News

ഇന്ത്യയിൽ നിന്ന് എച്ച്എംപിവി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ

ഇന്ത്യയിൽ നിന്ന് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ അതുൽ ഗോയൽ പറഞ്ഞു. ശ്രദ്ധേയമായി, ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവ് കാണുന്നു. നിരവധി റിപ്പോർട്ടുകൾ HMPV ഒരു പ്രധാന ആശങ്കയായി നിർദ്ദേശിക്കുന്നു. എച്ച്എംപിവിയെ ഒരു പകർച്ചവ്യാധിയായി ചൈന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അജ്ഞാതമായ രോഗാണുക്കളെ കൈകാര്യം ചെയ്യാൻ തങ്ങൾ ഒരു പ്രോട്ടോക്കോൾ സജ്ജീകരിക്കാൻ പോകുകയാണെന്ന് 2024 ഡിസംബറിൽ വെളിപ്പെടുത്തി. സാധാരണ ജലദോഷത്തിന് കാരണമാകുന്ന മറ്റ് ശ്വസന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും […]Read More

News

വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്

കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നാണ് വാതകം ഉള്ളിലെത്തിയതെന്നും വിദഗ്ദ സംഘം കണ്ടെത്തി. രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കാരവനിൽ ഡിസംബർ 23 നാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വിഷവാതകത്തിന്റെ തോത് 400 […]Read More

News

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം:             രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർ ആർലേക്കറെയും ഭാര്യ അനഘയേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എം പി മാർ, എംഎൽഎമാർ തുടങ്ങിയവർ ചേർന്ന് […]Read More

News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം:              കൗമാര കലയുടെ ആരവം തലസ്ഥാനനഗരിയിൽ നിറയാൻ ഇനി ഒരു പകലിരവുമാത്രം. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി ആർ അനിൽ, കെ […]Read More

News

നിമിഷയുടെ മോചനത്തിന് ഇറാൻ ഇടപെടും

ന്യൂഡൽഹി:             യമൻ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്കായി മാനുഷിക ഇടപെടൽ നടത്താമെന്ന് ഇറാന്റെ വാഗ്ദാനം. സാധ്യമായ എല്ലാ സഹായവും നടത്താമെന്ന് ഡൽഹിയിലെ ഇറാൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്. യമനിലെ ഹൂതി വിമതരുമായി അടുത്ത ബന്ധമുള്ള ഇറാന്റെ പ്രതികരണം പ്രതീക്ഷ പകരുന്നതാണ്. യമന്റെ തലസ്ഥാനമായ സനയടക്കം രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും നിയന്ത്രിക്കുന്നത് ഹൂതികളാണ്. ഹൂതി സർക്കാരിനെ അംഗീകരിച്ച ഏക രാഷ്ട്രമായ ഇറാനാണ് […]Read More

News Sports

മോഹൻ ബഗാൻ സൂപ്പർ ജയന്റ്

കൊൽക്കത്ത:           പുതു വർഷത്തിൽ വമ്പൻ ജയവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ് . ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ് എഫ്സിയെ മൂന്നു ഗോളിന് തകർത്ത് ബഗാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. 14 കളിയിൽ പത്താം ജയം കുറിച്ച കൊൽക്കത്തക്കാർക്ക് 32 പോയിന്റായി. പ്ലേ ഓഫും ഏറെക്കുറെ ഉറപ്പാക്കി. ടോം ആൽഡ്രെഡ്, ജാസൺ കമ്മിങ്സ് എന്നിവർ ലക്ഷ്യം കണ്ടു.ആദ്യത്തേത് ഹൈദരാബാദ് പ്രതിരോധക്കാരൻ സ്റ്റെ ഫാൻ സാപിച്ചിന്റെ പിഴവുഗോളായിരുന്നു. എട്ട് പോയിന്റുള്ള ഹൈദരാബാദ് […]Read More

News

സസ്യശാസ്ത്രജ്ഞൻ കെ എസ് മണിലാൽ അന്തരിച്ചു

തൃശൂർ:സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ.കെ എസ് മണിലാൽ(86) അന്തരിച്ചു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള പ്രാചീന ലാറ്റിൻ ഗ്രന്ഥം ‘ഹോർത്തൂസ് മലബാറിക്കസ്’ ആദ്യമായി ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ചത് അദ്ദേഹമാണ്. 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇതിൽ നാലെണ്ണം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കാട്ടുങ്ങൽ എ സുബ്രഹ്മണ്യത്തിന്റെയും,കെ കെ ദേവകിയുടെയും മകനായി1938 സെപ്റ്റംബർ 17ന് പറവൂർ വടക്കേക്കരയിൽ ജനിച്ചു. 1964 ൽ മധ്യപ്രദേശിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 2020 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.12 പുസ്തകങ്ങളും […]Read More

News

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ‘ ഇടം’ പദ്ധതി

തിരുവനന്തപുരം:ഭിന്നശേഷിക്കാരുടെ സമഗ്രമായ ജീവിതപുരോഗതിക്കായി സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) ഭിന്നശേഷി ക്ഷേമകോർപ്പറേഷനും ചേർന്ന് ഒരുക്കുന്ന ‘ഇടം’ പദ്ധതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിൽ ആരംഭിക്കുന്ന 12 ബങ്കുകളുടെ താക്കോലുകൾ മന്ത്രി കൈമാറി. ഭിന്നശേഷി കോർപ്പറേഷൻ ചെയർ പേഴ്സൺ എം വി ജയാഡാളി അധ്യക്ഷയായി.അജിത് കുമാർ, വിനയൻ, സുരേഷ് കുമാർ,സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.Read More

News

സുനിത വില്യംസ് 16 തവണ പുതു വർഷം കണ്ടു

കേപ് കനവരെൽ:ഭൂമിയിൽ വിവിധ സമയങ്ങളിലായി ജനങ്ങൾ 2025 നെ എതിരേറ്റപ്പോൾ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും കൂട്ടരും പുതുവർഷം കണ്ടത് 16 വട്ടം. മണിക്കൂറിൽ ശരാശരി 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഭൂമിക്കു ചുറ്റും 90 മിനിട്ടുകൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് ഇത്തരത്തിൽ ഓരോ ദിവസവും 16 സൂര്യാസ്തമനങ്ങൾ കാണാനാകും. നിലയത്തിലുള്ള ഏഴു പേരും 16 തവണ പുതു വർഷപ്പിറവി […]Read More

News

കോക്ക്പിറ്റിൽ തീ:ഹവായ് വിമാനം തിരിച്ചിറക്കി

സിയാറ്റിൽ:കോക്ക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് ഹവായ് എയർലൈൻസ് വിമാനം സിയാറ്റിൽ തിരിച്ചിറക്കി. സിയാറ്റിൽ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൊണോലുലുവിലേക്ക് തിങ്കളാഴ്ചപോയ എയർബസ് എ 330 ആണ് തിരിച്ചിറക്കിയത്. 237 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതു്. ഡെക്കിൽ പുക കണ്ടതോടെ പൈലറ്റ് അപായ മുന്നറിയിപ്പ് നൽകുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു. പരിശോധനയിൽ പുകയോ പുകമണമോ കണ്ടെത്താനായില്ല.Read More

Travancore Noble News