News

വാഹന പരിശോധന കർശനമാക്കും

തിരുവനന്തപുരം:        സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമ ലംഘനവും തടയാൻ പ്രത്യേക സ്ക്വാഡ് കർശന പരിശോധന ആരംഭിക്കും.എഐ ക്യാമറവഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് വേഗത്തിൽ ചലാൻ അയയ്ക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ചൊവ്വാഴ്ച ഗതാഗതവകുപ്പിന്റേയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും.Read More

Cinema News

IFFK @2024 മൂനാം ദിവസം The Story of souleymane

നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും നല്ല സിനിമ (talking movies ) ‘നിരന്തരം സംസാരിക്കുക എന്നതും ഒരു struggle ആണ് ആയതിനാൽ സിനിമ Struggle ചെയ്യുന്നവൻ്റെയും കഥ കൂടിയാണ് . എല്ലാവരും ഒരു Struggle ൻ്റെ ഭാഗമാണ് , ജനിച്ചു കഴിഞ്ഞാൽ മരണവരെയും ഉള്ള പിടച്ചിലാണ് ജീവിതം എന്ന് (സോഷ്യൽ മീഡിയയോട് കടപ്പാട് ) IFFK വീണ്ടും നമ്മളെ ഓർമ്മിപ്പിക്കുന്നു. (സംഘാടകരോട് കടപ്പാട്) കടപ്പാടുകൾ പരിണാമസംഹിതയോടുള്ള കൃതഞ്ജത രേഖപ്പെടുത്താനുള്ള അവസരം. ഇനി സിനിമയിലേയ്ക്ക് കടക്കാം. souleymane story […]Read More

News

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി ശ്രീലങ്കൻ പ്രസിഡന്‍റ് ഇന്ത്യയില്‍

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യയില്‍. സെപ്‌റ്റംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകന്‍റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ദിസനായകയെ സ്വീകരിച്ചു. തിങ്കളാഴ്‌ച പ്രധാനമന്ത്രി മോദിയുമായി ശ്രീലങ്കൻ പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കാര്യങ്ങളില്‍ ഇന്ത്യയ്ക്കുള്ള താത്പര്യവും ദിസനായകയെ അറിയിക്കും.Read More

News

കോൺഗ്രസിനെതിരെ ഒമർ അബ്ദുള്ള

വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഒമർ അബ്ദുള്ള പറഞ്ഞു ശ്രീനഗർ: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾക്കെതിരെ പരാതി ഉന്നയിക്കുന്ന കോൺഗ്രസിനെതിരെ സഖ്യകക്ഷി നേതാവ് ഒമർ അബ്ദുള്ള. തെരഞ്ഞെടുപ്പ് ഫലം ജയിക്കുമ്പോൾ ആഘോഷിക്കുകയും തോൽക്കുമ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അം​ഗീകരിക്കാൻ കഴിയില്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരേ ഇവിഎമ്മുകൾ […]Read More

News

തബല മാന്ത്രികന്‍  ഉസ്‌താദ് സാക്കിർ ഹുസൈന് വിട

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചിരുന്നു. അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞിരുന്നു. സാക്കിർ ഹുസൈന്റെ വിയോഗത്തിൽ ആദരാജ്ഞലി അർപ്പിച്ച് നിരവധി കലാ- സാംസ്കാരിക പ്രമുഖർ എത്തിയിട്ടുണ്ട്.  തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ.  മലയാളത്തിലെ […]Read More

News

കാനനപാതകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി

ശബരിമല:           കാനനപാതകളിലൂടെ വരുന്ന തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ ഈ മണ്ഡലകാലത്ത് വർധിച്ചിട്ടുണ്ട്. ഇതുവരെ ലക്ഷത്തിനടുത്ത് തീർഥാടകർ കാനന പാതകൾ വഴി ശബരി മലയിലെത്തി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇരു കാനനപാതകളിലും വനംവകുപ്പും, പൊലീസും,മറ്റ് സേനാ വിഭാഗങ്ങളും സജ്ജമാക്കിയത്. എരുമേലി വഴി വരുന്ന തീർഥാടകർക്ക് വൈകിട്ട് നാലിന് ശേഷം യാത്ര ചെയ്യാൻ അനുമതിയില്ല. ഈ സമയത്തിനുള്ളിൽ അടുത്ത സുരക്ഷിത സങ്കേതത്തിലെത്താൻ സാധിക്കുന്നവരെ മാത്രമേ ഓരോ പോയിന്റിൽ നിന്ന് കടത്തിവിടു. പമ്പ വരെ […]Read More

