കുടുംബശ്രീക്ക് ലോകറെക്കോഡ്

തിരുവനന്തപുരം:
കുടുംബശ്രീക്ക് നാല് ലോകറെക്കോഡ് നേടിക്കൊടുത്താണ് 2023 അവസാനിക്കുന്നതു്.തൃ ശൂരിൽ അവതരിപ്പിച്ച മെഗാ തിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടിയുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള ചവിട്ടു നാടകം, ഭഷ്യവിഭവങ്ങൾ തയാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ത്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്.കുടുംബശ്രീയുടെ ‘തിരികെ സ്ക്കൂളിൽ ‘ കാമ്പയിൻ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂട്ടതൽ പേർക്ക് പരിശീലനം നൽകാൻ കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാർഡും പ്രതീക്ഷിക്കുന്നുണ്ട്.

