News

മാന്ത്രിക വിരലുകളുടെ ഉസ്താദിന് വിട

സാൻഫ്രാൻസിസ്കോ:              ആറു പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരിക വലയത്തിലാക്കിയ മാന്ത്രികവിരലുകൾ നിലച്ചപ്പോൾ സംഗീത ലോകം വേദനയോടെ ഉസ്താദിന് വിട ചൊല്ലി. വിഖ്യാത തബല വാദകൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)ഇനി താളനിബദ്ധമായ ഓർമ. തിങ്കളാഴ്ച രാവിലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചു.പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാ രാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിൽ ജനിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു പഠനം. മലയാളത്തിൽ […]Read More

News

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം:            കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസാണ് (45) കൊല്ലപ്പെട്ടത്. തൊട്ടുപിന്നിൽ നടന്നു വരികയായിരുന്ന ആൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനു സമീപം ക്ണാച്ചേരിക്ക് പോകുന്ന വഴിയിൽ രാത്രി എട്ടരയ്ക്കാണ് സംഭവം. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് മടങ്ങിയതായിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിയുടെ ഇരുവശവും കാടാണ്. കാട്ടാനയുടെ മുന്നിലകപ്പെട്ട എൽദോ […]Read More

Uncategorized

ഗാസയിൽ മരണം 45,000 കടന്നു

ഗാസ സിറ്റി:          ഗാസ മുനമ്പിൽ പതിന്നാലുമാസമായി തുടരുന്ന കടന്നാക്രമണത്തിൽ ഇസ്രയേൽ കൊന്നുതള്ളിയവരുടെ എണ്ണം 45,000 കടന്നു. തിങ്കളാഴ്ച വൈകിട്ടു വരെ 24 മണിക്കൂറിൽ 52 പേർ കൊല്ലപ്പെട്ടു. ലഭിച്ച മൃതദേഹങ്ങളുടെ കണക്ക് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ട മരണങ്ങളായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്നത്. ഖാൻ യൂനിസിലെ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന യുഎൻ സ്കൂളിലും ഇസ്രയേൽ ബോംബിട്ടു. 20 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ബെയ്ത് ഹാനൂനിലെ സ്കൂളിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 43 പേർ […]Read More

Cinema News

സാന്ദ്രാതോമസിന് അനുകൂല വിധി

കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ഇടക്കാല സ്റ്റേയാണ് കോടതി നല്‍കിയിരിക്കുന്നത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് നേരത്തേ നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ […]Read More

Cinema News തിരുവനന്തപുരം

IFFK@ 2024 അഞ്ചാം ദിവസം ദിവസം “വിറ്റ്നസ്സ് ” ഇറാനിയൻ ചിത്രം

ജർമ്മനിയിലെ ആർട്ട്‌ഹുഡ് ഫിലിംസ്, ഓസ്ട്രിയയിലെ ഗോൾഡൻ ഗേൾസ് ഫിലിംസ് , ടർക്കിയിലെ സ്കൈ ഫിലിംസ് മുൻകൈയെടുത്ത് നിർമ്മിച്ച ഇറാനിയൻ സിനിമയായ ” വിറ്റ്നസ്സ്” നമുക്ക് നിരാകരിക്കാൻ കഴിയാത്ത പല കാര്യങ്ങൾക്കും നമ്മെ സാക്ഷിയാക്കുന്നു. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവവികാസങ്ങളിൽ മുന്നോട്ട് നീങ്ങുന്ന സിനിമ പറഞ്ഞു വെയ്ക്കുന്ന പ്രതിഷേധത്തിൻ്റെ അലകൾ നമ്മെ ഉലച്ചുകൊണ്ടിരിക്കും. സിനിമയിലെ നൃത്തരംഗത്ത് അഭിനയിച്ച ഭൂരിഭാഗം സ്ത്രീകളും പിന്നീട് കൊല്ലപ്പെട്ടു എന്നത് സിനിമ സ്ക്രീനിനുമപ്പുറം പിന്തുടരുന്ന ആശങ്കകളുടെ നേർ സാക്ഷ്യം […]Read More

