News

ഐഎസ്ആർഒ ആസ്ഥാനത്ത് പ്രധാനമന്ത്രി; ശാസ്ത്രജ്ഞരെ നേരിൽ കാണും

ഗ്രീസ് സന്ദർശനത്തിന് ശേഷമാണ് മോദി ബെം​ഗളൂരുവിൽ എത്തിയത്. ബെം​ഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലെത്തി.ബെം​ഗളൂരു വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച വേദിയിൽ വച്ചാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. ലോകത്തിന്റെ ഓരോ കോണിലും ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തെക്കുറിച്ച് അഭിമാനപ്പെടുകയാണെന്നും പ്രധാനമന്ത്രി.ചന്ദ്രയാൻ പദ്ധതി സമയത്ത് താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ തന്നെ തിരികെ എത്തുമ്പോൾ ഡൽഹിയിലേക്കല്ല ബെം​ഗളൂരുവിലേക്ക് എത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനായിരുന്നു തൻ്റെ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.താൻ എത്തുന്നത് ശാസ്ത്രജ്ഞരെ കാണാൻ ആണെന്നും പ്രോട്ടോക്കോൾ പ്രകാരം തന്നെ വന്ന് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോടും ​ഗവർണറോടും […]Read More

Cinema

മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച ചിത്രം ഹോം, പ്രത്യേക ജൂറി പരാമര്‍ശമായി

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്കും തെന്നിന്ത്യന്‍ സിനിമ ലോകത്തിനും ഏറെ അഭിമാന നിമിഷം തന്നെയായിരുന്നു ഇത്. നമ്പി നാരായണൻ്റെ ജീവിതം പറഞ്ഞ റോക്കട്രി; ദ നമ്പി ഇഫക്ട്‌സാണ് 69-ാമത് ദേശീയ ചലച്ചിത്ര വേദിയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഇക്കൊല്ലം ആലിയ ഭട്ടും കൃതി സനോണും പങ്കിടുകയാണ്. മികച്ച നടനായി അല്ലു അര്‍ജുനാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രമായി ആര്‍ആര്‍ആറും തെന്നിന്ത്യയുടെ അഭിമാനമായി. മികച്ച മലയാള ചിത്രമായി ഹോമും പ്രത്യേക […]Read More

News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ നൽകി ഗ്രീസിന്‍റെ ആദരം. ഏകദിന സന്ദർശനത്തിനായി നരേന്ദ്ര മോദി ഗ്രീസിലെത്തിയപ്പോഴാണ് പ്രസിഡന്‍റ് കാറ്ററിന സാകെല്ലർപോലു പുരസ്കാരം സമ്മാനിച്ചത്. ബഹുമതി സ്വീകരിച്ച മോദി ഗ്രീക്ക് പ്രസിഡന്‍റിന് നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. 15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലെത്തിയ മോദി ഇവിടെ നിന്നാണ് ഗ്രീസിലേക്ക് പോയത്. 40 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ […]Read More

News

തിരുവല്ലത്തെ ടോൾ നിരക്ക് വർധനകേരളത്തിനോടുള്ള അവഗണന’; ഗഡ്കരി ഇടപെടണമെന്ന്ഗതാഗത മന്ത്രി ആൻ്റണി രാജു.

തിരുവനന്തപുരം: തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി […]Read More

News

ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.   അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർത്തി എന്നരോപിക്കുന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്‍റെയും ഉദ്ദേശം  വിചാരണക്കോടതി വിധി പറയുന്നത് വൈകിക്കുകയാണെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ […]Read More

Cinema

രജനി ചിത്രത്തിൽ മോഹൻലാലിന് 8കോടി .വിനായകന് 35 ലക്ഷം

രജനികാന്ത് ചിത്രം വമ്പൻ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോൾ ഏവരുടെയും ചർച്ച വിഷയമായി മാറുകയാണ്. ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷം താരത്തിന് നിറഞ്ഞ കയ്യടി നേടിക്കൊടുത്തു. വർമൻ എന്ന വില്ലൻ റോളിലായിരുന്നു വിനായകൻ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് ചർച്ചയാകുന്നത്. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ലഭിച്ചത്.Read More

News

യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി […]Read More

News

അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്, പത്മനാഭസ്വാമിക്ക് ഓണവില്ല് ഒരുക്കി തുടങ്ങി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. തിരുവോണ നാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള ആചാരവില്ലുകള്‍ മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ ഒരുക്കിത്തുടങ്ങി. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്.കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് മൂത്താചാരി കുടുംബത്തിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ല് നിര്‍മിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് സമര്‍പ്പിക്കാനുള്ള അവകാശം. നൂറ്റാണ്ടുകളായി ഈ കുടുംബമാണ് ഓണവില്ല് നിര്‍മിക്കുന്നത്. ആര്‍ ബിനുകുമാര്‍ ആചാരിയാണ് പ്രധാന ശില്‍പി. നാഗേന്ദ്രന്‍ ആചാരി, ആര്‍ […]Read More

Travancore Noble News