foreign News

പലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റം: യുഎന്‍ പ്രമേയത്തിന് ഇന്ത്യ പിന്തുണച്ചു.

കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും നടന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളാണ് കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയും 18 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ‘കിഴക്കന്‍ ജറുസലേമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേല്‍ കുടിയേറ്റം’ എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് […]Read More

News

മലയാളികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണ്ണർ

ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു.“ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ.എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു”- ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്.നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ […]Read More

News

ദത്തുപുത്രി പീഡനം. പ്രതിക്ക് 109 വർഷം തടവ്

പന്തളം:തമിഴ്നാട് സ്വദേശികളായ മാതാപിതാക്കൽ ഉപേക്ഷിച്ച 12 വയസുകാരി പെൺക്കുട്ടിയെ പീഡിപ്പിച്ച 63 കാരനായ തോമസ് സാമുവലിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി 109 വർഷം കഠിന തടവും 6,25, 000 രൂപ പിഴയും വിധിച്ചതു്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക പെൺക്കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.തിരുവല്ല കടപ്രയിൽ കടത്തിണ്ണയിൽ കഴിഞ്ഞ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. മക്കളില്ലാതിരുന്ന സാമുവലും ഭാര്യയും പെൺകുട്ടിയെ ദത്തെടുത്ത് ഒപ്പം താമസിപ്പിച്ചു.കുട്ടിയെ […]Read More

News

ശാസ്ത്ര സാഹിത്യ പരിഷത്ത് ഉച്ചകോടിക്ക് തുടക്കം

കൊച്ചി:ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ലൂക്ക ക്ലൈമെറ്റ് ക്യാമ്പും കാലാവസ്ഥ ഉച്ചകോടിയും കുസാറ്റിൽ നടത്തും. കാലാവസ്ഥ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കൊച്ചി സർവകലാശാലയിലെ റഡാർ സെന്ററിന്റേയും, ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഹാളിൽ ശനിയാഴ്ച രാവിലെ 10.30 ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ.പി. ജി.ശങ്കരൻ ഉത്ഘാടനം ചെയ്യും.കാലാവസ്ഥ പരീക്ഷണങ്ങൾ, റഡാർ സെന്റർ, കാലാവസ്ഥാനിലയസന്ദർശനം, കാലാവസ്ഥാ മാറ്റം […]Read More

News

തീരദേശം വഴി കെ.എസ്.ആർ.റ്റി.സി. ബസ് സർവ്വീസ്

തിരുവനന്തപുരം:തീരദേശം വഴി കരുനാഗപ്പള്ളിവരെ സർവ്വീസ് നടത്താൻ കെ.എസ്.ആർ.റ്റി.സി. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നാരംഭിച്ച് കരുനാഗപ്പള്ളി വരെ സർവ്വീസ് നടത്താനാണ് കെ.എസ്.ആർ.റ്റി.സി.യുടെ തീരുമാനം.കളിയിക്കാവിള, ഊരമ്പ്, പൂവാർ, വിഴിഞ്ഞം, കോവളം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, വെട്ടുകാട്, വേളി, തുമ്പ, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല വഴിയുള്ള ഫാസ്റ്റ് പാസ്സഞ്ചർ സർവ്വീസ് നവംബർ 15 മുതൽ ആരംഭിക്കും. തിരിച്ച് കരുനാഗപ്പള്ളിയിൽ നിന്നും കളിയിക്കാവിള വരെ സർവ്വീസുണ്ടാകും.ലാഭകരമെങ്കിൽ കൂടുതൽ സർവ്വീസുകളാരംഭിക്കുമെന്നും കെ.ആർ.റ്റി.സി.വൃത്തങ്ങൾ അറിയിച്ചു.Read More

News

തിരുവനന്തപുരത്ത് തമലത്ത്  പടക്കകടയ്ക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു;

തിരുവനന്തപുരം പുജപ്പുരയ്ക്ക് അടുത്ത് തമലത്ത് പടക്കകടയ്ക്ക് തീപിടിച്ചു. കട പൂർണമായി കത്തി നശിച്ചു. ചെങ്കൽചൂളയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു. താമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. 7.30 മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന.Read More

News

ഐഎസ് ബന്ധം: യൂ. പി യിൽ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര്‍ അറസ്റ്റില്‍ . ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെല്ലാം അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ SAMU വുമായി ബന്ധമുള്ളവരാണ്.ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പിന്നിലെ ഭീകര ശൃംഖല വെളിച്ചത്ത് വന്നത്. പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി […]Read More

News

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ജിആർ അനിൽ. 

പിആർഎസ് വായ്പയിലെ കുടിശ്ശിക അല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചത് എന്ന് വാർത്താകുറിപ്പിലൂടെ മന്ത്രി അറിയിച്ചു. മന്ത്രി ജിആർ അനിലിൻ്റെ വാർത്താകുറിപ്പ്: ആലപ്പുഴ ജില്ലയിലെ തകഴിയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുശോചിക്കുകയും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന്റെ വിലയായി കർഷകർക്ക് ലഭിക്കേണ്ട തുക നൽകുന്നതിൽ നെല്ലളന്നെടുത്തത് മുതൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ലഭ്യമാവുന്നതുവരെയുള്ള താമസം ഒഴിവാക്കാൻ സപ്ലൈകോ ഗ്രാരന്റിയിൽ […]Read More

News

കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്: വി.ഡി

തിരുവനന്തപുരം:  കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന […]Read More

Agriculture News

സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് എഴുതി വച്ച

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് […]Read More

Travancore Noble News