എംഎൽഎയും നടനുമായ മുകേഷിനെതിരെ നടി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. തെളിവുകളായി പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും ഉണ്ട്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം […]Read More
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് ആറു രൂപയാണ് കുറഞ്ഞത്. കൊച്ചിയിൽ 1812 രൂപയും കോഴിക്കോട്ട് 1838 രൂപയുമാണ്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. നിലവിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് കൊച്ചിയിൽ 810 ഉം തിരുവനന്തപുരത്ത് 812 ഉം കോഴിക്കോട്ട് 811.50 രൂപയുമാണ് വില.Read More
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്.അഞ്ചാം ദിനം മൂന്ന് സ്വർണവുമായി കേരളം കുതിച്ചു. വുഷുവിൽ കെ മുഹമ്മദ് ജാസിൽ ചരിത്രം കുറിച്ചപ്പോൾ നീന്തൽകുളത്തിൽ സജൻ പ്രകാശും ഹർഷിത ജയറാമും പൊന്നുവാരി.അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്താണ്. 14 സ്വർണമുൾപ്പെടെ 26 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.ചൈനീസ് അയോധന കലയായ വുഷുവിൽ ആദ്യമായാണ് കേരളത്തിന് സ്വർണം ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ ആകെ […]Read More
തിരുവനന്തപുരം: മോട്ടോർ വാഹനനികുതി കുടിശ്ശിക ഇളവുകളോടെ അടച്ച് ബാധ്യതയിൽ നിന്നും നിയമ നടപടിയിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി അടച്ചതിനു ശേഷം നികുതി ഒടുക്കുവാൻ കഴിയാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ രജിസ്ട്രേഷൻ നിലനിൽക്കുന്ന ആർടിഒ/സബ് ആർടിഒ ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാം. പദ്ധതിപ്രകാരം നികുതി അടയ്ക്കുന്നതിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി […]Read More
ന്യൂഡൽഹി: ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ നഗർ), രാജേഷ് റിഷി (ഉത്തം നഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വൈസ് […]Read More
മൈസൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പൊലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പിനൊപ്പം പ്രചരിപ്പിച്ചത് തന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രശസ്‌തിക്ക് ഹാനി വരുത്താൻ ഉദ്ദേശിച്ചുള്ള വ്യാജരേഖ ചമയ്ക്കൽ ഉള്‍പ്പെടുന്ന ബിഎൻഎസ് 2023-ലെ സെക്ഷൻ 336(4) പ്രകാരം […]Read More
വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. ഉത്തർ പ്രദേശ് സഹറാൻപുർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് […]Read More
വാഷിങ്ടൺ: ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രാം ട്രംപ്.അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ അമേരിക്കൻ വിപണിയോട് വിട പറഞ്ഞ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിമെന്നും ട്രംപ് പറഞ്ഞു. ഡിസംബറിലും ട്രംപ് ഇതേഭീഷണി മുഴക്കിയിരുന്നു.ബ്രസീൽ, റഷ്യ,ഇന്ത്യ,ഇത്യോപ്യ,ചൈന,ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇൻഡോനേഷ്യ,ഇറാൻ, യുഎഇ എന്നിവയാണ് ബ്രിക്സ് രാഷ്ട്രങ്ങൾ. കഴിഞ്ഞ വർഷം നടന്ന ഉച്ചകോടിയിൽ സ്വന്തം കറൻസികൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഉഭയകക്ഷി വ്യാപാരത്തിന് യുഎസ് […]Read More
വാഷിങ്ടൺ: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയെന്ന ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ചു മണിക്കൂറും 26 മിനിട്ടും ചെലവിട്ടതോടെയാണ് ഈ നേട്ടം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്.മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും ആറു മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.Read More
സെറാഡൂൺ: ഗെയിംസിൽ തുടർച്ചയായ നാലാം തവണയാണ് കേരളം മെഡൽ നേടുന്നത്. ഖോഖോവിൽ ഒഡീഷയോട് തോറ്റെങ്കിലും വെങ്കല സന്തോഷത്തിലാണ് നിഖിലും കേരള ടീമും . ബീച്ച് ഹാൻഡ് ബോളിൽ ഛത്തീസ് ഗഡീനെയും അസമിനെയും കീഴടക്കിയാണ് കേരളം സെമിയിൽ കടന്നത്. ദേശീയ ഗെയിംസിൽ നീന്തലിൽ കർണാടകത്തിന്റെ ധിനിധി ദേശാങ്കുവിന് നാലാം സ്വർണം. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് നേട്ടം.Read More