കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു. ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടർന്ന് യാത്ര മുടങ്ങി. ഇത് മൂലം, […]Read More
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി കെ
സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസിയിലെ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂരിലേക്കുള്ള 48 പെര്‍മിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ […]Read More
2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. […]Read More
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിൽ പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുന്നു. 145 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ. മുൻപരിചയം അഭിഗാമ്യം. സീനിയർ റിലേഷൻഷിപ്പ് തസ്തികയിൽ 101 ഒഴിവും, വെൽത്ത് സ്ട്രാറ്റജിസ്റ്റ് തസ്തികയിൽ 18 ഉം ടെറിറ്ററി ഹെഡ് തസ്തികയിൽ 17 ഉം ഒഴിവുമുണ്ട്. വിശദ വിവരങ്ങൾക്ക്:www.bankofbaroda.in കാണുക.Read More
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലയിലേതിലെങ്കിലും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 40 വയസ്. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യം.ബയോഡാറ്റ, പാസ്പോർട്ട് എന്നിവ ഏപ്രിൽ 15 നു മുൻപ് gcc@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. […]Read More
ദേശീയ, സംസ്ഥാന പാതകളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 25,135 വാഹനങ്ങള്‍ (NH 6,071, SH 8,629, മറ്റ് റോഡുകള്‍ 10,289) കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. 2025 മാര്‍ച്ച് 26 മുതല്‍ 31 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്തുകയും അലക്ഷ്യമായ പാര്‍ക്കിങ്ങിന് പിഴ ചുമത്തുകയും ചെയ്തു. റോഡരികിലെ അലക്ഷ്യമായ […]Read More
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. 23കാരനായ അലൻ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂട്ടം തെറ്റി വന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെയാണ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്‌ചയായി മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ കൂട്ടത്തോടെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി അലനും അമ്മയും കാട്ടാന കൂട്ടത്തിനിടയില്‍ പെട്ടത്. കൂട്ടം തെറ്റി വന്ന ഒരു കാട്ടാന ആദ്യം അലന്‍റെ […]Read More
എറണാകുളം: പെരുമ്പാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറം ചട്ടി പറമ്പിലെ വാടക വീട്ടിൽ വെച്ച് പ്രസവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. യുവതിയുടെ അമ്മാവൻ്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. തുടർ നടപടികൾക്കായി കേസ് മലപ്പുറം പൊലീസിന് കൈമാറും. അതേ സമയം മരണപ്പെട്ട യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് കൈമാറും.മരണപ്പെട്ട അസ്മയുടെ ഭർത്താവ് സിറാജുദ്ധീൻ മുസ്ലിയാർക്കെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഇയാളുടെ നിർബന്ധ പ്രകാരം […]Read More
ജോലി സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കൽ ജേക്കബ് തോമസിനെയാണ് (23) മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ യുവാവ് അമിത ജോലി സമ്മർദത്തിലായിരുന്നുവെന്നും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.പുലർച്ചെ രണ്ടിന് മാതാവിന്‍റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റിൽനിന്ന് ചാടാൻ പോകുന്നുവെന്ന വിഡിയോ സന്ദേശം അയച്ചിരുന്നു. ഉറക്കത്തിലായതിനാൽ ഇവർ സന്ദേശം […]Read More
സി.പി.എമ്മിന്റെ സാംസ്കാരിക മുഖമായ എം.എ ബേബി ഇനി ജനറല്‍ സെക്രട്ടറി. എം.എ. ബേബിക്കായുള്ള ശുപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും. ഇ.എം.എസ് നമ്ബൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എം.എ ബേബി. മറുനാടൻ മലയാളിയെന്ന നിലയില്‍ പ്രകാശ് കാരാട്ടും കേരളത്തിന്റെതായി ജനറല്‍ സെക്രട്ടറി പദവിയലെത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവില്‍, പിന്മാറുകയായിരുന്നു. ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് […]Read More