സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു. നിരവധി വ്യവസ്ഥകളോടെയാണ് അനുമതി. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം, 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ […]Read More
ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലില്‍ മധ്യവയസ്‌കൻ്റെ ദുരൂഹ മരണത്തില്‍ വൻ ട്വിസ്റ്റ്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് (50) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കൈതവളപ്പില്‍ കിരണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിരണുമായി സംഭവസ്ഥലത്തെത്തി പുന്നപ്ര പോലീസ് തെളിവെടുപ്പ് നടത്തി. കിരണുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരിലൊരാള്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കിരണിൻ്റെ മാതാപിതാക്കളെയും പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ദിനേശനെ കിരൺ […]Read More
കേരള ജുഡീഷ്യൽ സർവീസിൽ സിവിൾ ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ വിഭാഗത്തിൽ 5 ഉം, റഗുലർ വിഭാഗത്തിൽ 12 ഉം ഒഴിവാണുള്ളത്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. പ്രായം: 2025 ജനുവരി ഒന്നിന് 35 കവിയരുത്. വെബ്സൈറ്റ്:www.hckrecruitent.Read More
സുപ്രീംകോടതി ഓഫ് ഇന്ത്യ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം. പ്രായം : 18-30 വയസ്.അപേക്ഷാ ഫീസ് 1000 രൂപ. അവസാന തീയതി മാർച്ച് എട്ട്. വിശദവിവരങ്ങൾ:wwwsci.in.Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിന് സ്വർണം.ആദ്യദിനം മൂന്ന് വെങ്കലത്തിൽ ആശ്വസിച്ച കേരളം രണ്ടാം ദിവസം ട്രാക്കിലും പിറ്റിലും തിളങ്ങി. ഡെക്കാത്‌ല ണിൽ എൻ തൗഫീഖാണ് സ്വർണം നേടിയത്. ഇത് കൂടാതെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്. പത്തിനങ്ങൾ ഉൾപ്പെട്ട ഡെക്കാത്‌ലണിൽ 6915 പോയിന്റുമായാണ് തൗഫീഖിന്റെ പൊൻ നേട്ടം. വനിതകളുടെ ലോങ് ജമ്പിൽ സാന്ദ്ര ബാബു 6.12 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. വനിതകളുടെ 4 X 100 റിലേയിലാണ് […]Read More
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീര മൃത്യു വരിച്ചു. ഞായറാഴ്ച രാവിലെ ബസ്തർ നാഷണൽ പാർക്കിന് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തനീക്കം നടത്തിയ ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെയും ഓരോ ജവാൻമാരാണ് കൊല്ലപ്പെട്ടത്.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരാഴ്ച മുമ്പും എട്ട് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.Read More
ഹൽദ്വാനി: തയ്ക്വാണ്ടോയിൽ കേരളത്തിന് മെഡൽക്കരുത്ത്. ദേശീയ ഗെയിംസിന്റെ 12-ാം ദിനം ഒരു സ്വർണ്ണവും നാല് വെങ്കലവുമാണ് തയ്ക്വൊണ്ടോയിൽ. വനിതകളുടെ 67 കിലോ ക്യോറുഗി വിഭാഗത്തിൽ മാർഗരറ്റ് മരിയ റെജിക്കാണ് സ്വർണം.അത്‌ലറ്റിക്സിന്റെ ആദ്യദിനം മൂന്ന് വെങ്കലമാണ് കിട്ടിയത്. 71 മെഡലുമായി സർവീസസ് ഒന്നാമതും 34 മെഡൽ നേടിയ കേരളം പത്താം സ്ഥാനത്തുമാണ്.Read More
തിരുവനന്തപുരം: പാതി വിലയ്ക്ക് വാഹനങ്ങളും മറ്റും നൽകാമെന്ന് മോഹിപ്പിച്ച് കോടികൾ തട്ടിയവർക്കെതിരായ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഐജിയുടെ മേൽനോട്ടത്തിൽ ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏൽപ്പിക്കാനാണ് സാധ്യത. തട്ടിപ്പിൽ നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ നേതാക്കളെ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. പരാതികളുമായി സ്റ്റേഷനുകളിലെത്തുന്ന വരുടെ എണ്ണം ദിവസവും കൂടുകയാണ്. ഇരുചക്ര വാഹനം, ലാപ്ടോപ്പ്, തയ്യൽ മെഷീൻ,ഗൃഹോപകരണങ്ങൾ എന്നിവ പാതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചുവെന്നാണ് […]Read More
വാഷിങ്ടൺ: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ലോക വ്യാപകമായി ശ്രമങ്ങൾ നടക്കവെ പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു.ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറാൻ ട്രംപ് അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു.Read More
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മണിപ്പൂരിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ […]Read More
