Education News

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐയുടെ പഠിപ്പ് മുടക്ക് സമരം

നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ .സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഗവർണർ സർവ്വകലാശാലകളെ തകർക്കുകയാണെന്നും പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപി ച്ചാണ് എസ്എഫ്‌ഐ പഠിപ്പ് മുടക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയും.Read More

Cinema News

രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്: സഹകരിക്കില്ലെന്ന് ഫിയോക്ക്

രഞ്ജി പണിക്കർക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു.  രഞ്ജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകൾ നിസ്സഹകരണം പ്രഖ്യാപിച്ചത്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി  കുടിശിക നൽകാനുണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കുടിശിക തീർക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്.  ‘ഹണ്ട്’ എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. […]Read More

News

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ അതൃപ്തി

ബി ജെ പി യ്ക്ക് സ്വാധീനമുള്ള മേഖലയിലാണ് രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബി ജെ പി യും കോൺഗ്രസ്സും പരസ്പരം മത്സരിച്ചടത്തെല്ലാം കോൺഗ്രസ്‌ തോൽക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബാദ്രയിൽ ബി ജെ പി യ്ക്ക് വോട്ട് കൊടുത്ത് സി പി എം നെ തോൽപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളിൽ നിന്നും മാറി വയനാട്ടിൽ മത്സരിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് സിപിഐ ജനറൽ […]Read More

News

ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം:വി. ഡി. സതീശൻ

തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നടത്തിയ പരാമർശത്തിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജീവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ. കരുണാകരൻ ഉൾപ്പെടെ കോടതിയുടെ പരാമർശത്തിന്റെ പേരിൽ രാജീവച്ചിട്ടുള്ള കീഴ്‌വഴക്കമുണ്ടെന്നും സതീശൻ പറഞ്ഞു.മന്ത്രി സ്വയം രാജിവയ്ക്കാൻ തയ്യാറായില്ലായെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കാൻ നടപടിസ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.Read More

News

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും; പ്രതികളെ ചോദ്യം

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണച്ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.ക്രൈം ബ്രാഞ്ച് പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.  പോലീസ് […]Read More

News

സാമ്പത്തികശാസ്ത്ര‍‍‍ജ്ഞനും അധ്യാപകനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു

തിരുവനന്തപുരം : ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സര്‍വകലാശാലയില്‍ ദീര്‍ഘകാലം സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിക്കുന്നത്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്‍. എം.എയ്ക്ക് […]Read More

News

 “ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരം”

ജനങ്ങൾ സമ്മാനിച്ചത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺഗ്രസ് ശ്രമിച്ചത് ജാതിയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാജ്യത്തെ സ്ത്രീത്വത്തേയും ഈ വിജയത്തിൽ അഭിനന്ദിക്കുന്നു. ഉജ്ജ്വലവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മധ്യപ്രദേശിലും -രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി […]Read More

News

മൈ ചാങ് ചുഴലിക്കാറ്റ്:നാളെയും, മറ്റന്നാളും തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.

നാളെയും, മറ്റന്നാളും തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.നാളെ പുറപ്പെടേണ്ട കേരള എക്പ്രസ്, നാഗർകോവിൽ – ഷാലിമാർ ഗുരുദേവ് റദ്ദാക്കി.ചൊവ്വാഴ്ച പുറപ്പെടേണ്ട കൊച്ചുവേളി – ഗോരഖ്പൂർ രപ്തി സാഗർ സൂപ്പർ ഫാസ്റ്റ് റദ്ദാക്കി.ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട ആലപ്പുഴ – ധൻബാധ് റദ്ദാക്കി.ഞായർ, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട ധൻബാധ്- ആലപ്പുഴ റദ്ദാക്കി.ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി റദ്ദാക്കി.നാളത്തെ തിരുനെൽവേലി – ബിലാസ്പൂർ റദാക്കി.തിങ്കളാഴ്ച പുറപ്പെടേണ്ട കൊച്ചുവേളി – കോർബ സൂപ്പർ […]Read More

News

 മൈചോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; 114 ട്രെയിനുകൾ റദ്ദാക്കി.തമിഴ്നാട് അതീവ ജാഗ്രതയിൽ.

ചെന്നൈ :തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ […]Read More

News

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് നല്‍കി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കടലില്‍ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ സുനാമിയെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്ന് യുഎസ് സുനാമി വാണിംഗ് സിസ്റ്റം അറിയിച്ചു .Read More

Travancore Noble News