News

തമിഴ്നാട് മോട്ടോർ വാഹന വകുപ്പും കേരള മോട്ടോർ വാഹന വകുപ്പും ഒത്തുകളിക്കുന്നു ?

പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.Read More

News

നവ കേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നവ കേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.പിണറായി വിജയന്‍ ഒരാളുടെ കയ്യിൽ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസില്‍ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു . സാമ്പത്തികമായി കേരളം ഇതുപോലെ തകർന്നിട്ടില്ല . അഴിമതിയും കൊള്ളയും ധൂർത്തും നവകേരളത്തിന്റെ പേരിൽ നടത്തുന്നു. എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവർത്തകനും […]Read More

News Sports

ഓസീസ് താരം മിച്ചൽ മാർഷിന്റെ പ്രവചനം ഫലിക്കുമോ ? ഇന്ന് ലോക കപ്പ്

ഐ‌പി‌എൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഇന്ത്യക്കാർക്ക് അത്ര ഇഷ്ടപെടുന്ന ഒന്നല്ല.ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്.“ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടും. ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിന് 450 റൺസ് എടുക്കും. ഇന്ത്യ 65 റൺസിന് ഓൾഔട്ട് ആകും“, മിച്ചൽ മാർഷ് പറ‍ഞ്ഞു.സെമിഫൈനലിൽ ന്യൂസിലൻഡിനെ […]Read More

News

യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു

ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു.പി സർക്കാർ . ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ […]Read More

News വിദേശം

സൈന്യത്തെ പിൻവലിക്കണം: ഇന്ത്യയോട് മാലിദ്വീപ്

ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.Read More

Cinema News

സിനിമ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. രാവിലെ 11 മണി മുതൽ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. വാതിൽ തുറക്കാതെയായതോടെ […]Read More

News

റോബിൻ ബസിനെ മുട്ടുകുത്തിക്കാൻ കെ .എസ് .ആർ. ടി. സി

റോബിൻ ബസിനെ മുട്ടുകുത്തിക്കാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്. റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്.പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ […]Read More

News

ശിവകുമാറിനെ വിടില്ല.നിക്ഷേപകർ വി.എസ്.ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തി

തിരുവനന്തപുരം: സഹകരണ സംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ വി.എസ്.ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തി. അൻപതിൽപരം നിക്ഷേപകർ ശിവകുമാറിന്റെ വീടിനു മുമ്പിൽ സമരം തുടങ്ങി. പണം കിട്ടാതെ മടങ്ങില്ലെന്ന് നിക്ഷേപകർ. ശിവകുമാർ നിർദ്ദേശിച്ചിട്ടാണ് പണം നിക്ഷേപിച്ചതെന്നും എം. രാജേന്ദ്രൻ ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫും ബിനാമിയാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. 13 കോടിയോളം രൂപയാണ് രാജേന്ദ്രൻ തട്ടിയെടുത്തത് .Read More

News

ശബരിമല: സ്പെഷ്യൽ ട്രെയിൻ സർവ്വീസ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും. നർസാപൂർ – കോട്ടയം (07119) സ്പെഷ്യൽ ട്രെയിൻ ഞായർ പകൽ 3.30 ന് നർസാപൂരിൽ നിന്നും പുറപ്പെടും. കോട്ടയം – നർസാപൂർ (07120) കോട്ടയത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഏഴിന് പുറപ്പെടും. ധൻ ബാദ് – എറണാകുളം അൺ റിസർവ്വഡ് എക്സ്പ്രസ് ( 03309) ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ധൻബാദിൽ നിന്നും പുറപ്പെടും.Read More

News

നവകേരള സദസ്സിന് തുടക്കം. ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: നവകേരള സദസിന് കാസർ​ഗോഡ് തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവ​ഹിച്ചു. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. നവകേരള […]Read More

Travancore Noble News