News

സച്ചിൻ വൈറലാക്കിയ സുശീല മീണ

മുംബൈ:         സച്ചിൻ ടെണ്ടുൽക്കർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ക്രിക്കറ്റ് കളിക്കാരിയുടെ വീഡിയോ തരംഗമായി. രാജസ്ഥാനിലെ ധരിയ വാദിൽ നിന്നുള്ള സുശീല മീണ പന്തെറിയുന്ന ചിത്രമാണ് 20 ലക്ഷത്തോളംപേർ കണ്ടത്. പേസ് ബൗളറായ അഞ്ചാം ക്ലാസുകാരി ഓടി വന്ന് ചാടി പന്തെറിയുന്നതാണ് വീഡിയോ. അനായാസം പന്തെറിയുന്ന മിടുക്കിയുടെ ആക്ഷൻ മുൻ ഇന്ത്യൻ താരം സഹീർ ഖാനെപ്പോലെയാണെന്ന് സച്ചിൻ കുറിച്ചിരുന്നു. സുശീലയെ മികച്ച ബൗളറായി വളർത്തിയെടുക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതാപ്നഗർ ജില്ലാ ക്രിക്കറ്റ് […]Read More

News

ആരോപണങ്ങള്‍ തള്ളി അല്ലു അർജുന്‍

ഹൈദരാബാദ്:  സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെ കുറിച്ച് അറിഞ്ഞത് പിറ്റേദിവസം രാവിലെ എന്ന് തെന്നിന്ത്യന്‍ താരം അല്ലു അർജുൻ. നിയമസഭയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിമർശനങ്ങള്‍ ഉയർത്തിയതിന് പുറകെയാണ് താരത്തിന്‍റെ പ്രതികരണം. പൊലീസിന്‍റെ അനുമതിയോടെ ആണ് തിയേറ്ററിൽ എത്തിയതെന്നും തിയേറ്ററിന് മുന്നിൽ റോഡ് ഷോ നടത്തിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. തിയേറ്ററിലേക്ക് പോകുന്നതിന് മുന്‍പ് ഒരു മിനിറ്റ് മാത്രമാണ് കാർ നിർത്തിയത്. തന്നോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ താന്‍ പോയി. തനിക്കെതിരെ ഉയർന്ന […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സ്കൂൾ അവധി ആയതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്ന കുട്ടി, അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് ജീവനൊടുക്കിയത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. Read More

News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

    ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 422/ 2024 മുതൽ 434/2024 വരെ. ജനറൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ: 435/2024 മുതൽ 436/2024 വരെ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് – കാറ്റഗറി നമ്പർ:437/2024 മുതൽ 438/2024 വരെ. എൻസിഎ വിജ്ഞാപനം – കാറ്റഗറി നമ്പർ: 439/2024 മുതൽ 459/2024 വരെ. ഗസറ്റ് തീയതി: 30.11.2024 അവസാന തീയതി: 01.01.2025 അർധരാത്രി 12 മണി വരെ.Read More

News

പൊന്മുടിയിൽ റസ്റ്റ് ഹൗസും കഫ്റ്റേരിയയും

നെടുമങ്ങാട്:          നവീകരിച്ച ക്യാമ്പ് ഷെഡും, പുതിയ കഫ്‌റ്റേരിയയുമായി പുതുവർഷത്തിൽ പൊന്മുടി പുതുമോടിയിൽ. 78 ലക്ഷം രൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസ് മന്ദിരം പുതുക്കിയത്. നവീകരിച്ച 5 റൂമുകളിലൊന്ന് എസിയാണ്. ഇതിനു സമീപമാണ് കഫ്റ്റേരിയ. ഡിസംബർ 31ന് 3 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. കൂടാതെ പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതിയും സർക്കാരിൽ നിന്ന് […]Read More

