News

തിരുവല്ലത്തെ ടോൾ നിരക്ക് വർധനകേരളത്തിനോടുള്ള അവഗണന’; ഗഡ്കരി ഇടപെടണമെന്ന്ഗതാഗത മന്ത്രി ആൻ്റണി രാജു.

തിരുവനന്തപുരം: തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള അവഗണനയാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് അനുകൂലമായ തീരുമാനമുണ്ടാക്കണമെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി […]Read More

News

ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.   അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർത്തി എന്നരോപിക്കുന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്‍റെയും ഉദ്ദേശം  വിചാരണക്കോടതി വിധി പറയുന്നത് വൈകിക്കുകയാണെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ […]Read More

Cinema

രജനി ചിത്രത്തിൽ മോഹൻലാലിന് 8കോടി .വിനായകന് 35 ലക്ഷം

രജനികാന്ത് ചിത്രം വമ്പൻ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോൾ ഏവരുടെയും ചർച്ച വിഷയമായി മാറുകയാണ്. ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷം താരത്തിന് നിറഞ്ഞ കയ്യടി നേടിക്കൊടുത്തു. വർമൻ എന്ന വില്ലൻ റോളിലായിരുന്നു വിനായകൻ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് ചർച്ചയാകുന്നത്. 35 ലക്ഷം രൂപയാണ് വിനായകന് പ്രതിഫലമായി ലഭിച്ചത്.Read More

News

യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി […]Read More

News

അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്, പത്മനാഭസ്വാമിക്ക് ഓണവില്ല് ഒരുക്കി തുടങ്ങി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. തിരുവോണ നാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള ആചാരവില്ലുകള്‍ മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ ഒരുക്കിത്തുടങ്ങി. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്.കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് മൂത്താചാരി കുടുംബത്തിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ല് നിര്‍മിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് സമര്‍പ്പിക്കാനുള്ള അവകാശം. നൂറ്റാണ്ടുകളായി ഈ കുടുംബമാണ് ഓണവില്ല് നിര്‍മിക്കുന്നത്. ആര്‍ ബിനുകുമാര്‍ ആചാരിയാണ് പ്രധാന ശില്‍പി. നാഗേന്ദ്രന്‍ ആചാരി, ആര്‍ […]Read More

Entertainments News

മഹാബലി ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റെന്ന് മമ്മൂട്ടി, 

മഹാബലി ലോകത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റെന്ന് മമ്മൂട്ടി, അത്തച്ചമയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, ഘോഷയാത്ര ആരംഭിച്ചുRead More

News

കൊല്ലം കൊട്ടാരക്കരയിൽനടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു,

കൊല്ലം: മകൻ അമ്മയെ കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കര ചെങ്ങമനാടാണ് സംഭവം. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. നടുറോഡിൽവെച്ചാണ് വെട്ടിക്കൊന്നത്. മകൻ ജോമോൻ പോലീസ് കസ്റ്റഡിയിൽ. മിനി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. മകനും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പുറത്തുവരുന്ന റിപ്പോ‍ർട്ട്.Read More

News

പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ; കെ സുധാകരൻ

കൊച്ചി: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു പകരക്കാനരനായി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആളെത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥി ആരെന്ന് കുടുംബം തീരുമാനിക്കുമെന്നും അത് പാർട്ടി അംഗീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ മത്സരം ഒഴുവാക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണം. പുതുപള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്നും കെ സുധാകരൻ […]Read More

Travancore Noble News