News

ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു,

പരിശോധന നാളെ രാവിലെ തുടങ്ങും തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം പരിശോധന നിര്‍ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താല്‍കാലികമായി നിര്‍ത്തിവെച്ചത്. രക്ഷാദൗത്യം ദുഷ്‌കരമെന്ന് സ്‌കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം പ്രതികരിച്ചിരുന്നു. ‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം […]Read More

Cinema News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More

News

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു

ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. പരിശോധനക്കായി സംസ്ഥാന സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. […]Read More

News

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ

തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ കോഴ്സ്)പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ജൂലൈ15 ന് പകൽ മൂന്നുവരെ അവസരമുണ്ട്. ഫോൺ: 0471 2324396, 2560327, 2560363.Read More

News

കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹിയിലെ മദ്യ നയവിവാദവുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇഡി നടപടിയിൽ ശക്തമായ വിമർശനമുന്നയിച്ച കോടതി അറസ്റ്റുകൾക്ക് ഏകീകൃത നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി.ഇതേ കേസിൽ സിബിഐയും അറസ്റ്റു ചെയ്തതിനാൽ ഉടൻ ജയിൽ മോചിതനാകില്ല. സിബിഐ കേസിൽ കെജ്‌രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി ജൂലൈ 17 ന് പരിഗണിച്ചേയ്ക്കും. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസോ, ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കാൻ പാടില്ലെന്നാണ് […]Read More

Sports

കോപ: ഫൈനലിൽ അർജന്റീന

മയാമി: ഹമേഷ് റോഡ്രിഗസിന്റെ അതി ഗംഭീര തിരിച്ചുവരവ് കൊളംബിയയുടെ യശ്ശസ് ഉയർത്തും. കോപയിൽ ആറ് ഗോളിന് അവസരമൊരുക്കി റോഡ്രിഗസ് മിന്നുന്നു. കോപയിൽ തിങ്കളാഴ്ച നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ നേരിടുമ്പോൾ കൊളംബിയയ്ക്ക് ഒരു സ്വപ്നമേയുള്ളു; റോഡ്രിഗസിനു വേണ്ടി കപ്പുയർത്തുക കൊളംബിയ മുന്നേറ്റക്കാരൻ ലൂയിസ് ഡയസിന് ക്യാപ്റ്റനെക്കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാനായില്ല. 2014 ലോകകപ്പിൽ റോഡ്രിഗസ് സുവർണ പാദുകം അണിയുമ്പോൾ താൻ കൗമാരക്കാരനാണെന്നാണ് ലൂയിസിന്റെ കമന്റ്.ഇക്കുറി റോഡ്രിഗസ് കോപയിലെത്തുമ്പോൾ കളിജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് കൊളംബിയ. പുലർച്ചെ 5.30 നാണ് ഫൈനൽ. […]Read More

Sports

കോപയിൽ അർജന്റീന X കൊളംബിയ

ഫ്ളോറിഡ:ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർക്കായുള്ള പോരിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർ. തിങ്കളാഴ്ച രാവിലെ 5.30 നാണ് കോപ അമേരിക്ക ഫൈനൽ. അർജന്റീന നിലവിലെ ചാമ്പ്യൻമാരാണ്. സെമിയിൽ ക്യാനഡയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. എല്ലാ കളിയും ജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസി സെമിയിൽ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം പകരും. മെസിക്കു കീഴിൽ ലോകകപ്പും കോപയും ഫൈനലിസിമ കിരീടവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. വിങ്ങർ ഏഞ്ചൽ ഡി മരിയയുടെ അവസാന രാജ്യാന്തര മത്സരം കൂടിയാണ്. ലയണൽ സ്കലോണിയാണ് പരിശീലകൻ. 15 തവണയാണ് ആർജന്റീന […]Read More

News

സാക്ഷരതാനിരക്ക് 96.2 ശതമാനം

തിരുവനന്തപുരം:സംസ്ഥാനത്തെ സാക്ഷരതാനിരക്ക് ഉയർത്താൻ സാക്ഷരതാമിഷൻ വഴി സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ സാക്ഷരതാനിരക്ക് 96.2 ശതമാനമാണ്. സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിന്റെ ഫലമായി വയനാട് ആദിവാസി മേഖലയിൽ 20,260 പേരെയും, അട്ടപ്പാടി ആദിവാസി മേഖലയിൽ 3,670 പേരെയും, പട്ടികജാതി – പട്ടികവർഗ വിഭാഗക്കാരെയും സാക്ഷരരാക്കാനായി.കേരളത്തിലെ ജയിലുകളിലുള്ള നിരക്ഷരരായ അന്തേവാസികളെ ‘ജയിൽജ്യോതി’ പദ്ധതിയിലൂടെ സാക്ഷരരാക്കാനും തുടർവിദ്യാഭ്യാസം നൽകാനും കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു.Read More

News

വാല്മീകി പുരസ്കാരം ചിത്രയ്ക്ക്

തൃശൂർ:സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരം കെ എസ് ചിത്രയ്ക്കും, രാമസംഗീത പുരസ്കാരം ഡോ.എൻ ജെ നന്ദിനിയ്ക്കും ലഭിയ്ക്കും. യഥാക്രമം 25,000രൂപയും 10,000 രൂപയും ഉപഹാരവുമാണ് പുരസ്ക്കാരം.ആഗസ്റ്റ് 12ന് തൃശൂർ റീജിയണൽ തീയറ്ററിൽ നടക്കുന്ന രാമായണ ഫെസ്റ്റിൽ പുരസ്ക്കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ കിട്ടുനായർ, ജി രാമനാഥൻ, ടി സി സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.Read More

Travancore Noble News