News

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തുനിന്നും അയ്യപ്പഭക്തൻ താഴേക്ക്ചാടി

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തു നിന്നും അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശിയായ കുമാരസാമി താഴേക്ക് ചാടിയത്. പിന്നാലെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് കുമാരസ്വാമി ചാടിയതെന്നാണ് ലഭിക്കുന്ന സൂചന. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ച്ചയിൽ കുമാരസ്വാമിക്ക് പരിക്കേറ്റിട്ടുണ്ട്. കൈക്കും കാലിനുമാണ് പരിക്ക്. എന്നാൽ സാരമുള്ള പരിക്കല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇയാളുടെ പക്കൽ നിന്നും […]Read More

Health News

കണ്ണൂർസ്വദേശിക്ക് എംപോക്സ്

അബുദാബിയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.  26 വയസ്സുകാരനായ യുവാവിനെ എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദുബായിൽനിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് എംപോക്സ് രോഗലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.Read More

News തൊഴിൽ വാർത്ത

ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്

        കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. സ്ഥിര നിയമനമാണ്. യോഗ്യതാ: പ്ലസ്ടു/തത്തുല്യം. കെജിടിഇ ഹയർ ടൈപ്റൈറ്റിങ് (ഇംഗ്ലീഷ് )കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യസർട്ടിഫിക്കറ്റ്. പ്രായപരിധി 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഫീസ് 500 രൂപ. അവസാന തീയതി ജനുവരി ആറ്‌വരെ. വിശദ വിവരങ്ങൾക്ക്: hckrecruitment.keralacourts.in.Read More

News

പൊലീസിന്റെ പ്രത്യേക പരിശോധനയിൽ 108 പേർക്കെതിരെ നടപടി

തിരുവനന്തപുരം:            നഗരത്തിൽ പൊലിസ് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 108 പേരെ പിടികൂടി കേസെടുത്തു. അക്രമങ്ങളും ലഹരിക്കേസും വർധിച്ച സാഹചര്യത്തിൽ 2997ഓളം വാഹനങ്ങളിൽ പരിശോധന നടത്തി സിറ്റി പൊലീസ് 151 കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ലഹരി മരുന്ന് കൈവശം വയ്ക്കൽ,വ്യാജമദ്യം, അനധികൃത മദ്യവിൽപ്പന, എന്നിവയിലും കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് വെള്ളിയും ശനിയും പരിശോധന നടത്തിയത്.Read More

News

 അപകടത്തിന് കാരണം അമിതവേഗം

കോന്നി:          ഉറക്കക്ഷീണവും അമിതവേഗവും കോന്നി അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. കാറിനെ ഇടിക്കാതിരിക്കാൻ എതിരെ വന്ന തീർഥാടകരുടെ വാഹനം പരമാവധി ഇടതുവശത്തേയ്ക്ക് ചേർന്നായിരുന്നു. കാറോടിച്ചയാൾ മയങ്ങിപ്പോയതാകാനാണ് സാധ്യതയെന്നും പൊലീസ് കരുതുന്നു. ഉറക്കത്തിൽ കാലറിയാതെ ആക്സിലേറ്ററിൽ ചവിട്ടി വാഹനം അമിത വേഗത്തിൽ എതിർ ദിശയിലേക്ക് തെന്നിമാറുകയായിരുന്നു. കാറിന്റെ മുന്നിലെ എൻജിൻ പുറകുവശത്തെക്ക് എത്തിയത് വാഹനത്തിന്റെ വേഗവും ഇടിയുടെ ആഘാതത്തിന്റെയും തോത് വ്യക്തമാക്കുന്നു. വാഹനം ഓടിച്ച ബിജുവിന്റെ കാലിൽ […]Read More

Travancore Noble News