News തൃശൂർ

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വ​ദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല […]Read More

News

എല്ലായ്പ്പോഴും പാർട്ടി താൽപ്പര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ കഴിയില്ല  :ശശി തരൂർ

മോദിയെ പ്രശംസിച്ച്‌ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ചത് ഇന്ത്യയുടെ വിശാലമായ താൽപ്പര്യം മുൻനിർത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. നമുക്ക് എല്ലായ്പ്പോഴും പാർട്ടി താൽപ്പര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചില പ്രധാന ഫലങ്ങൾ ഇന്ത്യൻ ജനതയ്ക്ക് നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ, എന്തോ നല്ലത് നേടിയതായി തോന്നുന്നു, ഒരു ഇന്ത്യക്കാരൻ […]Read More

News

 പായ്ക്കപ്പലിൽ ഇന്ത്യൻ വനിതാ നാവികർ

ന്യൂഡൽഹി:          പായ്കപ്പലിൽ കേപ്ഹോൺ മുനമ്പ് മുറിച്ച് കടന്ന് ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ നാവികർ. നാവിക സാഗർ പരികർമ രണ്ട് പര്യവേഷണത്തിന്റെ മൂന്നാം പാദത്തിലെ ലെഫ്റ്റനന്റ് കമാൻഡർ മാരായ കോഴിക്കോട് സ്വദേശിനി കെ ദിൽന, പുതുച്ചേരി സ്വദേശിനി രൂപ അഴഗിരിസ്വാമി എന്നിവർ ഐഎൻഎസ് വി താരിണിയിൽ തെക്കേ അമേരിക്കയുടെ തെക്കേയറ്റത്തുള്ള മുനമ്പ് കടന്നത്. അന്റാർട്ടിക്കയുടെ 800 കിലോമീറ്റർ ദൂരത്തിലുള്ള ദുഷ്കരമായ സാഹചര്യങ്ങൾക്കും പ്രതികൂല കാലാവസ്ഥയ്ക്കും പേരുകേട്ട മുനമ്പ് അതിസാഹസികമായാണ് നാവികർ കടന്നത്. […]Read More

News തിരുവനന്തപുരം

തരൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ

സംസ്ഥാനം എല്ലാ മേഖലയിലും വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പുരോഗതിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിച്ചതിന് എന്തെല്ലാം പുകിലുകളാണ് ഉണ്ടായതെന്നും കേരളത്തിലെ കോൺഗ്രസുകാർ മറച്ചു പിടിക്കാൻ ശ്രമിച്ച വസ്തുതകൾ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനോട് വിരോധമായിക്കോളൂ, പക്ഷേ അത് നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേധരൂപത്തിലുള്ള വലിയ പ്രചരണങ്ങൾ […]Read More

News കോഴിക്കോട്

വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല

കോഴിക്കോട്:          വഖഫിന്റെ പേരിൽ സർക്കാർ ആരെയും കൂടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച എല്ലാ അവകാശങ്ങളും സംരക്ഷിക്കും.വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ത്വരിത ഗതിയിലാണ്. സംയുക്ത പാർലമെന്ററി സമിതിയിൽ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികളെല്ലാം അവഗണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.Read More

News

വിദേശകാര്യങ്ങളിൽ രാജ്യതാല്‍പര്യം നോക്കണം, നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.  കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. […]Read More

News തൃശൂർ

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ചു. ഫെഡറൽ ബാങ്കിൻറെ പോട്ട ശാഖയിലാണ് ബാങ്ക് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കൗണ്ടറിൽ എത്തിയ അക്രമി ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടിയതിന് ശേഷം കൗണ്ടറിന്റെ ചില്ല്  തകർത്താണ് പണം കവർന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.  15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന്  ബാങ്ക് അധികൃതർ അറിയിച്ചു. ബൈക്കിൽ എത്തിയാണ് ആക്രമി മോഷണം നടത്തിയത്. ഹെൽമറ്റും ജാക്കറ്റ് […]Read More

News

മഹാ കുംഭമേളയിൽ വീണ്ടും തീപിടുത്തം

പ്രയാഗ് രാജിൽ നടന്നു വരുന്ന മഹാ കുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ 18 നും 19 നും ഇടയിലാണ് വൻ തീപിടുത്തം ഉണ്ടായത്. നിരവധി ടെൻ്റുകൾ കത്തിനശിച്ചു. ഇത് ഭക്തർക്കിടയിൽ വലിയ രീതിയിൽ പരിഭ്രാന്തി പരത്തി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി, തീ നിയന്ത്രണവിധേയമാക്കാൻ ഒന്നിലധികം ഫയർ എഞ്ചിനുകൾ പ്രവർത്തിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, തീ അണച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത […]Read More

News

മാർപാപ്പ ആശുപത്രിയിൽ

വത്തിക്കാൻ:           ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെതുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തേയ്ക്ക് മാർപാപ്പ പൊതു പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. വെള്ളിയാഴ്ച അമേരിക്കൻ മാധ്യമമായ സിഎൻഎന്നിന്റെ സിഇഒ, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മാർപാപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മുതൽ മാർപാപ്പക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ട്.Read More

News

ഇഡി കേസെടുത്തു

കൊച്ചി:        സ്ത്രീകൾക്ക് പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കേസെടുത്തു. കേസിലെ മുഖ്യപ്രതി അനന്തകൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക്സ് ഡെവലപ്മെന്റ് സൊസൈറ്റി (സീഡ്)യിൽനിന്നുള്ള പരാതിയിൽ 7.59 കോടി രൂപ തട്ടിയെടു ത്തെന്ന പരാതിയിൽ ജനുവരി 31നാണ് അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. സായിഗ്രാം സ്ഥാപകൻ കെ എൻ ആനന്ദകുമാറിന്റെ […]Read More

Travancore Noble News