News

പത്തൊമ്പതുകാരൻ ഓസീസ് ടീമിൽ

മെൽബൺ:          ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റം. ഓപ്പണർ നതാൻ മക്സ്വീനിയെ ഒഴിവാക്കി പകരം പത്തൊൻപതുകാരൻ സാം കോൺസ്റ്റാസിനെ ഉൾപ്പെടുത്തി. പേസർ ജൈ റിച്ചാർഡ്സണും ഇടംപിടിച്ചു.അഞ്ചാം ടെസ്റ്റിലും ഇരുവരുമുണ്ടാകും. 26 നാണ് നാലാം ടെസ്റ്റ് തുടക്കം. നിലവിൽ 1-1 എന്ന നിലയിലാണ്. 12 ഒന്നാംക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമാണ് കോൺസ്റ്റാസിന്.ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തിൽ ഈ ഓപ്പണർ സെഞ്ചുറി നേടിയിരുന്നു. വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലീസ്, ഓൾ റൗണ്ടർ ബ്യൂ […]Read More

News

ലൈഫ് വീട് വിൽപ്പന കാലാവധി 12 വർഷം

തിരുവനന്തപുരം:           ലൈഫ് Tbhi പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി 12 വർഷമാക്കി ഉയർത്തി. നിലവിൽ ഏഴു വർഷമായിരുന്നു. ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ വീട് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പ എടുക്കാമെന്നും ഉത്തരവിലുണ്ട്. മുമ്പ് വായ്പ എടുക്കണമെങ്കിൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയിൽ അപേക്ഷ നൽകി അനുമതി വാങ്ങണമായിരുന്നു. ഇനി ഗുണഭോക്താക്കൾക്ക് നേരിട്ട് ബാങ്കുകളെ സമീപിക്കാം.Read More

News

ബ്രസീലിയൻ ചിത്രം ‘മലു’വിന് സുവര്‍ണചകോരം; ‘ഫെമിനിച്ചി ഫാത്തിമ’ക്ക് 5 പുരസ്കാരം; കേരള രാജ്യാന്തര

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകന് കൈമാറി. മികച്ച ചിത്രത്തിനുള്ള പീപ്പിൾസ് അവാർഡ് ഫാസിൽ മുഹമ്മദിന്റെ മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. മതപരമായ യാഥാസ്ഥിതികതയെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യ ചിത്രമായ ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി 5 അവാർഡുകൾ നേടി. വനിതാ ചലച്ചിത്ര പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് […]Read More

News

 സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ

ഹൈദരാബാദ്:            എതിരാളികളെ ഒന്നൊന്നായി തറപറ്റിച്ച് കേരളം കുതിക്കുന്നു. ഒഡിഷയെ രണ്ട് ഗോളിന് വീഴ്ത്തി കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. കോർണറുകൾ വഴങ്ങിയാണ് കേരളം പിടിച്ചുനിന്നത്. നാല്പത്തൊന്നാം മിനിറ്റിൽ കേരളം കൊതിച്ച നിമിഷമെത്തി.രണ്ടാം പകുതിയിൽ മൂന്ന് മാറ്റവുമായെത്തിയ ഒഡിഷ ആക്രമണം കടുപ്പിച്ചു. ക്യാപ്റ്റൻ ജി സഞ്ജുവും,എം മനോജും നയിച്ച പ്രതിരോധനിര അവസരത്തിനൊത്ത് ഉയർന്നതോടെ കേരളം പിടിച്ചു നിന്നു. ഒടുവിൽ കേരളം രണ്ട് ഗോളിന് ഒഡിഷയെ തോൽപ്പിച്ചുRead More

News

യമനിൽ ഇസ്രയേൽ ആക്രമണം

മനാമ:         ഹൂതി കേന്ദ്രങ്ങളെന്ന് ആരോപിച്ച് യമന്റെ പശ്ചിമതീരങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഹൂതികൾ ഇസ്രയേലിലേക്ക് ഹൈപ്പർ സോണിക്ക് മിസൈൽ അയച്ചിരുന്നു. ടെൽ അവീവിനടുത്തുള്ള യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സാരി അൽ മാസിറ ടി വി യിൽ പറഞ്ഞു.ഇതിനു പിന്നാലെയാണ് ചെങ്കടൽ തുറമുഖ പട്ടണം ഹുദൈനയിലെ പവർ സ്റ്റേഷനുകൾ,എണ്ണ കേന്ദ്രങ്ങൾ,തുറമുഖം എന്നിവിടങ്ങൾ ഇസ്രയേൽ ആക്രമിച്ചതു്.Read More

Travancore Noble News