ദേശീയ സ്ക്കൂൾ മീറ്റ് : കേരളം മുന്നിൽ
ചന്ദ്രപ്പൂർ:
ദേശിയ സീനിയർ സ്കൂൾ മീറ്റിൽ 11 സ്വർണവും, 6 വെള്ളിയും, 7 വെങ്കലവുമായി 98 പോയിന്റോടെ കേരളം മുന്നിൽ. ആതിഥേയരായ മഹാരാഷ്ട്ര 69 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ചാട്ടത്തിൽ മൂന്ന് സ്വർണവുമായി മുഹമ്മദ് മുഹ്സീൻ ദേശിയ മീറ്റിലെ താരമായി. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോട്ടെ അനുപ്രിയ മുന്നിലെത്തി.ആൺകുട്ടികളുടെ 800 മീറ്ററിൽ ചിറ്റൂർ ജിഎച്ച്എസിലെ ജെ ബി ജോയ് വെള്ളി നേടി. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഡോണ മേരിയും, 400 മീറ്റർ ഹർഡിൽസിൽ ആൻട്രീസ മാത്യുവും വെങ്കലം കരസ്ഥമാക്കി.

