News

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് അടക്കം വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. പി എസ് സി റാങ്ക് പട്ടിക വരെ ഇവർ വ്യാജമായി ഉണ്ടാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു. മാന്നാർ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുർവേദ ആശുപത്രി, കേരളാ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കഴിഞ്ഞവർഷം […]Read More

News

മൻമോഹൻ സിംഗിന് ആദരമർപ്പിച്ച് രാജ്യം

2004 മുതൽ 2014 വരെ ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധനും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിനെ ഓർത്ത് രാജ്യം. 1932 സെപ്തംബർ 26 ന് ഗാഹിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ജനിച്ച സിങ്ങിൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ സമർപ്പണങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ്.  പഞ്ചാബ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ഡോ. ധനമന്ത്രിയായിരുന്ന അദ്ദേഹത്തിൻ്റെ കാലാവധി (1991-1996) പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ നിന്ന് […]Read More

News തൊഴിൽ വാർത്ത

യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. വയസ്: 25-40. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്ത വരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്,ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇ-മെയിലിലേക്ക് 31 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് www.odepc.kerala.gov.inഫോൺ:04712329440,773649574,9778620460.Read More

News Sports

ബംഗാൾ, മണിപ്പൂർ സെമിയിൽ

ഹൈദരാബാദ്:പൊരുതിക്കളിച്ച ഒഡിഷയെ 3-1ന് വീഴ്ത്തി മുൻചാമ്പ്യൻമാരായ പശ്ചിമ ബംഗാളും, ഡൽഹിയെ അധിക സമയക്കളിയിൽ 5 – 2ന് തോൽപ്പിച്ച് മണിപ്പൂരും സന്തോഷ് ട്രോഫി സെമിയിലെത്തി. പിന്നിട്ടുനിന്ന ശേഷമാണ് ബംഗാൾ മൂന്ന് ഗോൾ മടക്കിയത്. 24-ാം മിനിട്ടിൽ രാകേഷ് ഒറാമിലൂടെയാണ് ഒഡിഷ മുന്നിലെത്തിയത്. മണിപ്പൂർ – ഡൽഹി കളിയിൽ നിശ്ചിത സമയത്ത് 2-2 ആയിരുന്നു ഫലം. അധികസമയത്ത് കളി പൂർണമായും മണിപ്പൂരിന്റെ വരുതിയിലായി. കേരളം – കശ്മീർ ക്വാർട്ടർ ജേതാക്കളെ മണിപ്പൂർ സെമിയിൽ നേരിടും.Read More

News

കസാഖ്സ്ഥാനിൽ വിമാനം തകർന്ന് 38 മരണം

അസ്താന:കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്ന് 38 മരണം.അഞ്ച് ജീവനക്കാരടക്കം 67 പേരുമായി അസർബൈജാൻ തലസ്ഥാനം ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നയിലേക്ക് പോവുകയായിരുന്ന ജെ28243 വിമാനമാണ് ബുധനാഴ്ച തകർന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം കസാഖ്സ്ഥാനിലെ അക്തവു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. അവിടെ എത്തുംമുമ്പ് നിയന്ത്രണം നഷ്ടമായി. നഗരത്തിന് മൂന്ന് കിലോമീറ്റർ മുമ്പായി വിമാനം തകർന്നു വീണു. നിലത്തു പതിച്ചയുടൻ തീഗോളമായി മാറി. വിമാനത്തിൽ പക്ഷിക്കൂട്ട മിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അസർബൈജാനും, കസാഖ്സ്ഥാനും, റഷ്യയും സംയുക്തമായി അന്വേഷണം […]Read More

News

രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചു

കാട്ടാക്കട:കള്ളിക്കാട് മൈലക്കരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഏറെകോണം ശാലോമിൽ സജീവ് കുമാർ (54), മൈലക്കര കാണികോണം രജി ഭവനിൽ ചന്ദ്രൻ (66)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു ആക്രമണം. ബൈക്കിൽ വന്ന ഇവരെ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. പരിക്കേറ്റ ഇവർ ആശു പത്രിയിൽ ചികിത്സ തേടി. ബൈക്കുകൾക്കും കേടുപാടുകൾ പറ്റി. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ഒ യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു.Read More

News

116 ജീവനക്കാരെ സസ്പെന്റ് ചെയതു

തിരുവനന്തപുരം:സാമ്പത്തിക പിന്നാക്ക വസ്ഥയുള്ളവർക്കും, അശരണർക്കും, നിരാലംബർക്കുമുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെക്കൂടി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായതു്. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശയുൾപ്പെടെ 24,46,400 രൂപയാണ് ഇവരിൽ നിന്ന് തിരിച്ചു പിടിക്കുക. ക്ഷീര വികസനവകുപ്പിൽ പാർട് ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് […]Read More

News തിരുവനന്തപുരം

 ശബരിമലയിൽ 28 കോടി രൂപയുടെ അധിക വരുമാനം

ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി പറഞ്ഞു.  കൃത്യമായി നടത്തിയ നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി പരാതികളില്ലാത്ത മണ്ഡല തീർഥാടന കാലമാണ് ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി.  ഇത്തവണ ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും […]Read More

News ദേശീയം

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു

വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്‍റെ പിതാവ് രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്‍മോഹന്‍സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി. ന്യൂഡല്‍ഹി:  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ […]Read More

News കോഴിക്കോട്

വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഇനി ഓർമ, കണ്ണീര്‍ പ്രണാമത്തോടെ

 എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഇനി ഓർമ. മലയാളത്തിന്റെ അക്ഷര കുലപതിയുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോ​ഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിലായിരുന്നു അന്ത്യകർമങ്ങളും സംസ്‌കാരവും. എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം പിമാരായ എം […]Read More

Travancore Noble News