News

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ […]Read More

News തിരുവനന്തപുരം തൊഴിൽ വാർത്ത

ആന്റി മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ നിയമനം

തിരുവനന്തപുരം:          നഗരസഭയിൽ 23,700-52,600 ശമ്പള സ്കെയിലിൽ ആന്റീ മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്കായി ഉദ്യോഗാർഥാകൾ 30നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. പ്രായം: 18-41 നും മധ്യേ.യോഗ്യത: എട്ടാം ക്ലാസ്,സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. സ്ത്രീകൾ അപേക്ഷിക്കാൻ അർഹരല്ല.Read More

News പത്തനംത്തിട്ട

ശബരിമല നട അടച്ചു

പത്തനംതിട്ട:          മണ്ഡല, മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. രാവിലെ 6.30 നാണ് നട അടച്ചത്. തിരുവാഭരണസംഘം തിരുവാഭാരണ പേടകങ്ങളുമായി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങി. പൂജകൾക്കുശേഷം ഹരിവരാസനം ചൊല്ലി നടയടച്ച് മേൽശാന്തി താക്കോൾക്കക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾക്കുശേഷം ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ താക്കോൾക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് ഏറ്റുവാങ്ങി. 23ന് തിരുവാഭരണസംഘം പന്തളത്ത് എത്തിച്ചേരും.Read More

News

 രണ്ടു ഗഡു ക്ഷേമ പെൻഷൻ ഈയാഴ്ച

തിരുവനന്തപുരം:          സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗുഡു പെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1604 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനുവരിയിലെ പെൻഷനും ഒരു ഗഡു കുടിശ്ശികയുമാണ് അനുവദിച്ചത്. കഴിഞ്ഞ മാർച്ചു മുതൽ മാസം തോറും പെൻഷൻ നൽകുന്നുണ്ട്.Read More

News

അണ്ടർ 20: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

ന്യൂഡൽഹി:             ഇന്തോനേഷ്യയിൽ നടക്കുന്ന ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ 20 ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ബിബി തോമസ് പരിശീലിപ്പിക്കുന്ന 23 അംഗടീമിൽ മൂന്ന് മലയാളികൾ ഇടം പിടിച്ചു. മുന്നേറ്റത്തിൽ എസ് സുജിൻ,പ്രതിരോധത്തിൽ അഫിൻമോൻ ബൈജു, ഗോൾകീപ്പർ അൽസാബിത് സുലൈമാൻ എന്നിവരാണ് ടീമിലെത്തിയത്. 24ന് സിറിയയെയും 27ന് ജോർദാനെയും നേരിടും. 30ന് ഇന്തോനേഷ്യയാണ് എതിരാളി.Read More

News

ജമ്മു കശ്മീരിൽ ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ സോപോർ പ്രദേശത്ത് രാത്രിയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സോപോർ പോലീസ് ജില്ലയിലെ സലൂറ ഗുജ്ജാർപതിയിലെ ഒരു ഒളിത്താവളത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സെെനികനായ സെപോയ് പങ്കല കാർത്തീകിന് പരിക്കേറ്റു. വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് അദ്ദേഹത്തെ മാറ്റുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും സെെന്യം അറിയിച്ചു. ഞായറാഴ്ച തീവ്രവാദികളുടെ ഒളിത്താവളം തകർക്കുന്നതിനിടെ വെടിവയ്പ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ സുരക്ഷാ സേന അവിടം വളഞ്ഞു. രാത്രിയിൽ സലൂറ ഗുജ്ജാർപതിയിൽ അവർ കർശന ജാഗ്രത പാലിച്ചു, ഇന്ന് […]Read More

News

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ​പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ​പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ(Sharon Raj Murder Case). കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമർത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസിൽ 57 സാക്ഷികളെ വിസ്തരിച്ചു. 556 […]Read More

foreign News

ട്രംപ് ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ:             അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണാൾ ട്രംപ് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30 ന് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1985 ൽ റൊണാൾഡ് റെയ്ഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നതു്. താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്. മുൻ പ്രസിഡന്റുമാർ, വിവിധ രാജ്യങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ട്രംപിന്റെ […]Read More

News

ഗാസയിൽ വെടിനിർത്തൽ

ഗാസ സിറ്റി:           ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. കരാർപ്രകാരം ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകാത്തത് കാരണം വെടിനിർത്തൽ ഇസ്രയേൽ നീട്ടിക്കൊണ്ടുപോയി.ആദ്യദിനം കൈമാറുന്ന മൂന്ന് ബന്ദികളുടെ വിവരം ഹമാസ് പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നു.ആദ്യഘട്ടം 47 ദിവസമാണ് വെടിനിർത്തൽ. ഗാസ നിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്. 23ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലാണ്. അതിർത്തിവഴി ഭക്ഷ്യ വസ്തുക്കളുമായി ലോകഭക്ഷ്യപരിപാടിയുടെ ട്രക്കുകൾ ഗാസയിൽ […]Read More

News

എച്ച്എൽഎൽ ലൈഫ് കെയർ

        എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽ കരാർ നിയമനം. ഒഴിവുകളുടെ എണ്ണം നൽകിയിട്ടില്ല. സീനിയർ ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ജൂനിയർ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, എംആർഐ, ക്വാളിറ്റി ഓഫീസർ,മൈക്രോബയോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. പ്രായപരിധി 37 വയസ്.ജനുവരി 21 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് നിയമനം. രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം. വെബ്സൈറ്റ്:www.lifecarehll.com.Read More

Travancore Noble News