കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റു;നില അതീവ ഗുരുതരം ,അഞ്ചിൽ മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം:
തിരുവനന്തപുരം കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റു. പ്ലാവൂർ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമിച്ചത്. വിഷ്ണുവിന് നെറ്റിയിലും പുറകു വശത്തും കുത്തേറ്റിട്ടുണ്ട്. പുറകിലെ കുത്ത് ആഴത്തിലുള്ളതാണ്.
വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ കീഴിൽവിവിധ സ്റ്റേഷനുകളിലെ പോലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് വിഷ്ണുവിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
തലയിലും നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ വിഷ്ണുവിൻ്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം.