News

വൈവിധ്യങ്ങളുമായി റാഗ്ബാഗ് ഫെസ്റ്റിവൽ 14 മുതൽ

തിരുവനന്തപുരം:            മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവയുടെ ഊർജസ്വലമായ സംയോജനകല ജർമനിയിൽ നിന്നുള്ള ബനാൻ ഓ റാമ 14 മുതൽ 16 വരെ കോവളത്ത് നടക്കുന്ന റാഗ്ബാഗ് ഫെസ്റ്റിവലിലെത്തും. 50 മിനിറ്റാണ് ദൈർഘ്യം. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ. ഇന്ത്യ,അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 150 ൽ അധികം സംഗീതജ്ഞരും കലാകാരൻമാരും പങ്കെടുക്കുന്ന സംഗീത മേളയുമായി ഡൽഹിയിൽ നിന്നുള്ള അനിരുദ്ധവർമ്മ കളക്ടീവും എത്തും. 80 മിനിറ്റാണ് സമയം. സ്പെയിനിൽ […]Read More

News തിരുവനന്തപുരം

നിലയ്ക്കൽ ടൗൺഷിപ്പാകും

തിരുവനന്തപുരം:           ശബരിമലയുടെ സമഗ്ര വികസനത്തിനായി മന്ത്രിസഭ അംഗീകാരം നൽകിയത് 1033.52 കോടി ചെലവ് വരുന്ന പദ്ധതികൾക്ക് . ശബരിമല മാസ്റ്റർ പ്ളാനിന് അനസൃതമായുള്ള ലേ ഔട്ട് പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളതു്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസനപ്രവർത്തനങ്ങൾ 2039 ൽ പൂർത്തിയാക്കും വിധമുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലയ്ക്കലിനെ സമ്പൂർണ്ണ ബേസ് ക്യാമ്പാക്കി ടൗൺഷിപ്പാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 10,000 പേർക്കുള്ള താമസം, വാഹന പാർക്കിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിലയ്ക്കലിൽ ഒരുക്കും. സന്നിധാനത്ത് […]Read More

News

ഇരട്ട ഉപഗ്രഹങ്ങൾ നിയന്ത്രണത്തിൽ

തിരുവനന്തപുരം:          ബഹിരാകാശത്ത് തെന്നിമാറിയ സ്പെഡക്സ് ദൗത്യ ഉപഗ്രഹങ്ങളെ നിയന്തിച്ച് പഥം നേരെയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഡോക്കിങ് പരീക്ഷണത്തിന്റെ ഭാഗമായി ഇരട്ട ഉപഗ്രഹങ്ങളുടെ ദൂരം ക്രമീകരിച്ച് അടുപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി വഴി തിരിഞ്ഞത്. വേഗം കൂടിയതിനെ തുടർന്നായിരുന്നു ഇത്. വെള്ളിയാഴ്ചയോടെ ഉപഗ്രഹങ്ങൾ പൂർണ നിയന്ത്രണത്തിലാകും. ഡോക്കിങ് പരീക്ഷണ തീയതി പിന്നീട് നിശ്ചയിക്കും.Read More

News

ഛാഡ് പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആക്രമണത്തിൽ 19 മരണം

എൻജമേന:        ഛാഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് മഹമത് ദെബി ഇറ്റ്നോ വസതിയിൽ ഉണ്ടായിരിക്കെയായിരുന്നു ആക്രമണം.ആറു പേരെ അറസ്റ്റു ചെയ്തു. ചൈന വിദേശമന്ത്രി വാങ്‌യി പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശിച്ച ദിവസമായിരുന്നു ആക്രമണം. ഭീകര സംഘടന ബൊകോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്.Read More

News

ആളിപ്പടർന്ന് ലൊസ് ആഞ്ചലസ്

വാഷിങ്ടൺ:         കാലിഫോർണിയയിലെ ലൊസ് ആഞ്ചലസിൽ മൂന്നാംദിവസവും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീയിൽ രണ്ടായിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 27000ഏക്കറിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.1,30,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.അഞ്ചു മരണം സ്ഥിരീകരിച്ചു.ഏകദേശം 5700 കോടി ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നു. ലൊസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ തീപിടുത്തമാണിത്. ലൊസ് ആഞ്ചൽസ് തീരത്തുള്ള പസഫിക് പാലിസേഡ്സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. 64 ചതുരശ്രകിലോമീറ്റർ പ്രദേശം ഇവിടെ കത്തിനശിച്ചു. സാൻ ഫെർണാൻഡോ താഴ്‌വരയിലും ഹോളിവുഡ് ഹില്ലിലും കാട്ടുതീ അതിവേഗം […]Read More

News Sports

ദേശീയ വോളി, കേരള വനിതകൾ ക്വാർട്ടറിൽ

ജയ്പൂർ:         ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ക്വാർട്ടിറിൽ കടന്നു.എ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ക്വാർട്ടർ പ്രവേശനം. ഹരിയാനയെയും (25-15, 25-13, 25-13 ), ഹിമാചൽ പ്രദേശിനെയും (25-15, 25-12, 25-20) തോൽപ്പിച്ച കേരള പെൺകുട്ടികൾ അവസാനകളിയിൽ ബംഗാളിനെയും കീഴടക്കി (25-13, 25-23, 25-16). കേരള പുരുഷൻമാർ ഹരിയാനയെ 25-18, 25-15, 25-21 ന് തോൽപിച്ചു.ആദ്യ മത്സരത്തിൽ സർവീസിനോട് രണ്ടിനെതിരെ മൂന്ന് സീറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു (24- […]Read More

News

പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ മറ്റന്നാൾ 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും. ഇന്ന് രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ […]Read More

News

വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം

വാളയാറിലെ  മരണത്തിൽ എല്ലാവരെയും ഞെട്ടിച്ച് പെൺകുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം:  വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ഇരുവർക്കുമെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് വാളയാർ കേസിൽ നിർണായക നീക്കം നടത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തത്. പീഡന വിവരം മറച്ചുവച്ചു എന്നതാണ് കുറ്റം. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ […]Read More

News തൃശൂർ

മലയാളത്തിന്റെ ഭാവഗായകന്‍ .പി ജയചന്ദ്രന്‍ അന്തരിച്ചു

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള […]Read More

News

ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാൻഡ് ചെയ്തു

നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു. പല […]Read More

Travancore Noble News