News

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം തികഞ്ഞു

ന്യൂഡൽഹി:മുന്ന് പുതിയ ജഡ്‌ജിമാർ സ്ഥാനമേറ്റതോടെ സുപ്രിം കോടതിയുടെ അംഗബലം പൂർണമായി. മൊത്തം 34 ജഡ്ജിമാരാണ് സുപ്രീംകോടതിക്ക് വേണ്ടതു്.ജസ്റ്റിസുമാരായ സതീശ് ചന്ദ്രശർമ, അഗസ്റ്റിൻ ജോർജ് മാസിഹ്, സന്ദീപമെഹ്‌ത എന്നിവർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതു്. സുപ്രീം കോടതി കൊളിജിയത്തിന്റെ ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചതോടെയാണ് അംഗസംഖ്യ 34 ആയി ഉയർന്നത്.Read More

Education News

വിദ്യാഭ്യാസ വാർത്തകൾ

സുഗമ ഹിന്ദി പരീക്ഷ കേരള ഹിന്ദി പ്രചാര സഭ സി ബി എസ് ഇ, ഐ സി എസ് ഇ സ്ക്കൂളുകളിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷ നവംബർ 21 ന് രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പാരാമെഡിക്കൽ – സ്പെഷ്യൽ അലോട്ട്മെന്റ്Read More

Cinema News

പ്രിഥ്വിരാജിന്റെ സിനിമ തടഞ്ഞു

പെരുമ്പാവൂർ :പെരുമ്പാവൂർ നഗരസഭയുടെ അനുമതിയില്ലാതെ സിനിമാസെറ്റിട്ട നീക്കം തടഞ്ഞു. പ്രിഥ്വിരാജ് നായകനായ “ഗുരുവായൂരമ്പലനടയിൽ” എന്ന സിനിമാസെറ്റാണ് നഗരസഭ തടഞ്ഞത്.വളരെ വർഷങ്ങൾക്ക് മുൻപ് അനധികൃതമായി പാടം നികത്തിയതിന്റെ കേസ് ഹൈക്കോടതിയിൽ നില നിൽക്കുയാണ്. കേസിൽ കിടക്കുന്ന സ്ഥലത്ത് താൽക്കാലികമാണെങ്കിൽപോലും നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് നഗരസഭയുടെ വാദം.Read More

local News

മരണക്കെണിയുമായി തിരുവല്ലം പാലം; വാഗ്ദാനങ്ങൾ നിറവേറ്റാതെ സർക്കാർ.

തിരുവല്ലം പാലം കടന്നുകിട്ടണമെങ്കിൽ സർക്കസ് പരിശീലനം അനിവാര്യം. അധികാരികളുടെ അക്ഷന്തവ്യമായ അനാസ്ഥയും അവഗണയും കൊണ്ട് ഇവിടെ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ . നിത്യേനെയെന്നോണം പെരുകുന്ന വാഹനാപകടങ്ങൾ, അതുമൂലമുള്ള മരണങ്ങൾ. തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗം മരണക്കെണിയായി തന്നെ തുടരുന്നു . വാഗ്ദാനങ്ങൾ മാത്രം നൽകി ശീലിച്ചിട്ടുള്ള നമ്മുടെ ഭരണാധികാരികൾ പൊതുജനത്തിന്റെ ജീവന് ഒരുവിലയും കൽപ്പിക്കാതെ പോകുന്നത് അവർ കടന്നുപോകുന്ന വഴികളിലുള്ള തടസ്സങ്ങൾ നീക്കി പോലീസ് എസ്കോർട്ടോടുകൂടിയ വാഹനവ്യുഹം നൽകുന്ന സൗകര്യങ്ങളിൽ മതിമറക്കുന്നതുകൊണ്ടാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു […]Read More

News

ഡോ. ബിജു രമേശിനെ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു

തിരുവനന്തപുരം : ഡോ. പൽപ്പു ഗ്ലോബൽ മിഷൻ ചെയർമാനായി ഏകഖണ്ഡേന തിരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ രാജധാനി ഗ്രൂപ്പ് സാരഥി ഡോ. ബിജു രമേശിനെ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു. കെ പി ഭവനിൽ കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃപ ചാരിറ്റീസ് സെക്രട്ടറി മുഹമ്മദ് മാഹീൻ പൊന്നാട നൽകി ആദരിച്ചു . സെന്റർ ഭാരവാഹികളായ സബിൻ സലീം, പ്രദീപ് മധു, ആസിഫ് മുഹമ്മദ്, ഇ. കെ […]Read More

Uncategorized

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും.  ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും […]Read More

News

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കോവളത്ത് കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ കോവളത്ത് സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച്ച. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ചർച്ചാവിഷയമായത്.കേസുകൾ തീർപ്പാക്കൽ, കോടതിക്ക് വാഹനങ്ങൾ അനുവദിക്കൽ, കെട്ടിടങ്ങൾ നിർമ്മിക്കൽ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.Read More

News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മിൽമയിൽ നിന്നും പുറത്താക്കി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാം​ഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ […]Read More

News

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി

എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതി നടപടിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിധി പ്രസ്താവിച്ചത്. 2022 ഓഗസ്റ്റിൽ ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ച് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തിരുന്നു. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര […]Read More

Cinema News

സിനിമാ താരം കലാഭവൻ ഹനീഫ്  അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.ഉര്‍വശിയും ഇന്ദ്രന്‍സും […]Read More

Travancore Noble News