തിരുവനന്തപുരം: ജീവനക്കാരെ പറ്റിച്ച് മദ്യക്കുപ്പികൾ മോഷ്ടിക്കുന്നവർക്ക് ബിവ്റേജസ് കോർപ്പറേഷന്റെ പൂട്ട്. ഔട്ട്ലറ്റുകളിൽ നിന്ന് തുടർച്ചയായി മദ്യക്കുപ്പികൾ മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. മദ്യവുമായി പുറത്ത് കടന്നാൽ സെൻസറിൽ നിന്ന് ശബ്ദമുണ്ടാകും. മാളുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലുമൊക്കെയുള്ള എഎംഇഎഎസ് ടാഗ് സംവിധാനമാണ് ബെവ്കോയും നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസിലെ ഷോപ്പിലാണ് ആദ്യമായി സ്ഥാപിച്ചത്. ഓണം, ക്രിസ്തുമസ്, ന്യൂഇയർ പോലുള്ള സീസൺകളിൽ ജീവനക്കാർക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.അത്തരം സാഹചര്യങ്ങളിൽ ടാഗ് സംവിധാനം […]Read More
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് അഞ്ചിടത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്, വീടിനു സമീപത്തെ ഓഫീസ്, തോന്നയ്ക്കൽ സായിഗ്രാമം,കൈതമുക്കിലെ എൻജിഒ കോൺഫെഡറേഷന്റെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് കൊച്ചി ഇഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.Read More
ഫ്ലോറിഡ: നാസയുടെ പത്ത് പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ് ലാൻഡർ മാർച്ച് രണ്ടിന് ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യൻ സമയം പകൽ 2.30 ന് ചന്ദ്രനിലെ ലാവാപ്രദേശമായ മാരിക്രിസി സമതലത്തിലാണ് സോഫ്റ്റ് ലാൻഡിങ്. കഴിഞ്ഞ മാസം 16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഇതിനോടകം ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. 14 ദിവസം . ലാൻഡർ ഭൂമിയിലേക്ക് വിവരങ്ങൾ അയയ്ക്കും. നാസയുടെ മനുഷ്യ ദൗത്യമായ ആർട്ടിമസിനു മുന്നോടിയായുള്ള പഠനദൗത്യമാണിത്.Read More
റിയാദ്: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച സൗദി അറേബ്യയിൽ യോഗം ചേർന്നു. റഷ്യയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് നയം തിരുത്തി കുറിച്ചാണ് ട്രംപ് ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ റിയാദിലെ ദിരിയ കൊട്ടാരത്തിൽ കൂടിക്കാഴ്‌ച നടന്നത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് വഴിയൊരുക്കുകയെന്നതാണ് റിയാദിലെ യോഗത്തിന്‍റെ ലക്ഷ്യം. റഷ്യ-ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നല്‍കുമെന്ന് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതുമായി […]Read More
ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു
പാറശാല: ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു. തേങ്ങാപട്ടണം സ്വദേശി ഡോക്ടർ അജേഷ് തങ്കരാജ് (27) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് ഉള്ള ബസിൽ യാത്ര ചെയ്യവെ അമരവിള എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, അമരവിള ആനക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അജേഷിന് അല്പ സമയത്തിനുള്ളിൽ മരണം സംഭവിച്ചു. മഹാരാഷ്ട്രയിലെ മെഡിക്കൽ കോളജിൽ പി ജി ഡോക്ടറായ അജേഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം […]Read More
കൊല്ലപ്പെട്ട വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സിദ്ധാർത്ഥൻ്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്ക് സർവ്വ സ്വതന്ത്രരായി നടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്നും കത്തിൽ പറയുന്നു. ജാമ്യാപേക്ഷയിൽ പോലും പ്രതികളെ രക്ഷിക്കാനുള്ള നാണംകെട്ട ശ്രമം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തി. ഇരക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പം ആണ് സർക്കാർ. അല്പമെങ്കിലും മനുഷ്യത്വം […]Read More
ബംഗളുരു:കർണാടകയിലെ മാണ്ഡ്യയിൽ പതിമൂന്നു കാരന്റെ വെടിയേറ്റ് ബന്ധുവായ മൂന്നു വയസുകാരൻ മരിച്ചു. പ്രാദേശിക കോൺഗ്രസ്സ് നേതാവ് നരസിംഹ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലെ തൊഴിലാളികളായ ബംഗാൾ സ്വദേശിയുടെ മകനാണ് മരിച്ചതു്. ഇവരുടെ ബന്ധുവായ ബാലനാണ് അബദ്ധത്തിൽ വെടിയുതിർത്തതു്. തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പം നരസിംഹ മൂർത്തിയുടെ ഫാമിലെത്തിയതായിരുന്നു ബാലൻ. നരസിംഹ മൂർത്തിയുടെ തോക്കായിരുന്നു. നിറതോക്ക് ഫാമിൽ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.Read More
ന്യൂഡൽഹി:ഡൽഹിയിലും സമീപപ്രദേശങ്ങളിലും തിങ്കളാഴ്ച പുലർച്ചെ ഉഗ്രശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 5.36 നാണ് റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ മുഴക്കത്തിനൊപ്പം കെട്ടിടങ്ങൾ കുലുങ്ങിയതോടെയാണ് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ,ഗുരു ഗ്രാം നിവാസികൾ പരിഭ്രാന്തരായി പുറത്തേക്കോടി. 8.02ന് ബീഹാറിലും തീവ്രത നാല് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.രണ്ടിടത്തും ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.Read More
ന്യൂഡൽഹി:കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി ഗ്യാനേഷ് കുമാറിന്റെ പേരിന് അംഗീകാരം നൽകി. ഹരിയാന കേഡർ വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായും നിയമിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഗ്യാനേഷ് കുമാർ നിലവിൽ കമ്മീഷനിലെ സീനിയർ അംഗമാണ്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് […]Read More