News

തദ്ദേശഭരണ സമിതികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

തിരുവനന്തപുരം:            സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപന ഭരണാധികാരികളെ തിങ്കളാഴ്ച വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. പാലിയേറ്റീവ് പ്രവർത്തനം ഏകോപിപ്പിക്കാനും, മാലിന്യമുക്തനവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതാഭമാക്കുകയാണ് ലക്ഷ്യം. രോഗികൾ,വയോജനങ്ങൾ, ഭിന്നശേഷി ക്കാർ എന്നിങ്ങനെ എല്ലാവരും ഉൾക്കൊള്ളുന്ന എപിഎൽ, ബിപിഎൽ […]Read More

News

ഗുകേഷിന് നിർണായക വിജയം

സിംഗപ്പൂർ:            പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകാനുള്ള ഇന്ത്യയുടെ ഡി ഗുകേഷിന്റെ നീക്കത്തിൽ നിർണായക ചുവടുവയ്പ്. പതിനൊന്നാം ഗെയിമിൽ നിലവിലെ ജേതാവ് ചൈനയുടെ ഡിങ് ലിറെനെ തോൽപ്പിച്ച് ആദ്യമായി മുന്നിലെത്തി. 29 നീക്കത്തിലാണ് പതിനെട്ടുകാരന്റെ വിജയം. പതിനൊന്ന് കളിയിൽ ആറ് പോയിന്റുള്ള ഗുകേഷിന് ബാക്കിയുള്ള മൂന്നു കളിയിൽ ഒന്നര പോയിന്റ് ലഭിച്ചാൽ ചാമ്പ്യനാകാം. ഡിങ്ങിന് അഞ്ചു പോയിന്റുണ്ട്. 14 ഗെയിമിൽ ആദ്യം ഏഴരപോയിന്റ് നേടുന്ന കളിക്കാരനാണ് കിരീടം.Read More

News തിരുവനന്തപുരം

 വിമാനങ്ങളുടെ ലാൻഡിങ് മുടങ്ങി

തിരുവനന്തപുരം:              അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ അപ്രതീക്ഷമായി പട്ടം ഉയർന്ന് പൊങ്ങിയതോടെ വിമാന സർവീസുകളുടെ ലാൻഡിങ് മുടങ്ങി. ശനിയാഴ്ച രാവിലെ ലാൻഡിങ്ങിനായുള്ള സിഗ്നൽ കിട്ടിയ ഒമാൻ എയർവേയ്സ് വിമാനം റൺവേയിലിറങ്ങാൻ തുടങ്ങുന്നതിനിടെയാണ് പട്ടം പറക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം വിമാനം ചാക്ക ഭാഗത്തേക്കുള്ള റൺവേയിലേക്ക് ഇറക്കി. പല സർവിസുകളുടെയും ലാൻഡിങ് ചാക്ക ഭാഗത്തെ റൺവേയിലേക്ക് മാറ്റണ്ടി വന്നു. വിമാനത്താവളത്തിന്റെ ചുറ്റളവിൽ പട്ടം,ബലൂണുകൾ പറത്താൻ പാടില്ലെന്ന് […]Read More

News

ദിലീപിൻ്റെ ശബരിമല ദർശനം;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ സത്യവാങ്മൂലം നൽകും. ശബരിമല സ്‌പെഷ്യൽ കമ്മീഷണറും വിശദമായ റിപ്പോർട്ട് നൽകും. ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ നാല് പേർക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. നടൻ ദിലീപിനൊപ്പം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും […]Read More

News

നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു: കെ.സുരേന്ദ്രൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ […]Read More

foreign News

സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകി

 സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്.  സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. […]Read More

News

കേരളത്തിൽ കടൽ ക്ഷോഭം കൂടുന്നു.

കൊച്ചി:തീരപ്രദേശത്തെ ദുർബല ജനവിഭാഗങ്ങൾക്ക് ഭീഷണിയായി സംസ്ഥാനത്ത് കടൽക്ഷോഭം വലിയ തോതിൽ വർധിക്കുന്നതായി കുഫോസ് പഠനം. 2012 മുതൽ 2023 വരെ കേരളത്തിലെ തീർപ്രദേശങ്ങളിൽ നടന്ന 684 കടൽക്ഷോഭങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ.പ്രധാന കടൽക്ഷോഭ ഇടങ്ങളും തിരിച്ചറിഞ്ഞു.പന്ത്രണ്ടു വർഷത്തെ പഠനകാല യളവിലെ കടൽക്ഷോഭത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി കണ്ടെത്തി.ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ.കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽക്ഷോഭം വളരെ കുറവായിരുന്നു.Read More

News

താലൂക്ക്തല അദാലത്തിന് നാളെ തുടക്കം.

തിരുവനന്തപുരം:മന്ത്രിമാർ നേരിട്ട് ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ തത്സമയം തീർപ്പാക്കുകയും ചെയ്യുന്ന താലൂക്ക്തല അദാലത്തുകൾക്ക് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.’ കരുതലും കൈത്താങ്ങും ‘ എന്ന പേരിലുള്ള അദാലത്ത് ജനുവരി 13 ന് സമാപിക്കും. ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാ തല മോണിറ്ററിങ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിങ് സെല്ലിലെത്തും.Read More

News

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതിയും കമ്മീഷനും പറഞ്ഞാൽ പുറത്തുവിടുമെന്ന് മന്ത്രി

കോഴിക്കോട്:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിയും കമ്മീഷനും പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് എതിർപ്പില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണ്. ഒരു വീഴ്ചയും പറ്റിയിട്ടില്ല. ഫെബ്രുവരിയോടെ കമിറ്റി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. റിപ്പോർട്ട് പുറത്ത്വിടാൻ സർക്കാരിന് ഭയമില്ലെന്നും സിനിമാനയം കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കുന്ന കേസുകളിൽ നോഡൽ ഓഫീസറായി കോസ്റ്റൽ സെക്യൂരിറ്റി എഐജി പൂങ്കുഴലിയെ നിയമിച്ചു. അതിജീവിതകളുടെ ആവശ്യങ്ങളിൽ ഉചിത നടപടിയെടുക്കാൻ നോഡൽ ഓഫീസറെ […]Read More

News

ഐ എഫ് എഫ് കെ 29: ജൂറി ചെയർപേഴ്‌സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ്

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ ചെയർപേഴ്‌സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും. സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ടെക്‌സ്‌ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്‍റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്‌തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും […]Read More

Travancore Noble News