കൊച്ചി:സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞെങ്കിലും ഡിമാന്റ് കുറയുന്നില്ല. പവന് ഇന്നത്തെ വില 54,440 രൂപയും ഗ്രാമിന് 6805രൂപയുമാണ്. വെള്ളിയാഴ്ച് 400 രൂപ വർധിച്ച് പവന് 54,520 രൂപ എന്ന റെക്കോർഡിൽ എത്തിയിരുന്നു. 20 ദിവസത്തിനുള്ളിൽ പവന് 4240 രുപ വർധിച്ചിരുന്നു.Read More
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയ്ക്കുള്ള വിൽപ്പന വിലക്ക് ഏപ്രിൽ 26 വരെ തുടരും. 34 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ പക്ഷിപ്പനി […]Read More
ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയമാണ് ഹൈദരാബാദ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയ ഹൈദരാബാദ് നിശ്ചിത ഓവർ അവസാനിക്കാൻ 5 ബോളുകൾ ബാക്കി നിൽക്കെ 199 റൺസിന് ഡൽഹിയെ പുറത്താക്കി. 67 റൺസിനാണ് ഹൈദരാബാദ് വിജയം നേടിയത്. റെക്കോര്ഡുകളുടെ പെരുമഴ തീർത്താണ് ഇന്നത്തെ ഡൽഹി ഹൈദരാബാദ് മത്സരം അവസാനിച്ചത്. ഇതോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ […]Read More
തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരം;രാജീവ് ചന്ദ്രശേഖർ വേറിട്ട മുഖം:വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്നും വെള്ളാപ്പള്ളി. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളപ്പള്ളി വ്യക്തമാക്കി.ജനവികാരം എൻ.ഡി.എക്ക് അനുകൂലമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . അയോദ്ധ്യ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും രാമ നാമ ജപത്തിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് […]Read More
തിരുവനന്തപുരം:കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. പ്രിയങ്ക കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കും. എന്നാൽ അമേത്തിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന റോബർട്ട് വദ്ര ഡിഎൽഎഫ് ഗ്രൂപ്പുവഴി ബിജെപിയ്ക്ക് 170 കോടി കൈക്കൂലി കൊടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ രാഹുലും പ്രിയങ്കയുമടക്കമുള്ളവർ ഇനിയും തയ്യാറായിട്ടില്ല. 2019 നും 2022 നുമിടയിൽ ഡി ഡിഎൽഎഫ് ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നൽകിയത് 170 കോടി രൂപയാണ്.Read More
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ കസ്റ്റഡി പ്രത്യേകകോടതി ജഡ്ജി 26 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് സിസോദിയയെ വ്യാഴാഴ്ച റൗസ് അവന്യു കോടതിയിൽ ഹാജരാക്കി.Read More
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ വീട്ടമ്മയെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെ പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ […]Read More
മലപ്പുറം: മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
ദുബായ്:75 വർഷത്തിനിടെ യുഎഇയിലുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വൻ നാശനഷ്ടം. റാസൽ ഖൈമയിലും അൽ ഐനിലും ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം താറുമാറായി.നൂറുകണക്കിനാളുകൾ ഫ്ളാറ്റുകളിലും വീടുകളിലും കുടുങ്ങി ഒറ്റപ്പെട്ട നിലയിലാണ്. അൽ ഐനിൽ 24 മണിക്കൂറിൽ 254.8 മില്ലിമീറ്റർ മഴയാണ് പെയ്തത്. മിക്ക എമിറേറ്റുകളിലും പ്രധാനഹൈവേകളടക്കം വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിവരെയുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള 18 വിമാന സർവീസുകളും റദ്ദാക്കി.Read More
മലപ്പുറം: കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ കോൺഗ്രസ്സ് പാർട്ടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിതെന്നും പിണറായി ചോദിച്ചു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണെന്നും മുഖ്യമന്ത്രി […]Read More
