News

കശ്മീരിലെ രണ്ട് സംഘടനകളെ കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്Read More

Uncategorized

കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ

തിരുവനന്തപുരം : കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് […]Read More

foreign News

പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി :400ലധികം യാത്രക്കാരെ ബന്ധികളാക്കി.

ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ്‌ ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More

Uncategorized

കാർഗോയിൽ വന്ന എംഡിഎംഎ പിടികൂടി

കൊണ്ടോട്ടി:കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ […]Read More

News

ബ്ലൂഗോസ്റ്റ്‌ സജീവം

ടെക്സാസ്:ചന്ദ്രനിലെ കൊടും ചൂടിനെ അതിജീവിച്ച് ബ്ലൂഗോസ്റ്റ് ലാൻഡറിന്റെ പര്യവേഷണം ഒമ്പതുനാൾ പിന്നിട്ടു. പത്ത് പരീക്ഷണ യുപകരണങ്ങളിൽ എട്ടും ഇതിനോടകം പ്രവർത്തിപ്പിച്ചു.രണ്ടെണ്ണം അടുത്ത ദിവസങ്ങളിൽ പ്രവർത്തിപ്പിക്കും. ഫയർ ഫ്ളൈ എയ്റോസ്പേസാണ് ലാന്ററിന്റെ നിർമാതാക്കൾ. ലാവാ പ്രദേശമായ മാരിക്രിസി സമതലത്തിലെ താപനില 121 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയത് ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. മണ്ണ് തുരന്നുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഈ മാസം രണ്ടിനാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്.രണ്ടാഴ്ചയാണ് ദൗത്യ കാലാവധി.Read More

Uncategorized

ഇംഗ്ലണ്ട് കബഡി ടീമിന് മലയാളി ക്യാപ്റ്റൻ

കൊച്ചി:കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിനെ നയിക്കുന്നതു് മലയാളിയായ ആതിര സുനിൽ. എറണാകുളം നായരമ്പലം സ്വദേശിയാണ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രെസ്സിമോൾ കെ പ്രെനി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവരും ടീമിലുണ്ട്. 17 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ലോകപ്പ്. പുരുഷ ടീമിൽ മലപ്പുറം പൊന്നാനിക്കാരനായ കെ മഷൂദ്, കാസർകോഡ് ചെറുവത്തൂരുള്ള അഭിജിത് കൃഷ്ണൻ എന്നിവരും ടീമിലുണ്ട്.Read More

News തിരുവനന്തപുരം

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി എ.ഡി.ജി.പി മനോജ്

ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാര്‍ക്ക് […]Read More

News

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിക്കില്ലെന്ന് ബാലു

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ബാലു മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. കൂടൽമാണിക്യം ക്ഷേത്രത്തിൽ താൻ കാരണം ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. പരീക്ഷ എഴുതുന്ന കാലത്ത് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ആറാം തീയതി ദേവസ്വത്തിന്റെ കത്ത് വന്നപ്പോഴാണ് തന്നെ തന്ത്രിമാർ ബഹിഷ്‌കരിക്കുകയാണെന്ന് അറിഞ്ഞത്. […]Read More

News തൊഴിൽ വാർത്ത

3000 അസിസ്റ്റന്റ് ലൈൻമാൻ ഒഴിവ്

       പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ (PSPCL)3000 അസിസ്റ്റന്റ് ലൈൻമാൻമാരെ റിക്രൂട്ട് ചെയ്യുന്നു.യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം,ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ. ലൈൻമാൻ ട്രേഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വെബ് സൈറ്റ്:www.pspcl.in.Read More

News Sports

ഇന്ത്യക്ക് കിരീടം

 ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് […]Read More

Travancore Noble News