News

താലൂക്ക്തല അദാലത്തിന് നാളെ തുടക്കം.

തിരുവനന്തപുരം:മന്ത്രിമാർ നേരിട്ട് ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ തത്സമയം തീർപ്പാക്കുകയും ചെയ്യുന്ന താലൂക്ക്തല അദാലത്തുകൾക്ക് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.’ കരുതലും കൈത്താങ്ങും ‘ എന്ന പേരിലുള്ള അദാലത്ത് ജനുവരി 13 ന് സമാപിക്കും. ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാ തല മോണിറ്ററിങ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിങ് സെല്ലിലെത്തും.Read More

News

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതിയും കമ്മീഷനും പറഞ്ഞാൽ പുറത്തുവിടുമെന്ന് മന്ത്രി

കോഴിക്കോട്:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിയും കമ്മീഷനും പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് എതിർപ്പില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണ്. ഒരു വീഴ്ചയും പറ്റിയിട്ടില്ല. ഫെബ്രുവരിയോടെ കമിറ്റി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. റിപ്പോർട്ട് പുറത്ത്വിടാൻ സർക്കാരിന് ഭയമില്ലെന്നും സിനിമാനയം കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കുന്ന കേസുകളിൽ നോഡൽ ഓഫീസറായി കോസ്റ്റൽ സെക്യൂരിറ്റി എഐജി പൂങ്കുഴലിയെ നിയമിച്ചു. അതിജീവിതകളുടെ ആവശ്യങ്ങളിൽ ഉചിത നടപടിയെടുക്കാൻ നോഡൽ ഓഫീസറെ […]Read More

News

ഐ എഫ് എഫ് കെ 29: ജൂറി ചെയർപേഴ്‌സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ്

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ ചെയർപേഴ്‌സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും. സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ടെക്‌സ്‌ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്‍റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്‌തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും […]Read More

News

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിലേക്ക് മാർച്ച്

കേന്ദ്രസർക്കാർ പ്രതികരണത്തിനും ചർച്ചകൾക്കും തയ്യാറായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചതോടെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിലേക്ക് മാർച്ച് നടത്തും. കർഷകർ ഡൽഹിയിലെത്താനുള്ള സാധ്യത മുന്നിൽ കണ്ട് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചു. കർഷകർ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതിനെത്തുടർന്ന് താൽക്കാലികമായി സമരം അവസാനിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള അവരുടെ ആശങ്കകളും ആവശ്യങ്ങളും സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് ചർച്ചയ്ക്കുള്ള […]Read More

News വിദേശം

സിറിയയില്‍ വൻ അട്ടിമറി;പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടുവെന്ന് സിറിയൻ വിമതർ

പ്രസിഡൻ്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകളാണ് സിറിയയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സർക്കാർ സൈനികരുടെ ചെറുത്തുനിൽപ്പൊന്നും നേരിടാതെ, ഒരാഴ്ച നീണ്ട മിന്നൽ ആക്രമണത്തിന് ശേഷം ഞായറാഴ്ച തലസ്ഥാനമായ ഡമാസ്‌കസിൻ്റെ നിയന്ത്രണം സിറിയൻ വിമത സേന കയ്യടക്കി. 24 വർഷം ഉരുക്കുമുഷ്‌ടിയുമായി രാജ്യം ഭരിച്ച അസദ് അജ്ഞാത സ്ഥലത്തേക്ക് വിമാനം കയറിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അസദ് ഭരണം തകർന്നതായി സൈനിക കമാൻഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ടുണ്ട്. “സ്വേച്ഛാധിപതി ബാഷർ അൽ-അസ്സാദ് പലായനം ചെയ്തു. ഞങ്ങൾ ദമാസ്കസിനെ സ്വേച്ഛാധിപതിയായ ബാഷർ […]Read More

News തിരുവനന്തപുരം

വൈദ്യുതി യൂണിറ്റിന് 16 പൈസ കൂട്ടി

തിരുവനന്തപുരം:           ഉപയോക്താക്കൽക്ക് ഷോക്കേൽപ്പിച്ച് വൈദ്യുതി നിരക്കിൽ വർധന. യൂണിറ്റിന് ശരാശരി 16പൈസ വർധിപ്പിച്ചാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്.പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ. 2024-25 ൽ സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് 37പൈസയും 2025 – 26 ൽ ശരാശരി 27പൈസയും 2026-27 ൽ ശരാശരി 9പൈസയുടേയും വർധനവ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 5 പൈസയുടെ വർധനവ് വരുത്തി. 40 യൂണിറ്റ് വരെ […]Read More

News തിരുവനന്തപുരം

ബസുകൾക്കിടയിൽപ്പെട്ട് കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

 തിരുവനന്തപുരം:               കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. സീനിയർ മാനേജർ കൊല്ലം കൂട്ടിക്കട ഗ്യാലക്സിയിൽ എം ഉല്ലാസ്(52)ആണ് കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനുമിടയിൽപ്പെട്ട് മരിച്ചത്. ഡ്രൈവർമാരായ സെബാസ്റ്റ്യനേയും അസീമിനേയും ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണറോട് ആ വശ്യപ്പെട്ടു.Read More

News

സിൽവർ ലൈൻ: ഡി പി ആർ മാറ്റണമെന്ന് റെയിൽവേ

കൊച്ചി:         വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് പോകാൻ കഴിയുംവിധം സിൽവർ ലൈൻ പദ്ധതി രേഖ പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയിലിനോട് റെയിൽവേ വീണ്ടും ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം ഡി വി അജിത് കുമാറുമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.രണ്ടാം ഘട്ട ചർച്ച തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി തലത്തിലുള്ള തീരുമാനം അസരിച്ചായിരിക്കും തുടർ നടപടികൾ. […]Read More

News

 ജയിലുകളിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:            ജീവനക്കാരുടെ അപര്യാപ്തതയുൾപ്പെടെ ജയിലുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അധികൃതർ ഉൾപ്പെട്ട സുപ്രധാന ഉപദേശക സമിതി ചേർന്നു. ചരിത്രത്തിലാദ്യമായാണ് ജയിൽ വകുപ്പിൽ സംസ്ഥാന അഡ്വൈസറി ബോർഡ് യോഗം ചേർന്നതു്. ജയിലുകളിലെ ജീവനക്കാരുടെ അപര്യാപ്തത, അമിത ജോലിഭാരം, വാഹനങ്ങളുടെ കുറവ്, തടവുകാരുടെ ബാഹുല്യം,പുതിയ ജയിലുകളുടെ അനിവാര്യത,സൈക്യാട്രിസ്റ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജീവനക്കാർ ജയിലുകൾക്കുള്ളിൽ നേരിടുന്ന മാനസിക സംഘർഷവും തടവുകാരുടെ ആക്രമണങ്ങളും […]Read More

News

 ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം പായലിന്

         കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ’ സംവിധായിക പായൽ പാഡിയക്ക്.അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങിയ പുരസ്കാരം ഈ മാസം 20 ന് മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സിനിമയെ സമരായുധമാക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും. കാനിലെ ഗ്രാൻഡ് […]Read More

Travancore Noble News