Cinema News

ആട് ജീവിതം മൂന്ന് ദിവസം കൊണ്ട് നേടിയത് 30 കോടി

മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസിൽ വലിയൊരു തംരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആട് ജീവിതം. വലിയ വിജയമാണ് ചിത്രം തീയ്യേറ്ററിൽ നേടി കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള കളക്ഷൻ നോക്കിയാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്.ഇന്ത്യ നെറ്റ് കളക്ഷനായി ചിത്രം നേടിയത് 21.6 കോടിയും, ഇന്ത്യ ഗ്രോസായി 15.95 കോടിയും ഓവര്‍സീസ്‌ കളക്ഷനായി 14.55 കോടിയും ചിത്രം നേടി കഴിഞ്ഞു. ഹിന്ദിയിൽ നിന്ന് ചിത്രം ഇതുവരെ നേടിയത് 0.2 കോടിയോളം രൂപയാണ്. തമിഴിൽ നിന്നും ആദ്യ ദിനം 0.6 കോടിയും രണ്ടാം […]Read More

News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചതിച്ചെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ തങ്ങള്‍ കുടുംബത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ പോകുകയാണ്. ക്ലിഫ് ഹൗസില്‍ പോയി സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി നേരെയായാല്‍ ഒരുമിച്ച് സമരത്തിനിറങ്ങുമെന്നും പിതാവ് വ്യക്തമാക്കി. ഏറെ വൈകാരികമായാണ് ജയപ്രകാശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ […]Read More

News

നൊബേൽ ജേതാവ് കാനെമാൻ വിടവാങ്ങി

ടെൽ അവീവ്:സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ(90)അന്തരിച്ചു. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002ൽ നൊബേൽ നേടിയത്. ബിഹേവിയറൽ ഇക്കണോമിക്സ് എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ തുടക്കക്കാരിൽ ഒരാളാണ്. ചിന്താവൈകല്യങ്ങളേയും പ്രശ്ന പരിഹാരത്തിന് തലച്ചോറ് സ്വീകരിക്കുന്ന എളുപ്പ വഴികളെയും സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. 2011ൽ പ്രസിദ്ധീകരിച്ച തിങ്കിങ്, ഫാസ്റ്റ്, സ്ലോ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1934 മാർച്ചിൽ ടെൽ അവീവിലാണ് ജനനം.2013 ൽ അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരവും […]Read More

Cinema

ആടുക ജീവിതമേ ആടുക!

നോവൽ സിനിമയാകുകഎന്നത് മലയാളം സിനിമയിൽ അപൂർവ്വമായ ഒന്നാണ് . ചെമ്മീൻ ഉണ്ടാക്കിയ ഓളം മലയാളിയുടെ മനസ്സിൽ ഇന്നും നിലനിൽക്കേ ബന്യാമിൻ്റെ ആടുജീവിതം സിനിമയായെന്ന് അറിഞ്ഞതു മുതൽ അത് കാണാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്തായില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരു സിനിമയാണിത്. കാരണം പ്രവാസ ജീവിതം മലയാളികളുടെ ജീവിതത്തിലെ മാറ്റി നിർത്താനാകാത്ത ഒന്നായതിനാലാകാം ഇനി സിനിമയിലേയ്ക്ക് കൂടുതൽ കടക്കുകയാണെങ്കിൽ പൊതുവേ എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തിയ സിനിമയാണിത്. ഈ സിനിമയ്ക്ക് […]Read More

News

ഇസ്രയേലിന്റെ ആയുധനിർമാതാക്കൾ ഇന്ത്യൻ ശാഖ തുറന്നു

ന്യൂഡൽഹി:ഇസ്രയേലിന്റെ ഉടമസ്ഥതയിലുളള വ്യോമായുധ നിർമ്മാണക്കമ്പനിയായ ഇസ്രയേൽ എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് ന്യൂഡൽഹിയിൽ ഉപകമ്പനി ആരംഭിച്ചു. മിസൈലുകളും പട്ടാള വാഹനങ്ങളും നിർമ്മിക്കുന്ന കമ്പനിയാണിത്. എയ്റോസ്പെയ്സ് സർവീസസ് ഇന്ത്യ എന്നാണ് ഇന്ത്യൻ ശാഖയ്ക്ക് പേരു് നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനായി നൂതന പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എ എഎസ്എ അറിയിച്ചു.Read More

News

ലോകത്ത് 78 കോടി പേർ പട്ടിണിയിൽ

നെയ്റോബി:ലോകത്ത് വിവിധ ഭാഗങ്ങളിൽ 78 കോടിയിൽപ്പരം ജനങ്ങൾ കൊടും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോകത്ത് ആകെ ഉൽപ്പാദിപ്പിച്ച ഭക്ഷണത്തിന്റെ 19 ശതമാനം പാഴായിപ്പോയതായി ഐക്യരാഷ്ട്രസഭയുടെ സർവേയിൽ കണ്ടെത്തി. യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം ഫുഡ് വേസ്റ്റ് ഇൻഡക്സ് പ്രകാരം 105 കോടി മെട്രിക് ടൺ ഭക്ഷണമാണ് 2022 ൽ പാഴായിപ്പോയത്. ആകെ ഉൽപ്പാദനത്തിന്റെ 19 ശതമാനമാണിത്. ഒരു വ്യക്തി വർഷം ശരാശരി 79 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുണ്ട്. ദിവസവും 100 കോടി ജനങ്ങൾക്ക് ഒരു നേരത്ത് […]Read More

News

‘ഗുണ്ടാ തലവൻ മുക്തർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ” ആരോപണവുമായി കുടുംബം

ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ആരോപണം. ബന്ദയിലെ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ്.Read More

Business News

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് 50,000 കടന്നു.

സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.Read More

News

“ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു

വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഓർമകൾ ഊർജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം എന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ […]Read More

News

മഅദനിയുടെ നില അതീവ ഗുരുതരം

കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്.കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി […]Read More

Travancore Noble News