സർക്കാർ ജീവനക്കാരുടെ ശമ്പളം ഇന്നുമുതൽ നൽകും

തിരുവനന്തപുരം:
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിൽ നേരിട്ട സാങ്കേതിക തകരാറുകൾ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ പരിഹരിച്ചു. തിങ്കളാഴ്ച മുതൽ ജീവനക്കാർക്ക് ശമ്പളം പിൻവലിക്കാൻ കഴിയുമെന്ന് ധനവകുപ്പ് ആറിയിച്ചു. ശമ്പളം കൃത്യസമയത്തുതന്നെ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടിൽ എത്തിയിരുന്നു. പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ, പിൻവലിക്കാനോ കഴിയാതിരുന്നതാണ് പ്രതിസന്ധിയായത്.ട്രഷറിയിൽ നേരിട്ടെത്തി പെൻഷനും ശമ്പളവും വാങ്ങുന്നതിന് തടസ്സമുണ്ടായിരുന്നില്ല.

