News

ഫ്രാൻസിലെ കർഷകപ്രക്ഷോഭം വിജയിച്ചു

പാരീസ്:ഫ്രഞ്ച് കർഷകർ നടത്തിയ പ്രതിഷേധവും ട്രാക്ടർ റാലിയും ഉപരോധവും വിജയിച്ചു. ധനസഹായം, നികുതി ഇടവേള, യൂറോപ്പിലെ മറ്റിടങ്ങളിൽ അനുവദനീയമായ കീടനാശിനികൾ വിലക്കുന്നതിൽ നിന്ന് പിന്മാറുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി തീവ്രവലത് പക്ഷപാതിയായ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റ്ലിൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. അതോടെ പാരീസിന് ചുറ്റും ട്രാക്ടറുകളും വയ്ക്കോൽ കൂനകളും നിരത്തി നടത്തിവന്നിരുന്ന ഉപരോധം പ്രക്ഷോപകർ പിൻവലിച്ചു. പ്രഖ്യാപനങ്ങൾ സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.Read More

News

അയ്യർ ഇൻ അറേബ്യ കാണാൻ നേതാക്കളെത്തി

തിരുവനന്തപുരം:‘അയ്യർ ഇൻ അറേബ്യ’ എന്ന മലയാള സിനിമയുടെ പ്രിവ്യൂ കാണാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി. വെള്ളിയാഴ്ച രാവിലെ കൈരളി തീയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാനാണ് എം വി ഗോവിന്ദൻ, എംഎൽഎ മാരായ എം എം മണി, കെ ടി ജലീൽ, മുകേഷ് ഉൾപ്പെടെയുള്ളവരെത്തിയതു്.ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എം എ നിഷാദാണ്.Read More

News Sports

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം

വിശാഖപട്ടണം:രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം […]Read More

News

മിഷൻ തണ്ണീർക്കൊമ്പൻ വിജയം.ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു.

മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ബന്ധിപൂരിലെത്തിക്കും. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ […]Read More

News

പി വി അൻവറിനെതിരെ ഹൈക്കോടതി

പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി . ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.Read More

News

മോദി സർക്കാരിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരണം

ന്യൂഡൽഹി:കേന്ദ്രധനകാര്യമന്ത്രി നിർമ്മലാസീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി ഗവൺമെന്റിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരമാണ് ലഭിച്ചത്. കാർഷിക മേഖലയിൽ കോർപ്പറേറ്റ് വൽക്കരണം, ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതി, 5 വർഷത്തിൽ 2 കോടി വീട് നിർമ്മിക്കും, നടപ്പ് വർഷം 7.3 ശതമാനം വളർച്ചനേടും, അടുത്ത വർഷം ധനക്കമ്മി 5.8 ൽ നിന്ന് 5.1 ശതമാനമാക്കും, 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കും, യുവജനങ്ങൾക്ക് പലിശരഹിത വായ്പ, 2047ൽ ഇന്ത്യയെ വികസിതഭാരതമാക്കും […]Read More

Business News

വാഹന കയറ്റുമതിൽ ചൈന മുന്നേറുന്നു

ബീജിങ്:വാഹന കയറ്റുമതിയിൽ ചൈന ജപ്പാനെ മറികടന്നു. 2023 ൽ അരക്കോടിയോളം വാഹനങ്ങൾ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തതായി കണക്കുകൾ പുറത്തുവന്നു. ജപ്പാൻ 44.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തപ്പോൾ ചൈന 49.1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തു.ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സുമാണ് അതാത് രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടത്.തങ്ങൾ 52.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തതായാണ് ചൈനയുടെ കസ്റ്റംസ് ബ്യൂറോയുടെ കണക്ക്. ഇതിൽ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളാണ്.ഏഴു വർഷത്തിനിടയിലാണ് ജപ്പാന്റെ ഒന്നാം […]Read More

Health

ട്രാൻസ് പുരുഷൻ അച്ഛനായി

കൊച്ചി:വിവാഹിതനായ ട്രാൻസ് പുരുഷന് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു. കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് നേട്ടം കൈവരിച്ചത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനു മുൻപ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രി 2021 ൽ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണമാക്കി ശീതികരിച്ചുവച്ചിരുന്നു. ലിംഗമാറ്റത്തിനുള്ള ഹോർമോൺ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കുംശേഷം നിയമപ്രകാരം വിവാഹംചെയ്ത പങ്കാളിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചു.ഇത്തരത്തിൽ ഗർഭധാരണത്തിലൂടെ ട്രാൻസ് പുരുഷന് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റർ ഫോർ റീപ്രൊഡക്ടീവ് […]Read More

Education

ഇഗ്‌നോ പ്രവേശനം നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജനുവരിയിൽ ആരംഭിക്കുന്ന സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര, പിജി ഡിപ്ളോമ, ഡിപ്ളോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാൻ:https//ignouadmission.smarth.edu.in ൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെ. 15.ഫോൺ: 0471 2344113,2344120, 94470 44132.Read More

Sports

അംഗോള കടക്കാൻ നൈജീരിയ

ഐവറി കോസ്റ്റ്:നിലവിലെ ചാമ്പ്യൻ സെനഗലും കരുത്തരായ ഈജിപ്തും മൊറോക്കോയും കളമൊഴിഞ്ഞതോടെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ കിരീട പ്രതീക്ഷയോടെ നൈജീരിയ. സൂപ്പർ താര നിരയുള്ള നൈജീരിയയ്ക്ക് പ്രീക്വാർട്ടറിൽ അംഗോളയാണ് എതിരാളി. മാലി- ഐവറി കോസ്റ്റ്, കേപ് വെർദെ -ദക്ഷിണാഫ്രിക്ക ക്വാർട്ടർ മത്സരങ്ങൾ നാളെ നടക്കും. കാമറൂണിനെ രണ്ട് ഗോളിന് കീഴടക്കിയായിരുന്നു നൈജീരിയയുടെ മുന്നേറ്റം.അഡെമോല ലുക്ക് മാൻ ഇരട്ട ഗോളടിച്ചു. വിക്ടർ ഒസിമെൻ, അലെക്സ് ഇവോബി,ഫ്രാങ്ക് ഒന്യെങ്ക തുടങ്ങിയ പ്രധാന താരങ്ങളാണ് നൈജീരിയയ്ക്കള്ളത്.ഗിനി പ്രീക്വാർട്ടറിൽ ഇക്വറ്റോറിയൽ ഗിനിയെ കീഴടക്കി.Read More

Travancore Noble News