ഓഹരി സൂചികകൾ മുന്നേറ്റത്തിന്റെ പാതയിലായതോടെ റീട്ടയിൽ നിക്ഷേപകരും വിപണിയിൽ സജീവമായി.താഴ്ന്ന വിലയുള്ള ഓഹരികളോടാണ് പൊതുവെ റീട്ടയിൽ നിക്ഷേപർക്ക് താല്പര്യം.കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാമെന്ന ചിന്തയാണ് ഇതിന് പിന്നിൽ.അടിസ്ഥാന പരമായി മികച്ച നിലവാരമുള്ള ഓഹരികളാണ് തിരഞ്ഞെടുക്കേണ്ടത്.അതേസമയം ബുള്ളിഷ് സൂചനകൾ നൽകുന്നത് 200 രൂപയിൽ കുറഞ്ഞ വിലയുള്ള ഏഴ് ഓഹരികളാണ്.കരൂർ വൈശ്യ ബാങ്ക്,സ്റ്റാർ സിമെന്റ്, ടാറ്റാ സ്റ്റീൽ, ഫസ്റ്റ്സോഴ്‌സ് സൊല്യൂഷൻസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി ), ഫെഡറൽ ബാങ്ക്, ഐ ഡി എഫ് സി […]Read More
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെൻഎൻ1 കേരളത്തിൽ കണ്ടെത്തി.ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് പരിശോധന ശക്തമായതിനാൽ ധാരാളം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ1 കടുത്ത അപകടകാരിയല്ലെന്ന് ആരോഗ്യവുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന പറഞ്ഞു. നിലവിൽ അൻപതിലധികം വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.ജനിതക പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ ഇന്ത്യൻ സാർസ്കോവ് – 2 ജിനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) തിരുവനന്തപുരം സ്വദേശിനിയുടെ സാമ്പിളിലാണ് പുതിയ വകഭേദം […]Read More
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിനെ വീണ്ടും റിമാൻഡ് ചെയ്തു. ശനിയാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും റുവൈസ് റിമാൻഡിലായതു്. റുവൈസിനെ വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുപ്പു നടത്തി. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ കലക്ടർ, പൊലീസ് കമ്മീഷണർ തുടങ്ങിയവരുടെ റിപ്പോർട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ടതു കൊണ്ടാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. […]Read More
തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാൽ തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും 55 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.Read More
നവി മുംബൈ:വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെ കീഴടക്കി. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺ വിജയം.രണ്ട് ഇന്നിങ്സിലായി ഒൺ പത് വിക്കറ്റും സെഞ്ച്വറിയും നേടിയ ദീപ്തി ശർമ ഇംഗ്ലണ്ടിനെ തളച്ചു. സ്കോർ: ഇന്ത്യ 428, 186/6 ഇംഗ്ലണ്ട് 136, 131.മൂന്ന് വിക്കറ്റുമായി പൂജാവസ്ത്രാക്കറും രണ്ടാം ഇന്നിങ്സിൽ തിളങ്ങി. ഇംഗ്ലണ്ടിനെ തോല്പിച്ചതോടെ അടുത്തയാഴ്ച ഓസ്ട്രേലിയയുമായുള്ള ഏക ടെസ്റ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു.Read More
തിരുവനന്തപുരം:സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും സംസ്ഥാന വനിതാ സെല്ലിലും കൗൺസലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു / സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസലിങ് / സൈക്കോതെറാപ്പി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 50 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം. ഡിസംബർ 22 ന് മുമ്പ് അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ സമർപ്പിക്കാം. ജനുവരി മുതൽ മൂന്നു മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് spwomen.pol@kerala.gov.in എന്ന വെബ്സൈറ്റിലോ 0471- […]Read More
കുവൈറ്റ് സിറ്റി:കുവൈറ്റ് ഭരണാധികാരി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. 2020 സെപ്റ്റംബർ 30 നാണ് കുവൈറ്റിന്റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അധികാരമേറ്റത്. 2006-ൽ അദ്ദേഹം കുവൈറ്റ് കിരീടാവകാശിയായിരുന്നു. 25-ാം വയസ്സിൽ ഹവല്ലി ഗവർണറായി ഭരണാധികാരമേറ്റ ഷെയ്ഖ് നവാഫ് 1978-ൽ ആഭ്യന്തര മന്ത്രിയായി. 1988 ൽ പ്രതിരോധ മന്ത്രിയായും 1991-ൽ തൊഴിൽ സാമൂഹിക മന്ത്രിയുമായും സേവനമനുഷ്ഠിച്ചിരുന്നു.ആറംഗ ഗൾഫ് രാജ്യങ്ങളുടെ ഐക്യ നിരയ്ക്ക് മികച്ച സംഭാവന […]Read More
ന്യൂഡൽഹി:ലൈ൦ഗികാതിക്രമങ്ങൾക്കിരയായ ഉത്തർപ്രദേശ് വനിതാ ജില്ലാ ജഡ്ജിയുടെ കത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാനസികമായി തകർന്ന തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് തേടിയത്. ബാണ്ടാ ജില്ലാ ജഡ്ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വനിതാ ജഡ്ജി നൽകിയ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം തടയൽ നിയമം (പോഷ് ആക്ട്) വെറും പ്രഹസനമാണെന്ന് കാട്ടി ഹൈക്കോടതിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നിവേദനം […]Read More
നവി മുംബൈ:ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. വനിതകളുമായുള്ള ഏക ദിന ക്രിക്കറ്റ് ടെസ്റ്റിൽ ഹർമൻ പ്രീത് കൗർ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണാധിപത്യം നേടി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്ണെടുത്ത ഇന്ത്യ 136 റണ്ണിന് ഇംഗ്ലണ്ടിനെ തകർത്തു. സ്പിന്നർ ദീപ്തി ശർമ്മയായിരുന്നു താരം. ഇംഗ്ലീഷ് താരം ബ്യൂമോണ്ടിനെ ഇന്ത്യയുടെ പൂജ വസ്ത്രാക്കർ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് തകർന്നു തുടങ്ങി. ക്യാപ്റ്റൻ ഹർമൻ പ്രീത് 44 റണ്ണും, ഓപ്പണർമാരായ ഷെഫാലി വർമ 33 റണ്ണും, സ്മൃതി […]Read More
കോട്ടയം: ഡ്രോൺ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പഠിച്ച് ലൈസൻസ് നേടാൻ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിനു കീഴിലുള്ള ഡോ. ആർ സതീഷ് ധവാൻ സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസാണ് റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ (ആർപിഎ എസ്) കോഴ്സ് നടത്തുന്നതു്. പന്ത്രണ്ടാഴ്ച കാലാവധിയുള്ള കോഴ്സിന് ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. അവസാന തീയതി […]Read More
