Cinema News കോട്ടയം

രംഗണ്ണനെ കാണാൻ  ആവേശത്തോടെ ചാണ്ടി ഉമ്മൻ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് . പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്.Read More

News

മമതാ ബാനര്‍ജിക്ക് പരുക്ക്; ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീണു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മമത ബാനര്‍ജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായിട്ടും, മമത ബാനര്‍ജി കുല്‍ത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസന്‍സോള്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി പുറപ്പെട്ടത്.Read More

News

10 കോടി നഷ്ടപരിഹാരം; ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ […]Read More

News കൊല്ലം

പെൻഷനാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു […]Read More

News

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ:എംവി ജയരാജൻ.

കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എംവി ജയരാജൻ. ഇപി ജയരാജൻ ബിജെപിയിൽ പോകില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടിനയം മുഖ്യമന്ത്രി വ്യക്തമാക്കി. ടിജി നന്ദകുമാർ തട്ടിപ്പുകാരനാണെന്ന് ജയരാജൻ പറഞ്ഞു. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. […]Read More

News കോഴിക്കോട്

കോഴിക്കോട് കടലുണ്ടിയിൽ സ്ലീപ്പർ ബസ് മറിഞ്ഞു ;ഒരാൾ മരിച്ചു,18 പേർക്ക് പരിക്ക്

കോഴിക്കോട്:കോഴിക്കോട് കടലുണ്ടിയിൽ സ്ലീപ്പർ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. 18 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ബസിൽ 27 യാത്രക്കാരും […]Read More

News പാലക്കാട്

സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം

പാലക്കാട് : സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു. . സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉഷ്ണ […]Read More

News

സ്ത്രീധന സ്വത്തിന് ഭർത്താവിന് അവകാശമില്ല

ന്യൂഡൽഹി:സ്ത്രീധനം സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഭർത്താവിന് അവകാശം ഉന്നയിക്കാനാകില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരങ്ങളിൽ ഭർത്താവിന് ഭാര്യയുടെ അനുവാദത്തോടെ ഉപയോഗിക്കാം. എന്നാൽ പിന്നീടതവർക്ക് തിരിച്ചു നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഭാര്യയ്ക്ക് അച്ഛൻ വിവാഹത്തിന് നൽകിയ 89 പവനും രണ്ടുലക്ഷം രൂപയും ഭർത്താവ് ധൂർത്തടിച്ച് കളഞ്ഞുവെന്ന കേസിലാണ് കോടതിയുടെ പരാമർശം. വിറ്റ സ്വർണ്ണാഭരണങ്ങളുടെ വിലയായി ഭർത്താവ് 11ലക്ഷം രൂപ നൽകണമെന്ന് ആലപ്പുഴ കൂടുoബകോടതി ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ […]Read More

News

ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. അരവിന്ദ് കെജ് രിവാൾ ജയിലിൽ കഴിയവെയാണ് മേയർ തെരഞ്ഞെടുപ്പ്. മഹേഷ് ഖിച്ചി, രവീന്ദ്രർ ഭരദ്വാജ് എന്നിവരാണ് എഎപി സ്ഥാനാർഥികൾ. അവർക്ക് കോൺഗ്രസ്സ് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയെങ്കിലും ലെഫ. ഗവർണ്ണർ ഇതുവരെയും പ്രിസൈഡിങ് ഓഫീസറെ നിയമിച്ചിട്ടില്ല.Read More

News

ബിസ്മ മറൂഫ് വിരമിച്ചു

കറാച്ചി:പാകിസ്ഥാൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മ മറൂഫ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ചു. കുറച്ചുകാലം പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് വിട്ട്നിന്നിരുന്നു. 2021ൽ പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും കളത്തിൽ സജീവമായിരുന്നു. 2022 ലെ ലോകകപ്പ് വേദിയിൽ കുഞ്ഞുമായി കളിക്കാനെത്തിയ മറൂഫിന്റെ ചിത്രങ്ങൾ പ്രചാരം നേടിയിരുന്നു. പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനുവേണ്ടി അരങ്ങേറിയതാരം 18 വർഷം കളിച്ചു. 136 ഏകദിനങ്ങളിലായി 3369 റണ്ണടിച്ചു. 140 ട്വന്റി 20യിൽ 2893 റണ്ണും 80 […]Read More

Travancore Noble News