Features

നിമിഷ പ്രിയ എങ്ങനെ ജയിലിലായി

2012ലാണ് നിമിഷ പ്രിയ നഴ്‌സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014ലാണ് കൊല്ലപ്പെട്ട തലാല്‍ അബ്‌ദു മഹ്ദിയുമായി പരിചയപ്പെടുന്നത്. 2015ല്‍ നിമിഷയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്‍റെ ഉപദ്രവം തുടങ്ങിയത്. നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിൻ്റെ ഷെയര്‍ ഹോള്‍ഡറായി തൻ്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിൻ്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു. പിന്നീട് തൻ്റെ ഭര്‍ത്താവാണെന്ന് അയാൾ പലരോടും പറഞ്ഞു. ഇത് ചോദ്യം […]Read More

News

ഒരു മാസത്തിനകം നിമിഷപ്രിയയെ തൂക്കിലേറ്റും? വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി

എറണാകുളം: ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി യെമൻ പ്രസിഡൻ്റ് . ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും മാപ്പപേക്ഷക്കുള്ള ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്‌ദുള്ള അമീർ ചർച്ച ആരംഭിക്കാൻ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടൻ നൽകണമെന്ന് […]Read More

News Sports

കേരളം ഫൈനലിൽ

ഹൈദരാബാദ്:             അതിവേഗക്കളിയിലൂടെ കളം പിടിക്കാൻ വന്ന മണിപ്പൂരിനെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിന്റെ ബലത്തിൽ 5-1നാണ് മണിപ്പൂരിനെ സെമിയിൽ തകർത്തത്. നസീബ് റഹ്മാനും, മുഹമ്മദ് അജ്സലും പട്ടിക തികച്ചു. മണിപ്പൂരിന്റെ മറുപടി ഷുങ് ജിങ് തായ് റഗൂയിയുടെ പെനാൽറ്റി ഗോളിൽ അവസാനിച്ചു. നാളെ രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ കരുത്തരായ ബംഗാളണ് എതിരാളി. തുടക്കം മുതൽ മികച്ച കളിയുമായി […]Read More

foreign News

കൊനേരു ഹംപി ലോക വനിതാ റാപിഡ് ചാമ്പ്യൻ

ന്യൂയോർക്ക്:             ഡി ഗുകേഷിനു പിന്നാലെ ഇന്ത്യയിൽ നിന്ന് ഒരു ലോക ചെസ് ചാമ്പ്യൻ കൂടി. ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപ്പിഡ്. മുപ്പത്തേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിതു്. 2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ്ങ് ലിറനെ തോൽപിച്ചു. കൗമാരതാരം ഡി ഗു കേഷ് ലോക […]Read More

News

മൂന്നാറിലേക്ക് റോയൽവ്യൂ ഡബിൾ ഡക്കർ

മൂന്നാർ:        മൂന്നാറിലെ മഞ്ഞിന്റേയും തേയിലത്തോട്ടത്തിന്റെയും വശ്യത ആസ്വദിച്ചൊരു കെഎസ്ആർടിസി യാത്ര.അതും ട്രാൻസ്പരന്റ് ഡബിൾ ഡക്കർ. പുതുവത്സരത്തിൽ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് പുത്തൻ അനുഭവമൊരുക്കുകയാണ് ആനവണ്ടി. കാഴ്ചയെ മറയ്ക്കാതെ പൂർണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ബസിന്റെ നിർമ്മാണം. രാജകീയമായ യാത്രയ്ക്ക് ആ ആനവണ്ടിയെ റോയൽവ്യൂ എന്ന് പേരിട്ടിരിക്കുന്നു. ജനുവരി ഒന്നു മുതൽ മൂന്നാറിൽ ബസ് സർവീസ് ആരംഭിക്കും.ബസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനായുള്ള പരിശോധന പൂർത്തിയാക്കി. ഡ്രൈവർമാരുടെ പരിശീലനം നടന്നു വരികയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്നൽ പോയിന്റ്, […]Read More

News

പുതിയ ഗവർണർ വ്യാഴാഴ്ചയെത്തും

തിരുവനന്തപുരം:           സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽ നിന്ന് മടങ്ങി. രാജ്ഭവനിൽ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങിയാണ് യാത്രയായതു്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കലക്ടർ അനുകുമാരിയും രാജ്ഭവനിലെത്തി. ബീഹാർ ഗവർണറായാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മാറ്റം. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ആരിഫ് മൊഹമ്മദ്ഖാൻ പറഞ്ഞു. സർവകലാശാല വിഷയത്തിലൊഴികെ […]Read More

News തിരുവനന്തപുരം

ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ്

തിരുവനന്തപുരം: ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുമായി സർവകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല, സർക്കാരിന് ആശംസകൾ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്ര പറച്ചിൽ. ഇന്ന് യാത്ര തിരിച്ച ഗവർണർ ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. […]Read More

News

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായ പരിക്കേറ്റതിനു പിന്നാലെ മരിച്ചത്. ആക്രമണത്തിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കാട്ടാന ആക്രമണം ഉണ്ടായത്. വനമേഖലയ്ക്ക് സമീപത്താണ് അമർ ഇലാഹിയും കുടുംബവും.യുവാവിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.Read More

News

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണു; ഉമ തോമസിന് ഗുരുതര പരിക്ക്

ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം. ഒന്നാം നിലയിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്ക്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മൃദംഗ നാദം പരിപാടിക്കിടെയാണ് ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. നിലവിൽ ഉമാ തോമസ് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. 20 അടി ഉയരത്തിൽ നിന്നാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചു വീണെന്നാണ് ദൃക്സാക്ഷികൾ […]Read More

News

മന്നം ജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

ചങ്ങനാശേരി:             148-ാം മന്നം ജയന്തി ആഘോഷം ജനവരി 1,2 തീയതികളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും.ഒന്നിന് രാവിലെ ഭക്താഗാനാലാപം, ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന് എൻഎസ്എസ് ബോയിസ് ഹൈസ്കൂൾ മൈതാനിയിലെ വേദിയിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സംസാരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷനാകും.വൈകിട്ട് മൂന്നിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30 ന് […]Read More

Travancore Noble News