ശബരിമല സന്നിധാനത്തെ മേൽപ്പാലത്തു നിന്നും അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. പിന്നാലെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് കുമാരസ്വാമി ചാടിയതെന്നാണ് ലഭിക്കുന്ന സൂചന. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ച്ചയിൽ കുമാരസ്വാമിക്ക് പരിക്കേറ്റിട്ടുണ്ട്. കൈക്കും കാലിനുമാണ് പരിക്ക്. എന്നാൽ സാരമുള്ള പരിക്കല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇയാളുടെ പക്കൽ നിന്നും […]Read More
അബുദാബിയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 26 വയസ്സുകാരനായ യുവാവിനെ എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദുബായിൽനിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് എംപോക്സ് രോഗലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.Read More
കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. സ്ഥിര നിയമനമാണ്. യോഗ്യതാ: പ്ലസ്ടു/തത്തുല്യം. കെജിടിഇ ഹയർ ടൈപ്റൈറ്റിങ് (ഇംഗ്ലീഷ് )കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യസർട്ടിഫിക്കറ്റ്. പ്രായപരിധി 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഫീസ് 500 രൂപ. അവസാന തീയതി ജനുവരി ആറ്‌വരെ. വിശദ വിവരങ്ങൾക്ക്: hckrecruitment.keralacourts.in.Read More
തിരുവനന്തപുരം: നഗരത്തിൽ പൊലിസ് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 108 പേരെ പിടികൂടി കേസെടുത്തു. അക്രമങ്ങളും ലഹരിക്കേസും വർധിച്ച സാഹചര്യത്തിൽ 2997ഓളം വാഹനങ്ങളിൽ പരിശോധന നടത്തി സിറ്റി പൊലീസ് 151 കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ലഹരി മരുന്ന് കൈവശം വയ്ക്കൽ,വ്യാജമദ്യം, അനധികൃത മദ്യവിൽപ്പന, എന്നിവയിലും കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് വെള്ളിയും ശനിയും പരിശോധന നടത്തിയത്.Read More
കോന്നി: ഉറക്കക്ഷീണവും അമിതവേഗവും കോന്നി അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. കാറിനെ ഇടിക്കാതിരിക്കാൻ എതിരെ വന്ന തീർഥാടകരുടെ വാഹനം പരമാവധി ഇടതുവശത്തേയ്ക്ക് ചേർന്നായിരുന്നു. കാറോടിച്ചയാൾ മയങ്ങിപ്പോയതാകാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നു. ഉറക്കത്തിൽ കാലറിയാതെ ആക്സിലേറ്ററിൽ ചവിട്ടി വാഹനം അമിത വേഗത്തിൽ എതിർ ദിശയിലേക്ക് തെന്നിമാറുകയായിരുന്നു. കാറിന്റെ മുന്നിലെ എൻജിൻ പുറകുവശത്തെക്ക് എത്തിയത് വാഹനത്തിന്റെ വേഗവും ഇടിയുടെ ആഘാതത്തിന്റെയും തോത് വ്യക്തമാക്കുന്നു. വാഹനം ഓടിച്ച ബിജുവിന്റെ കാലിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമ ലംഘനവും തടയാൻ പ്രത്യേക സ്ക്വാഡ് കർശന പരിശോധന ആരംഭിക്കും.എഐ ക്യാമറവഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് വേഗത്തിൽ ചലാൻ അയയ്ക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ചൊവ്വാഴ്ച ഗതാഗതവകുപ്പിന്റേയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും.Read More
നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും നല്ല സിനിമ (talking movies ) ‘നിരന്തരം സംസാരിക്കുക എന്നതും ഒരു struggle ആണ് ആയതിനാൽ സിനിമ Struggle ചെയ്യുന്നവൻ്റെയും കഥ കൂടിയാണ് . എല്ലാവരും ഒരു Struggle ൻ്റെ ഭാഗമാണ് , ജനിച്ചു കഴിഞ്ഞാൽ മരണവരെയും ഉള്ള പിടച്ചിലാണ് ജീവിതം എന്ന് (സോഷ്യൽ മീഡിയയോട് കടപ്പാട് ) IFFK വീണ്ടും നമ്മളെ ഓർമ്മിപ്പിക്കുന്നു. (സംഘാടകരോട് കടപ്പാട്) കടപ്പാടുകൾ പരിണാമസംഹിതയോടുള്ള കൃതഞ്ജത രേഖപ്പെടുത്താനുള്ള അവസരം. ഇനി സിനിമയിലേയ്ക്ക് കടക്കാം. souleymane story […]Read More
ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യയില്‍. സെപ്‌റ്റംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകന്‍റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ദിസനായകയെ സ്വീകരിച്ചു. തിങ്കളാഴ്‌ച പ്രധാനമന്ത്രി മോദിയുമായി ശ്രീലങ്കൻ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കാര്യങ്ങളില്‍ ഇന്ത്യയ്ക്കുള്ള താത്പര്യവും ദിസനായകയെ അറിയിക്കും.Read More
വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഒമർ അബ്ദുള്ള പറഞ്ഞു ശ്രീനഗർ: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾക്കെതിരെ പരാതി ഉന്നയിക്കുന്ന കോൺഗ്രസിനെതിരെ സഖ്യകക്ഷി നേതാവ് ഒമർ അബ്ദുള്ള. തെരഞ്ഞെടുപ്പ് ഫലം ജയിക്കുമ്പോൾ ആഘോഷിക്കുകയും തോൽക്കുമ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരേ ഇവിഎമ്മുകൾ […]Read More
ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു. അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞിരുന്നു. സാക്കിർ ഹുസൈന്റെ വിയോഗത്തിൽ ആദരാജ്ഞലി അർപ്പിച്ച് നിരവധി കലാ- സാംസ്കാരിക പ്രമുഖർ എത്തിയിട്ടുണ്ട്. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. മലയാളത്തിലെ […]Read More