ്ച) തീയതികളിൽ രാവിലെ 9:00 മണിക്ക് ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം (ശനിയാഴ്ച) വൈകുന്നേരം 4:55-ന് കൊല്ലത്ത് എത്തിച്ചേരും.

കേരളത്തിലെ സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും:

  • പാലക്കാട്: രാവിലെ 09:30
  • തൃശൂർ: രാവിലെ 11:07
  • ആലുവ: ഉച്ചയ്ക്ക് 12:00
  • എറണാകുളം: ഉച്ചയ്ക്ക് 12:30
  • കോട്ടയം: ഉച്ചയ്ക്ക് 01:37
  • ചങ്ങനാശേരി: ഉച്ചയ്ക്ക് 01:56
  • തിരുവല്ല: ഉച്ചയ്ക്ക് 02:10
  • ചെങ്ങന്നൂർ: ഉച്ചയ്ക്ക് 02:20
  • മാവേലിക്കര: ഉച്ചയ്ക്ക് 02:35
  • കായംകുളം: ഉച്ചയ്ക്ക് 02:45
  • കരുനാഗപ്പള്ളി: ഉച്ചയ്ക്ക് 03:00
  • ശാസ്താംകോട്ട: ഉച്ചയ്ക്ക് 03:09
  • കൊല്ലം: വൈകുന്നേരം 04:55

t

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News