തിരുവനന്തപുരം : മാർച്ച് 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.Read More
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്‌ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ […]Read More
മൊമെന്റോയും ബൊക്കെയും ഒഴിവാക്കി സ്നേഹോപഹാരങ്ങൾ പുസ്തകങ്ങളായി നൽകാൻ അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി. ആർ. സന്ദർശകരിൽ നിന്നുംജില്ലയിലെ പൊതു പരിപാടികളിൽ നിന്നും ധാരാളം മൊമെന്റോ, ബൊക്കെ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പൂക്കൾ തുടങ്ങിയവ സ്നേഹോപഹാരങ്ങളായി തനിക്ക് ലഭിക്കാറുണ്ടെന്നും എന്നാൽ അതിന് പകരമായി ഒരു നല്ല പുസ്തകം സമ്മാനമായി നൽകാൻ നിങ്ങൾ തയ്യാറാകുമോ എന്നും വയനാട് ജില്ലാ കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ബൊക്കെ ഒഫ് ബുക്ക്സ് എന്ന എന്ന പദ്ധതിയിലൂടെ, സാമൂഹ്യ പഠന മുറികളിലെ […]Read More
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മൂന്ന് കാറ്റഗറിയിലായിട്ടാണ് വിജ്ഞാപനം. 31 തസ്തികകളിലെ ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയിട്ടുണ്ട്.പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ […]Read More
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 588 ബാലൻമാരാണ് ഇത്തവണ കുത്തിയോട്ട വ്രതമെടുക്കുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി സന്നിധിയിലേക്കെത്തി പള്ളിപ്പലകയിൽ 7 നാണയങ്ങൾ സമർപ്പിക്കുന്നതോടെയാണ് വ്രതം തുടങ്ങുന്നത്. വെള്ളിയാഴ്ച പന്തീരടി പൂജയ്ക്കും, ദീപാരാധനയ്ക്കും ശേഷമാണ് വ്രതം ആരംഭിച്ചത്. മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.9 ദിവസമാണ് വ്രതം. 13 ന് പൊങ്കാല നിവേദ്യത്തിനുശേഷം വൈകിട്ട് 7.45 ന് ബാലൻമാരെ ചൂരൽ കുത്തും. രാത്രി 11ന് മണക്കാട്ട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിലും […]Read More
തിരുവനന്തപുരം:കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം, സുരക്ഷിത സമൂഹം . സംവാദം എഡിജിപി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. അതിൽ അമ്പതും പൊലിഞ്ഞത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളിയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽ രാജ് വിഷയാവതരണം നടത്തി.Read More
മനാമ:വിദേശ ജയിലുകളിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത് 51ഇന്ത്യാക്കാർ. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിൽ. അതിൽത്തന്നെ യുഎഇയിലാണ് ഏറ്റവും കൂടുതൽ, 26 പേർ. ഫെബ്രുവരി 13 ന് കേന്ദ്ര വിദേശമന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടിപ്രകാരം സൗദിയിൽ 12 ഇന്ത്യാക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. യെമനിൽ വധശിക്ഷയ്ക്ക് വിധി യ്ക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി […]Read More
രണ്ട് യുദ്ധ വിമാനങ്ങളിൽ നിന്നായി 8 ബോംബുകളാണ് ജനവാസ മേഖലയിലേക്ക് പതിച്ചത് സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്-ഫയർ സൈനികാഭ്യാസത്തിനിടെയാണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് ,സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിൽ പതിച്ചത്. പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2 കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് […]Read More
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി. ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി. പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്‌സിഡിഒ) […]Read More
ലണ്ടൻ:ബ്രിട്ടൺ സന്ദർശത്തിനിടെ വിദേശമന്ത്രി എസ് ജയശങ്കറിനു നേരേ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണശ്രമം.ലണ്ടനിലെ വിഖ്യാതമായ ചാതം ഹൗസ് സന്ദർശിച്ച് മടങ്ങവെ ബുധനാഴ്ച രാത്രിയാണ് ഖാലിസ്ഥാൻ വാദികൾ ജയ്ശങ്കറിനും ഇന്ത്യയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തത്. തടിച്ചു കൂടിയ ഖാലിസ്ഥാൻ തീവ്രവാദികളിൽ ഒരാൾ ജയ്ശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്തു. കാറിന് തൊട്ടടുത്തെത്തിയ ശേഷമാണ് യു കെ പൊലീസിന് ഇയാളെ തടയാനായത്.ഇന്ത്യൻ ദേശീയ പതാക ഇയാൾ കീറുന്ന ദൃശ്യം പുറത്തു വന്നു. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന ഘട്ടത്തിൽ തന്നെ പുറത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ […]Read More