News

ഛത്തീസ്ഗഢിലെ ബസ്തറിൽ ആദ്യമായി ടിവി എത്തി

റായ്പൂർ:          ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിലെ ഗ്രാമങ്ങളിൽ ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ടെലിവിഷനും എത്തി. സുക്മ ജില്ലയിലെ പുവാർതിയിലാണ് രാജ്യം സ്വതന്ത്രമായി 78 വർഷത്തിനുശേഷം ടി വി എത്തിയത്. ഗ്രാമത്തിൽ നടന്ന പൊതുചടങ്ങിൽ ടി വി യിലൂടെ ദൂരദർശൻ പരിപാടി പ്രദർശിപ്പിച്ചു. വിദൂര മേഖലകളിലേക്ക് വികസനവും ക്ഷേമ പദ്ധതികളും എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകളും ഫാനുകളും വിതരണം ചെയ്തു.മാവോയിസ്റ്റ് ഭീഷണി ശക്തമായ മേഖലയിൽ ഏറ്റുമുട്ടലുകളും […]Read More

News Sports

സന്തോഷ് ട്രോഫിയിൽ കേരളം ആദ്യ മത്സരത്തിന്

ഹൈദരാബാദ്:            സന്തോഷ് ട്രോഫി ഫുട്ബോളിലെ എട്ടാoകിരീടത്തിൽ നോട്ടമിട്ട് കേരളത്തിന്റെ പടയാളികൾ ഇന്ന് നൈസാമിന്റെ മണ്ണിൽ പന്തുരുട്ടും. ആദ്യ കളിയിൽ നിലവിലെ റണ്ണറപ്പുകളും അഞ്ചു തവണ ജേതാക്കളുമായ ഗോവയാണ് എതിരാളി. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പിലെ കരുത്തരെ മറികടന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിന്റെ യുവ നിര.കഴിഞ്ഞ തവണ ഗോവയോടറ്റ പരാജയത്തിന് മറുപടി നൽകാനാണ് കേരളം ഒരുങ്ങുന്നതു്. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ […]Read More

News എറണാകുളം

വിദ്യാർഥികൾക്ക് നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എറണാകുളം:  നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരിയാണ് (21) മരിച്ചത്. ഒരു വിദ്യാർഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽപ്പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.Read More

News

‘നെഹ്റു സ്വന്തം നേട്ടത്തിന് ഭരണഘടന അട്ടിമറിച്ചു’ : നരേന്ദ്ര മോദി

‘കോൺഗ്രസിൻ്റെ ഒരു കുടുംബം ഭരണഘടനയെ തകർത്തു. ഞാൻ ഒരു കുടുംബത്തെ പരാമർശിക്കുന്നു, കാരണം 75 വർഷത്തിൽ ഒരു കുടുംബം മാത്രമേ 55 വർഷമായി ഭരിച്ചിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം ചിന്തകളും നയങ്ങളുമാണ് മുന്നോട്ട് കൊണ്ടുപോയത്’- മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭരണഘടന സ്ത്രീകളുടേത് കൂടിയാണ്.  75 കൊല്ലത്തെ യാത്ര ഉത്സവമായി ആഘോഷിക്കണം. അസാധാരണമായ യാത്രയാണിത്. ഭരണഘടനാ ശിൽപികളുടെ ആഗ്രഹം നിറവേറ്റി. രാജ്യ പുരോഗതിയ്ക്ക് അടിത്തറയായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ജനാധിപത്യ ഘടന […]Read More

Travancore Noble News