പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തീർപ്പാക്കാത്ത 16514ഫയൽ

തിരുവനന്തപുരം:
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31 മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഡയറക്ടറേറ്റിലെ 38 സെക്ഷനുകളിലായി 16514 ഫയൽ ശേഷിക്കുന്നതായി കണ്ടെത്തി. ഇവയിൽ മൂന്നു വർഷത്തിന് മുമ്പുള്ള നിരവധി ഫയലുകളും ഉൾപ്പെടും. ഓഡിറ്റ് സംബന്ധമായ ഫയലുകളും, നിയമന അംഗീകാരം സംബന്ധിച്ചുള്ള ഫയലുകളും, പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും അടിയന്തിരമായി തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.