Education News

കേരള ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നിവയാണ് കോഴ്സുകൾ. 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് പഞ്ചവത്സര കോഴ്സുകൾക്ക് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. അംഗീകൃത സർവകലാശാലയിൽ നിന്നും 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് ത്രിവത്സര എൽഎൽബി കോഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾക്ക്:www.keralalawacademy.in.ഫോൺ: 04712433166, 2437655, 2436640, 2539356.Read More

News

അൽ ജസീറ നിരോധിക്കുമെന്ന് ഇസ്രയേൽ

ടെൽ അവീവ്:അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ പ്രവർത്തനം ഇസ്രയേലിൽ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയെയും ഉദ്ധരിച്ച് അൽ ജസീറ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തകൻ ഭീകരവാദികളാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകൻ ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നും ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ ഇസ്രയേലിന്റെ പുതിയ നിയമത്തെ ശക്തമായി അപലപിക്കുന്നതായി […]Read More

News

എസ്എസ്എൽസി, ഹയർ സെക്കൻഡറി – മൂല്യനിർണയം ഇന്നു മുതൽ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പിലായുള്ള എസ് എസ്എൽസി മൂല്യനിർണയത്തിൽ ഏകദേശം 10,000 അധ്യാപകരും,ഹയർ സെക്കൻഡറി മൂല്യനിർണയം 77 ക്യാമ്പിലായി 2200 അധ്യാപകരും പങ്കെടുക്കും.ഏപ്രിൽ 20 നകം മൂല്യനിർണയം പൂർത്തീകരിക്കും. മെയ് രണ്ടാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.Read More

foreign News

ഖുറാൻ പരസ്യമായി കത്തിച്ച് സമരം ചെയ്ത സൽവാൻ മോമിക മരിച്ച നിലയില്‍

ഇറാഖി അഭയാർത്ഥിയും കടുത്ത ഇസ്ലാം മത വിമർശകനും ഖുറാൻ പരസ്യമായി കത്തിച്ച്  പ്രതിഷേധിക്കുകയും ചെയ്ത സൽവാൻ സബാ മാറ്റി മോമികയെ നോർവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സ്വീഡനിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാൻ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാർത്തകളിൽ ഇടംനേടിയത്. സ്വീഡിഷ് അധികൃതർ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേർവേയിൽ അഭയം തേടാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.Read More

News

ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി 

തൃശ്ശൂരിൽ ടിടിഇ-യെ യാത്രക്കാരൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ വിനോദ് കുമാറാണ് മരിച്ചത്. പാട്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ S11 കോച്ചിൽ നിന്നാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ വിനോദിനെ തള്ളിയിട്ടത്. ഒഡീഷ സ്വദേശി ഭിന്നശേഷിക്കാരനായ രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്. സംഭവത്തിൽ റെയിൽവേ പോലീസ് […]Read More

News

കേരളത്തിൽ നിന്നും കാണാതായ അദ്ധ്യാപികയും ദമ്പതികളും അരുണാചലിലെ ഹോട്ടൽ മുറിൽ മരിച്ച നിലയിൽ 

അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായത് . ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ […]Read More

News

നിശാക്ലബ് ജീവനക്കാരെ ബന്ദികളാക്കി

ആംസ്റ്റർഡാം:മധ്യ നെതർലാൻഡ്സിലെ നിശാക്ലബ്ബിൽ ആയുധധാരി നിരവധി പേരെ ബന്ദികളാക്കി. ആംസ്റ്റർഡാമിൽനിന്ന് 85 കിലോമീറ്റർ അകലെയുള്ള ഈഡിലെ പ്രധാന നിശാക്ലബ്ബും ബാറുമായ കഫെപെറ്റികോട്ടിൽ ശനിയാഴ്ച പുലർച്ചെ യാണ് സംഭവം. ഇവരെ പിന്നീട് വിട്ടയച്ചു.ആയുധങ്ങളുമായെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിന്റെ സൂചനകളില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.Read More

News

സർഫിങ് ഫെസ്റ്റിവൽ സമാപിച്ചു

വർക്കല :ജലസാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലിന് സമാപനം. 65ൽപ്പരം മത്സരാർധികളെത്തിയതിൽ അണ്ടർ 16 വിഭാഗത്തിൽ കിഷോർ കുമാർ ഒന്നാം സ്ഥാനവും പ്രഹ്ലാദ് ശ്രീറാം മൂന്നാം സ്ഥാനവും നേടി. ടൂറിസം അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ്, ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ്, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യാ പ്രതിനിധികൾ തുടങ്ങിയവർ സമാപന സമ്മേളത്തിൽ പങ്കെടുത്തു.Read More

News

ശ്രീജേഷ് മികച്ച ഗോൾകീപ്പർ

മുംബൈ:മികച്ച ഗോൾകീപ്പർക്കുള്ളഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളിയായ പി ആർ ശ്രീജേഷിന്. അഞ്ചു ലക്ഷം രൂപയും ഉപഹാരവുമാണ് നൽകിയത്. ഹാർദിക് സിങാണ് മികച്ച പുരുഷതാരം. വനിതകളിൽ സലീമ ടിറ്റെ. കഴിഞ്ഞവർഷത്തെ മികവിനാണ് പുരസ്കാരം. ഹർമൻപ്രീത് സിങ്ങിനെ മികച്ച പ്രതിരോധക്കാരനായി തെരഞ്ഞെടുത്തു. ഹാർദിക്കാണ് മധ്യനിര താരം. അഭിഷേക് മുന്നേറ്റക്കാരനുള്ള അവാർഡ് നേടി. സമഗ്ര സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരം അശോക് കുമാറിനാണ്.Read More

Travancore Noble News