News

സുനിത വില്യംസ് 16 തവണ പുതു വർഷം കണ്ടു

കേപ് കനവരെൽ:ഭൂമിയിൽ വിവിധ സമയങ്ങളിലായി ജനങ്ങൾ 2025 നെ എതിരേറ്റപ്പോൾ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും കൂട്ടരും പുതുവർഷം കണ്ടത് 16 വട്ടം. മണിക്കൂറിൽ ശരാശരി 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഭൂമിക്കു ചുറ്റും 90 മിനിട്ടുകൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് ഇത്തരത്തിൽ ഓരോ ദിവസവും 16 സൂര്യാസ്തമനങ്ങൾ കാണാനാകും. നിലയത്തിലുള്ള ഏഴു പേരും 16 തവണ പുതു വർഷപ്പിറവി […]Read More

News

കോക്ക്പിറ്റിൽ തീ:ഹവായ് വിമാനം തിരിച്ചിറക്കി

സിയാറ്റിൽ:കോക്ക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് ഹവായ് എയർലൈൻസ് വിമാനം സിയാറ്റിൽ തിരിച്ചിറക്കി. സിയാറ്റിൽ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൊണോലുലുവിലേക്ക് തിങ്കളാഴ്ചപോയ എയർബസ് എ 330 ആണ് തിരിച്ചിറക്കിയത്. 237 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതു്. ഡെക്കിൽ പുക കണ്ടതോടെ പൈലറ്റ് അപായ മുന്നറിയിപ്പ് നൽകുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു. പരിശോധനയിൽ പുകയോ പുകമണമോ കണ്ടെത്താനായില്ല.Read More

News തിരുവനന്തപുരം

നിയമസഭാ സമ്മേഇനം 17 മുതൽ

തിരുവനന്തപുരം:കേരള നിയമസഭയുടെ 13-ാം സമ്മേളനം 17 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിന് മാർച്ച് അവസാനംവരെ സമ്മേളനം ചേരാനാണ് ആലോചന. 17 ന് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തും. 20 മുതൽ 23 വരെയും തുടർന്ന് ഫെബ്രുവരി 7 മുതൽ 13 വരെയും സമ്മേളനം ചേരും. ഫെബ്രുവരി ഏഴിനാകും ബജറ്റ് അവതരിപ്പിക്കുക. 13 വരെ ബജറ്റ് ചർച്ച.മാർച്ച് ആദ്യം തുടങ്ങി ബജറ്റ് പാസാക്കി മാസാവസാനം പിരിയാനാണ് ആലോചന.Read More

News കോട്ടയം

പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി

ക്ഷേത്രങ്ങളിൽ പുരുഷൻന്മാർ ഷർട്ട് ഊരുന്നതിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.  “ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നത് നമ്പൂതിരി ആണോയെന്ന് തിരിച്ചറിയാനാണെന്ന് പറയുന്നു. ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവൻ്റെ പുറത്ത് മാത്രമോ ഉള്ളോ?” സുകുമാരൻ നായർ ചോദിച്ചു പെരുന്നയിൽ എൻസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിന്‍റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കും മുസ്ലിം സമുദായത്തിനുമെല്ലാം അവരുടേതായ നടപടിക്രമങ്ങളും ആചാരങ്ങളും ഉണ്ട്. ഇതിനെയെല്ലാം വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ […]Read More

News മലപ്പുറം

ജന്നത്ത് സമരവീരക്ക് ഇനി പാന്‍റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം

മലപ്പുറം: മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി ജന്നത്ത് സമരവീരക്ക് ഇനി പാൻ്റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം. ഇങ്ങനെ പാൻ്റും ഷർട്ടും ധരിച്ച് സ്‌കൂളിൽ പോകാൻ വലിയ പോരാട്ടം നടത്തേണ്ടി വന്നു അവള്‍ക്ക്. പെണ്‍കുട്ടികള്‍ക്ക് സ്ലിറ്റ് ഇല്ലാത്ത ചുരിധാറും ഓവര്‍ക്കോട്ടും വേണം, ആണ്‍കുട്ടികള്‍ക്ക് പാന്‍റും ഷര്‍ട്ടും എന്ന നിലപാട് സ്‌കൂള്‍ പിടിഎ തീരുമാനിച്ചതോടെയാണ് ജന്നത്ത് ശെരിക്കും സമരവീരയായത്. സംസ്ഥാന സര്‍ക്കാരിൻ്റെ ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന പദ്ധതി തൻ്റെ സ്‌കൂളില്‍ വേണമെന്ന് […]Read More

foreign News

പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കീവ്: പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്‌തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്‌ന്‍ തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്‍റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്‌ന്‍ അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ […]Read More

News തിരുവനന്തപുരം

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്:മന്ത്രി വീണാ ജോർജ്

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി […]Read More

News കണ്ണൂർ

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ്  അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് […]Read More

Sports

കേരളം ബംഗാളിനോട് തോറ്റു

ഹൈദരാബാദ്:           പുതു വർഷത്തലേന്ന് മനോഹരമായ സ്വപ്നത്തിലേക്കായിരുന്നു കേരളം.എന്നാൽ സ്വപ്നം തകർന്നു; കേരളം കരഞ്ഞു. നാലാം മിനിറ്റിൽ റോബി ഹാൻസ്ദയുടെ ഗോൾ ഹൃദയം തകർക്കുകയായിരുന്നു.സന്തോഷ് ട്രോഫി ഫുട്ബോളിൽ ബംഗാൾ മുപ്പത്തിമൂന്നാമതും കിരീടം ഉയർത്തുമ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ കേരളം പരിതപിച്ചു. ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിക്ക് ചൂടുപിടിച്ചത്. 23-ാം മിനിറ്റിൽ കേരളം വിറച്ചു.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ബംഗാൾ ഏറ്റെടുത്തു.പത്ത് മിനിറ്റിനുള്ളിൽ ലഭിച്ച ഫ്രീകിക്കും പുറത്തേക്ക് പോയി.ഒടുവിൽ 1-0 ഗോളിന് ബംഗാൾ കേരളത്തെ തോൽപിച്ച് […]Read More

News

ഉമ തോമസിന്റെ ആര്യോഗ്യ നിലയിൽ പുരോഗതി

കൊച്ചി:         കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് ഉമ പ്രതികരിച്ചതായി റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കൈകാലുകൾ ചലിപ്പിച്ചു. മക്കളെ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നു. കുറച്ചു ദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നുംആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Read More

Travancore Noble News