News

ഇന്തോനേഷ്യയിൽ പ്രബോവോ സുബിയാന്തോ പ്രസിഡന്റാകും

ജക്കാർത്ത:ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ് നടന്ന ഇന്തോനേഷ്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിരോധമന്ത്രിയും മുൻപ്രത്യേക സേനാ കമാൻഡറുമായ പ്രബോവോ സുബിയാന്തോ വിജയിച്ചതായി അനൗദ്യോഗിക ഫലം. 85 ശതമാനം വോട്ടും എണ്ണിയപ്പോൾ 60 ശതമാനത്തോളം വോട്ട് നേടിയാണ് 72കാരനായ സുബിയാന്തോയുടെ മുന്നേറ്റം. ഔദ്യോഗികഫലം പ്രഖ്യാപിക്കാൻ 35 ദിവസമെടുക്കും. സുബിയാന്തോയ്ക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാൽ രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടിവരില്ല. മുൻ ഗവർണർ അനീസ് ബസ്വാദൻ 22 ശതമാനത്തിൽ താഴെ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്.Read More

News

ആശാവർക്കർമാർക്ക് ആശ്വാസം

കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 6000രൂയില്‍ നിന്ന് 7000രൂപയായി വര്‍ദ്ധിപ്പിച്ചു 2023 ഡിസംബർ മുതലാണ് ഈ വര്‍ദ്ധന ലഭിക്കുന്നത്., കേരളത്തിലെ 26125 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും,ആരോഗ്യമന്ത്രിയാണ് ഓണറേറിയം വവര്‍ദ്ധിപ്പി വിവരം അറിയിച്ചത്.Read More

News

സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് സോണിയാ ഗാന്ധി. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, […]Read More

Education News

CAPT കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ളോമ ഇൻ കംപ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽഫോൺ സർവീസിങ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻഡ് നോൺ ലീനിയർ വീഡിയോ എഡിറ്റിങ് എന്നിവയാണ് കോഴ്സുകൾ. പഠന കാലയളവിൽ സ്റ്റൈ പെൻഡ് ലഭിക്കും. വരുമാന പരിധിക്ക് വിധേയമായി ഫീസിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ഫെബ്രുവരി 29 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്:www.captkerala.com […]Read More

News

ശുചിത്വ കേരളം:രണ്ടു ബില്ലുകൾ പാസ്സാക്കി

തിരുവനന്തപുരം:മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ ഉറപ്പാക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസ്സാക്കി. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് ഉൾപ്പെടെ 28% ജിഎസ്ടി നിശ്ചയിച്ച 2024ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലും പാസ്സാക്കി.ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതാണ് ആദ്യരണ്ടു ബിൽ. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 50,000 രൂപയും ഒരു വർഷം വരെ തടവുമാക്കി. ശിക്ഷാനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്കുള്ള അധികാരം വർധിപ്പിച്ചു. […]Read More

News

ക്രിക്കറ്റ് താരം ദത്താജിറാവു അന്തരിച്ചു

വഡോദര:പ്രായംകൂടിയ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്ക്‌വാദ് (95) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്നു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം.ഇന്ത്യക്കായി 1952-61 കാലത്ത് 11ടെസറ്റ് കളിച്ചു. 1959ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനായിരുന്നു. 1952ൽ ഇംഗ്ലണ്ടിനെതിരെയും 1961ൽ പാകിസ്ഥാനെതിരെയും കളിച്ചു.ബറോഡ ക്രിക്കറ്റ് ടീമിൽ 1947 മുതൽ 1961 വരെ അദ്ദേഹം 1 സജീവമായിരുന്നു. ബറോഡയുടെ കാപ്റ്റനായിരുന്ന അദ്ദേഹം 5788 റണ്ണും 17 സെഞ്ചുറിയും നേടി.Read More

News

നവാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്:പാകിസ്ഥാൻ പ്രധാമന്ത്രി നവാസ് ഷെരീഫാകും. പാകിസ്ഥാൻ പീപ്പിൽസ് പാർട്ടി (പിപിപി ) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിൻമാറി. നവാസ് സർക്കാരിന്റെ ഭാഗമാകാതെ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്ന് ബിലാവൽ പറഞ്ഞു.അതോടെ നവാസ് ഷെരീഫ് നാലാമതും പാകിസ്ഥാൻ പ്രധാനമന്ത്രിയാകും. സർക്കാർ രൂപികരിക്കുന്നതിൽ ജനപിന്തുണ കിട്ടാത്തതുകൊണ്ടാണ് പ്രധാമന്ത്രിസ്ഥാനം നിരാകരിച്ചതെന്ന് ബിലാവൽ പ്രസ്താവിച്ചു. അതിനിടെ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ് രീക് ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള പിപിപിയുടെ ശ്രമം പരാജയപ്പെട്ടു.Read More

News

യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’; നരേന്ദ്ര മോദിയും പ്രസിഡന്റ് ഷേഖ് മുഹമ്മദും ചേർന്ന്

യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു. സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ […]Read More

News

അബുദാബിയിലെ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മനാമ:യുഎഇയിലെ നിർമ്മാണം പൂർത്തിയായ അബുദാബി ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിർവഹിക്കും. മതസൗഹാർദ്ദത്തിന്റെ മാതൃക അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് ഹാർമണിയെന്ന ആഘോഷപരിപാടി ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി തുടങ്ങി. ബാപ്സ് ഹിന്ദു മന്ദിർ എന്ന പേരിൽ നിർമ്മിച്ച ക്ഷേത്രം ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുബായ്- അബുദാബി ഷെയ്ഖ് സായ്ദ ഹൈവേയിലെ അബു മുറൈഖയിൽ അക്ഷർധാം ക്ഷേത്ര മാതൃകയിൽ 700 കോടി […]Read More

Travancore Noble News